Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സഹതാപവും കാരുണ്യവും

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Dec 1, 2019, 03:40 am IST
inSamskriti

മക്കളേ, 

പ്രത്യക്ഷത്തില്‍ ഒരുപോലെ തോന്നിക്കുന്ന രണ്ടു ഭാവങ്ങളാണ് സഹതാപവും കാരുണ്യവും. എന്നാല്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ അവ തമ്മില്‍ വളരെയേറെ അന്തരമുണ്ടെന്നു കാണാം. മറ്റൊരാളുടെ ദുഃഖം കാണുമ്പോള്‍ ഒരാളുടെ മനസ്സിലൂടെ കടന്നുപോകുന്ന ഒരു ക്ഷണികവികാരമാണ് സഹതാപം. അത് അയാളെ ആഴത്തില്‍ സ്പര്‍ശിക്കുകയോ കാര്യമായി സ്വാധീനിക്കുകയോ ചെയ്യുന്നില്ല. അയാള്‍ ദുഃഖിക്കുന്നയാളെ അന്യനെന്നപോലെയാണ് കാണുന്നത്. എന്നാല്‍ കാരുണ്യമെന്നത് മറ്റൊരാളുടെ ദുഃഖം സ്വന്തം ദുഃഖമായി അനുഭവിക്കുന്ന ഭാവമാണ്. അവിടെ അന്യത്വമില്ല. താദാത്മ്യവും ഏകത്വവുമാണുള്ളത്. ഇടതുകൈ മുറിഞ്ഞാല്‍ വലതുകൈ തലോടും. കാരണം ആ വേദന തന്റേതുതന്നെയാണ്. 

ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിനോടു ചോദിച്ചു, ‘ഗുരോ, ശരിയായ കാരുണ്യം എന്താണ്?’ ഗുരു ശിഷ്യനെ ആശ്രമത്തിനു സമീപമുള്ള തെരുവിലേയ്‌ക്കു കൂട്ടിക്കൊണ്ടുപോയി. ശിഷ്യനോട് വഴിയരികിലിരുന്ന ഒരു യാചകനെ നിരീക്ഷിക്കുവാന്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞ് അതിലെ നടന്നുപോയ ഒരു പാവപ്പെട്ട വൃദ്ധ ആ യാചകനെ കണ്ട് ഒരു നാണയത്തുട്ട് അവന്റെ പിച്ചപാത്രത്തിലിട്ടു. അല്പം കഴിഞ്ഞ്, ഒരു ധനികന്‍, യാചകന്റെ സമീപത്ത് ആള്‍ക്കൂട്ടമുള്ളപ്പോള്‍ അയാള്‍ക്കു അമ്പതു രൂപ നല്കിയിട്ട് ചുറ്റുമൊന്നുനോക്കി നടന്നുപോയി. പിന്നീട് ഒരു കുട്ടി അതിലെ കടന്നുപോയി. അവന്‍ യാചകനെ നോക്കി സ്‌നേഹപൂര്‍വ്വം പുഞ്ചിരിച്ചു. കുട്ടി യാചകന്റെ അടുത്തുചെന്ന്  സ്വന്തം ജ്യേഷ്ഠസഹോദരനോട് എന്നപോലെ കുറച്ചുനേരം സംസാരിച്ചു. യാചകന് സന്തോഷമായി. ഇതുകണ്ട് ഗുരു ശിഷ്യനോടു ചോദിച്ചു, ‘ഈ മൂന്നു പേരില്‍ ആര്‍ക്കാണ് യാചകനോട് യഥാര്‍ത്ഥത്തില്‍ കാരുണ്യമുള്ളത്?’  ശിഷ്യന്‍ പറഞ്ഞു, ‘ധനികന്’. ഗുരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ആ ധനികന് യാചകനോട് അല്പംപോലും സഹതാപമോ കാരുണ്യമോ ഉണ്ടായിരുന്നില്ല. തന്റെ ഉദാരശീലം നാലുപേരെ അറിയിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് അയാള്‍ക്കുണ്ടായിരുന്നത്. വൃദ്ധയ്‌ക്ക് യാചകനോട് തോന്നിയ ഭാവമാകട്ടെ കേവലം സഹതാപമായിരുന്നു. അവര്‍ യാചകനെ സ്വന്തമെന്നപോലെ കാണുകയോ അയാളുടെ ദാരിദ്ര്യം മാറ്റാന്‍  ആഗ്രഹിക്കുകയോ ചെയ്തില്ല. എന്നാല്‍ ആ കുട്ടിയുടെ ഭാവത്തെ കാരുണ്യമെന്നു വിളിക്കാം. കാരണം തന്റെ സ്വന്തമെന്നപോലെയാണ് കുട്ടി യാചകനോട് പെരുമാറിയത്. യാചകനെ കാര്യമായി സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവിടെ ഹൃദയബന്ധവും താദാത്മ്യവും ഉണ്ടായിരുന്നു. ആ കുട്ടി യാചകനോടു കാണിച്ചതാണ് യഥാര്‍ത്ഥ കാരുണ്യം.’

