Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉടുതുണിക്കു മറുതുണി വാങ്ങാന്‍ നിവൃത്തിയില്ല; അഞ്ചുരൂപ ചായ പത്തുരൂപയായിട്ടും കെഎസ്ആര്‍ടിസി ശമ്പളം പരിഷ്‌കരിച്ചിട്ടില്ല; ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ വൈറല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2019, 05:14 pm IST
in Kerala

തിരുവനന്തപുരം:  കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരിത ജീവിതം ഫേസ്ബുക്കിലൂടെ തുറന്നു പറഞ്ഞ് ജീവനക്കാരിയുടെ പ്രതിഷേധം.  ഉണ്ടായിരുന്ന യൂണിഫോം കീറി തുടങ്ങി. വേറൊന്ന് വാങ്ങാതിരിക്കാന്‍ നിവൃത്തിയില്ല. പക്ഷെ തുണിയുടെ വില കേട്ടപ്പോള്‍ സത്യത്തില്‍  ഞെട്ടിപ്പോയി. 2012ല്‍ ചായയുടെ വില അഞ്ചുരൂപയായിരുന്നു. ഇന്നത് പത്തുരൂപയില്‍ എത്തി നില്‍ക്കുന്നു. പക്ഷെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം അതുപോലെ തന്നെ ഇപ്പോഴുമുണ്ടെന്ന് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ ഷൈനി സുജിത്ത് പറയുന്നു.

ശമ്പളപരിഷ്‌കരണം പോയിട്ട് ചെയ്ത ജോലിക്കുള്ള കൂലി കിട്ടാന്‍ പോലും സമരം ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നാണ് ജീവനക്കാരിയുടെ പ്രധാന ആരോപണം. ഈ പൊരിവെയിലില്‍ കൊടിയും തൂക്കി ഞങ്ങള്‍ നടന്നു തീര്‍ക്കുമ്പോള്‍ മനസ്സിലാവും ഞങ്ങളുടെ ആവശ്യങ്ങളുടെ ആഴം.. ഇതില്‍ക്കൂടുതല്‍ എങ്ങനെയാണ് ഞങ്ങള്‍ നിങ്ങളോട് പറയേണ്ടത്. ഇക്കാര്യത്തില്‍ എല്ലാവരുടെ പിന്തുണയും ഉണ്ടാവണമെന്നും ഷൈനി അഭ്യര്‍ത്ഥിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…

ഒരു ക്യാഷ് ബാഗ് വാങ്ങുക എന്ന ഉദ്ദേശ്യവും ആയി കടയില്‍ കയറിയത് ആയിരുന്നു ഞാന്‍.ഈ കണ്ടക്ടര്‍മാര്‍ കൊണ്ട് നടക്കുന്ന ബാഗ് ഇല്ലെ അത്.450 രൂപ വില.കടക്കാരന്‍ പറഞ്ഞത് കേട്ട് ഒന്ന് ഞെട്ടി.കുറച്ച് കൂടുതല്‍ ആണ്.പക്ഷേ ആവശ്യമുണ്ട്.ഇനി യൂണിഫോം വാങ്ങണം.ഉള്ളത് കീറാന്‍ തുടങ്ങി. കോട്ട് തുണി മീറ്റ റിന് 250 രൂപ.2മീറ്റര്‍ വേണം ഒരു കോട്ട് തയ്‌ക്കണം എങ്കില്‍.തയ്യല്‍ കൂലിയോ അതിലും കഷ്ടം.

എല്ലാം വാങ്ങിച്ചു കേട്ടോ.വാങ്ങാതെ ഇരിക്കാന്‍ കഴിയില്ല.

2012 ല്‍ ക്യാഷ് ബാഗ് 100 രൂപ കാണും.യൂണിഫോം കാക്കി ക്ക് 50 രൂപ ഉണ്ടാവും. ഇപ്പൊള്‍ മാറിയ ജീവിതസാഹചര്യം …എല്ലാത്തിനും വില കൂടി .ഒരു ഗ്ലാസ് ചായക് 5 രൂപ ഉണ്ടായിരുന്നത് 10 ആയി.എന്നിട്ടും KSRTC ജീവനക്കാരുടെ ശമ്പളം 2012 ലെതാണ്..

ജോലി കൈയില്‍ കിട്ടിയപ്പോള്‍ മുതല്‍ കേള്‍ക്കുന്നത് ആണ്. ഓ, എന്നാപ്പ മാസം 15 ദിവസം പണി എടുത്താല്‍ പോരെ എന്ന്.3.15 നാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്.രാവിലെ വരാന്‍ കഴിയില്ല.ഡിപ്പോയില്‍ കിടക്കണം.വൈകുന്നേരം ബ്ലോക്കില്‍ കുടുങങാതെ എത്തിയാല്‍ ചിലപ്പോ വീട്ടിലേക്ക് പോകാം.അല്ലെങ്കില്‍ അന്നും അവിടെ തന്നെ കിടക്കണം.അപ്പോളേക്കും എത്ര മണിക്കൂര്‍ ആയി..

