കോഴിക്കോട് : കോഴിക്കോട് സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഉള്ളിയേരിയിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള വാര്‍ക്കു തര്‍ക്കം ഏറ്റുമുട്ടലിലേക്ക് എത്തുകയായിരുന്നു.
നഗരത്തിലെ റോഡില്‍ ഇന്റര്‍ലോക്ക് വിരിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് പണി പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് വകുപ്പ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിനിടയില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് ആരോപണം.
അതേസമയം യാതൊരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് സിപിഎമ്മും പ്രത്യാരോപണം ഉന്നയിച്ചിട്ടുണ്ട്.
