സഹതപിക്കുന്ന ആള്‍ ദുഃഖിക്കുന്നയാളുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാനോ അത് എന്നെന്നേയ്‌ക്കുമായി പരിഹരിക്കുവാനോ ശ്രമിക്കാറില്ല. മറ്റെയാളുടെ ദുഃഖം കണ്ടപ്പോള്‍ തനിക്കുണ്ടായ മനഃപ്രയാസം മാറ്റാനായി അയാള്‍ക്ക് ചെറിയൊരു സഹായം ചെയ്യുകയോ, നല്ലവാക്കു പറയുകയോ ചെയ്താല്‍ തനിക്കു സമാധാനമയി. അതിനുശേഷം അയാള്‍ മറ്റെയാളെ ഓര്‍ക്കണമെന്നുപോലുമില്ല; പ്രശ്‌നം എളുപ്പം മറക്കാന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ കാരുണ്യമുള്ളയാള്‍ ദുഃഖിക്കുന്നയാളുടെ പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കണ്ടെത്താന്‍ ആഗ്രഹിക്കുന്നു. അതിനായി പരിശ്രമിക്കുന്നു.

ഒരു കുട്ടിക്ക് വാഹനാപകടത്തില്‍ കാലിനു കാര്യമായി പരിക്കുപറ്റി. ശസ്ത്രക്രിയ നടന്നശേഷം അവന് ഡോക്ടര്‍ ഫിസിയോതെറാപ്പി വിധിച്ചു. ദിവസവും കുറച്ചുനേരം നിര്‍ബ്ബന്ധമായും നടന്നുശീലിക്കണം. അവന്റെ അച്ഛന്‍ തന്നെയാണ് അതിന് അവനെ സഹായിച്ചത്. നടക്കുമ്പോള്‍ കുട്ടിക്ക് കലശലായ വേദന അനുഭവപ്പെടും. അതിനാല്‍ അവന്‍ ഫിസിയോതെറാപ്പി ചെയ്യാന്‍ മടി കാണിക്കും. ഫിസിയോതെറാപ്പി ചെയ്തില്ലെങ്കില്‍ കാലിന് സ്ഥായിയായ വൈകല്യമുണ്ടാകും എന്നറിയുന്ന അച്ഛന്‍ അവനെക്കൊണ്ട് നിര്‍ബ്ബന്ധിച്ചു നടത്തിക്കും. കണ്ടു

നില്‍ക്കുന്നവര്‍ക്ക് കുട്ടിയുടെ വേദനയില്‍ വിഷമം തോന്നും. അച്ഛന്‍ ഇത്ര ദുഷ്ടനായിപ്പോയല്ലോ എന്നവര്‍ ചിന്തിച്ചേയ്‌ക്കാം. അവര്‍ക്ക് കുട്ടിയോട് സഹതാപമാണുള്ളത്. എന്നാല്‍ അച്ഛന് കുട്ടിയോട് ശരിയായ കാരുണ്യമാണുള്ളത്. കാരുണ്യംകാരണമാണ് അച്ഛന്‍ കുട്ടിയുടെ വേദന അവഗണിച്ചും അവനെ അതിന് നിര്‍ബ്ബന്ധിക്കുന്നത്.

അല്പനേരത്തേയ്‌ക്കുമാത്രമുള്ള കേവലമായ  സഹതാപമല്ല, ഹൃദയത്തില്‍ തട്ടിവരുന്ന കാരുണ്യമാണ് ഈ ലോകത്തിന് ആവശ്യം. അത്തരം കാരുണ്യം മനുഷ്യഹൃദയങ്ങളില്‍ വളര്‍ന്നാല്‍ മാത്രമേ ലോകം സ്‌നേഹവും സൗഹൃദവും വിടരുന്ന പൂവാടിയായി മാറുകയുള്ളു. മറ്റുള്ളവരുടെ സുഖദുഃഖങ്ങള്‍ സ്വന്തം സുഖദുഃഖങ്ങളായി കാണുന്ന മനസ്സിലാണ് കാരുണ്യമുള്ളത്. അവിടെ സ്‌നേഹവും സേവനസന്നദ്ധതയുമുണ്ടാകും. ലോകം ഇന്നു കാണുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നുയരുന്ന ഈ കാരുണ്യത്തിലാണ്. ലോകത്തിന്റെ മുറിവുകള്‍ ഉണക്കുന്ന ഒരേയൊരു ഔഷധം കാരുണ്യമാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.