ഇനി നമ്മള്‍ തലേന്ന് എത്തി പിറ്റേന്ന് റെഡി ആയി വന്നാല്‍ ചിലപ്പോള്‍ ബസ് കാണില്ല.അല്ലെങ്കില്‍ ഡ്രെെവര്ക്ക് എന്തെങ്കിലും തരത്തിലുള്ള ലീവ് വന്ന് അന്ന് പോകാന്‍ കഴിയില്ല എന്ന് കരുതുക.അപ്പോ ഒപ്പിട്ട് ശമ്പളം വാങ്ങിക്കാന്‍ സാധാരണ ജീവനക്കാരെ പോലെ ഞങ്ങള്‍ക് കഴിയില്ല.അന്നത്തെ ദിവസം  അതായത് ശമ്പളം ഇല്ലാത്ത ഡ്യൂട്ടി ആയി കണക്ക് കൂട്ടും.ചിലര്‍ ചോദിക്കും ഒരു വണ്ടിക്ക് ആറ് ജീവനക്കാര്‍ ഇല്ലെ പിന്നെ എവിടെ ഗതി പിടിക്കും എന്ന്.ഈ പറയുന്ന പോലെ ശമ്പളം വാങ്ങിയാല്‍ പിന്നെ എത്ര ജീവനക്കാര്‍ ഉണ്ടായിട്ടും എന്താണ് കാര്യം.ജോലി ചെയ്തവനെ ഉള്ളൂ കൂലി.

എല്ലാം പഴഞ്ചന്‍ ആണ്. ടിക്കറ്റ് മെഷീന്‍ കേടായാല്‍ കൊടുക്കുന്ന റാക് ടിക്കറ്റ് കണ്ടിട്ടുണ്ടോ..പൊടിഞ്ഞ് ദ്രവിച്ച് തീരാറായ കുറെ ടിക്കറ്റ്കള്‍…

പറഞ്ഞാലും തീരാത്ത ഒരു പാട് കാര്യങ്ങള് ഉണ്ട്.ശമ്പള പരഷ്‌ക്കരണ തിന് വേണ്ടി സമരം ചെയ്യനിരുന്നവര്‍ ഇപ്പൊ ശമ്പളം അതായത് ചെയ്ത ജോലിക്ക് കൂലി കിട്ടാനും സമരം ചെയ്യേണ്ട അവസ്ഥ ആണ്.സര്‍കാര്‍ ഒട്ടനവധി സഹായങ്ങള്‍ ചെയ്യുന്നുണ്ട് എങ്കിലും മാനേജ്‌മെന്റ് പിടിപ്പുകേട് കൊണ്ട് പിന്നെയും അടച്ചു പൂട്ടുക എന്ന ആശയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഒരു സമരം അത്യാവശ്യമാണ്.ഡിസംബര് 2 മുതല്‍ ആരംഭിക്കുന്ന രാപ്പകല്‍ സമരത്തിന്റെ മുന്നോടിയായി നടക്കുന്ന കാല്‍നട പ്രചരണ ജാഥ യുമായി നിങ്ങളുടെ മുന്നിലേക്ക്.

 നിലനിന്നു കാണണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്.രാവിലെ ഡ്യൂട്ടിക്ക് പോകുന്ന െ്രെപവറ്റ് ബസ് ജീവനക്കാര്‍ മുതല്‍ ട്രെയിനിന് കണക്ട് ചെയ്യുനത്, ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക്, രാത്രി എന്നോ പകല്‍ എന്നോ ഭേദമില്ലാതെ ഞങ്ങള്‍ ഓടി വരുന്നത് നിങ്ങളിലേക്ക്..നിങ്ങള്‍ക്ക് വേണ്ടി..

ഒരിത്തിരി സമയം കാത്തു നില്‍ക്കുമ്പോള്‍ കടന്നു വരുന്ന ഒരു സെൃരേ ബസ് നമ്മളെ എത്രയോ ആശ്വസിപ്പിക്കുന്നു ണ്ട്…

ഇതില്‍ നിന്ന് പോയാലും സെൃരേ നിലനിന്നു കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്…

അന്‍വിന്‍ മോനും ksrtc യില്‍ യാത്ര ചെയ്യാന്‍ ആണ് കൂടുതല്‍ ഇഷ്ടം

നമുക്ക് ചേര്‍ത്ത് പിടിക്കണ്ടെ..തകരാതെ ഇരിക്കാന്‍..അടച്ചു പൂട്ടാതെ ഇരിക്കാന്‍…

ഈ പൊരിവെയിലില്‍ ചെങ്കൊടിയുംആയി ഞങള്‍ നടന്നു തീര്‍ക്കുമ്പോള്‍ മനസ്സിലാവും ഞങ്ങളുടെ ആവശ്യങ്ങളുടെ ആഴം..ഇതില്‍ക്കൂടുതല്‍ എങ്ങനെയാണ് ഞങള്‍ നിങ്ങളോട് പറയേണ്ടത്..

പിന്തുണ ഉണ്ടാവണം….നിങ്ങള് ഓരോരുത്തരുടെയും.

NB: ജീവനക്കാരെ അധിക്ഷേപിക്കാന്‍ മാത്രം വരുന്നവര്‍ക്ക് മറുപടി ഇല്ല. ആശയ പരമായ സംവാദത്തിന് എപ്പോഴും തയ്യാറാണ്.അവിടെ നിര്‍ത്തിയില്ല ,ഇവിടെ നിര്‍ത്തിയില്ല,കയറിയ പ്പോ െ്രെഡവര്‍ എഴുന്നേറ്റ് നിന്നില്ല തുടങ്ങിയ കമന്റുകള്‍ ഒഴിവാക്കാന്‍ സൗഹൃദങ്ങള്‍ ശ്രദ്ധിക്കുമല്ലോ..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

India

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

പുതിയ വാര്‍ത്തകള്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.