മുംബൈ: ബിസിസിഐയില്‍ വന്‍ പൊളിച്ചെഴുത്തലുകള്‍ നടത്തി പ്രസിഡന്റ് സൗരവ് ഗാംഗുലിയും സംഘവും. ഭാരവാഹികളുടെ കാലാവധി പരിമിതപ്പെടുത്തിയ ലോധ കമ്മിറ്റി നിര്‍ദേശങ്ങളില്‍ ഇളവ് വരുത്താനാണ് പുതിയ തീരുമാനം.ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 88-ാം ജനറല്‍ബോഡി യോഗമാണ് നിര്‍ണായക തീരുമാനം എടുത്ത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസി ചീഫ് എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ പ്രതിനിധിയായേക്കും എന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പുതിയ തീരുമാനം അനുസരിച്ച് സൗരവ് ഗാംഗുലി അധ്യക്ഷനായ ഭരണസമിതിക്ക് മൂന്ന് വര്‍ഷം അധികാരത്തില്‍ തുടരാനായേക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്കും ഭേദഗതിയുടെ പ്രയോജനം കിട്ടും. എന്നാല്‍ ഭേദഗതിയില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്. അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ. നിലവിലെ സാഹചര്യമനുസരിച്ച് ബിസിസിഐയുടെയോ സ്റ്റേറ്റ് അസോസിയേഷനുകളുടെയോ ഭാരവാഹിയായി മൂന്ന് വര്‍ഷം വരെയേ സ്ഥാനത്ത് തുടരാനാവുകയുള്ളൂ. എന്നാല്‍, രണ്ട് ടേം വരെ കാലാവധി നീട്ടണമെന്നും ആറ് വര്‍ഷം വരെ ഭാരവാഹിത്വത്തില്‍ തുടരാന്‍ സാധിക്കണമെന്നുമാണ് ബിസിസിഐ വാര്‍ഷിക യോഗത്തില്‍ വന്നിരിക്കുന്ന പുതിയ നിര്‍ദ്ദേശം.
















