Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് അന്ന് പവാറിനെ വെട്ടി; ഇന്ന് പവാറിന്റെ കാല്‍ക്കീഴില്‍

കെ.സുജിത്byകെ.സുജിത്
Nov 30, 2019, 06:31 am IST
inIndia

ന്യൂദല്‍ഹി: ഫെഡറല്‍ സംവിധാനത്തോട് ഒരു മമതയും കാണിച്ചിരുന്നില്ല കോണ്‍ഗ്രസ്. തങ്ങള്‍ക്ക് വഴങ്ങാത്ത സംസ്ഥാന സര്‍ക്കാരുകളെ, കേരളമുള്‍പ്പെടെ അവര്‍ നിര്‍ദാക്ഷിണ്യം പിരിച്ചുവിട്ടത് ചരിത്രത്തില്‍ മായാതെ കിടക്കുന്നു. പ്രാദേശിക നേതൃത്വങ്ങള്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് നെഹ്‌റു കുടുംബം അവരുടെ ആധിപത്യകാലത്ത് ഭയപ്പെട്ടിരുന്നു. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍പ്പോലും പ്രഥമ കുടുംബത്തിന്റെ വെട്ടിവീഴ്‌ത്തലുകള്‍ക്ക് ഇരയായി. ആന്ധ്രാപ്രദേശിലെ എന്‍.ടി. രാമറാവു, കര്‍ണാടകയിലെ രാമകൃഷ്ണ ഹെഗ്‌ഡെ, ഹരിയാനയിലെ ദേവിലാല്‍, മഹാരാഷ്‌ട്രയിലെ യശ്വന്ത്‌റാവു ചവാന്‍ തുടങ്ങി പ്രണബ് കുമാര്‍ മുഖര്‍ജി വരെ ഈ പേരുകള്‍ നീളുന്നു. അതിലൊരു കണ്ണിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ‘രക്ഷകസ്ഥാന’ത്തുള്ള ശരദ് ഗോവിന്ദറാവു പവാറും. 

അരനൂറ്റാണ്ട് നീളുന്ന രാഷ്‌ട്രീയ ജീവിതത്തിന് കോണ്‍ഗ്രസ്സിലൂടെയാണ് പവാര്‍ തുടക്കമിട്ടത്. പിളര്‍പ്പുണ്ടായപ്പോള്‍ ഇന്ദിര കോണ്‍ഗ്രസ്സിനൊപ്പം നിന്നു. 1977ല്‍ അടിയന്തരാവസ്ഥയ്‌ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയോട് ഇന്ദിര ദയനീയമായി പരാജയപ്പെട്ടു. ഇന്ദിരയോട് കലഹിച്ച് കോണ്‍ഗ്രസ് വിട്ട അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ഡി. ദേവരാജ് യുആര്‍എസ്, മുതിര്‍ന്ന നേതാവ് യശ്വന്ത് റാവു ചവാന്‍ തുടങ്ങിയവര്‍ നയിച്ച കോണ്‍ഗ്രസ്(യു)വിലേക്ക് പവാറും ചേക്കേറി. 1978ലെ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ രണ്ട് വിഭാഗവും വെവ്വേറെ മത്സരിച്ചെങ്കിലും ജനതാ പാര്‍ട്ടിയെ പു

റത്തിരുത്താന്‍ ഭരണത്തില്‍ യോജിച്ചു. വസന്ത്ദാദ പാട്ടീല്‍ മുഖ്യമന്ത്രിയും പവാര്‍ മന്ത്രിയുമായി. എന്നാല്‍, മാസങ്ങള്‍ക്കകം ജനതാ പാര്‍ട്ടിയുടെ സഹായത്തോടെ സര്‍ക്കാരിനെ പിളര്‍ത്തിയ പവാര്‍ 37-ാം വയസ്സില്‍ മുഖ്യമന്ത്രിയായി. 1980ല്‍ ജനതാ പാര്‍ട്ടി പരീക്ഷണം പരാജയപ്പെട്ടു, ഇന്ദിര ഭരണത്തില്‍ തിരിച്ചെത്തി. ഇന്ദിരയുടെ ആദ്യത്തെ പ്രതികാര നടപടികളിലൊന്ന് പവാര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടതായിരുന്നു. സംസ്ഥാനത്ത് ഒരു നേതാവ് വളര്‍ന്നുവരുന്നതിലും, തന്നെ ചോദ്യം ചെയ്യുന്നതിലും അസ്വസ്ഥയായിരുന്നു ഇന്ത്യയിലെ എക്കാലത്തെയും ഫാസിസ്റ്റ് ഭരണാധികാരി ഇന്ദിര. 

1986ല്‍ പവാര്‍ വീണ്ടും കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി. സംസ്ഥാനത്ത് ശിവസേനയുടെ വളര്‍ച്ചയ്‌ക്ക് തടയിടുകയെന്ന ദൗത്യമാണ് രാജീവ് അദ്ദേഹത്തെ പ്രധാനമായും ഏല്‍പ്പിച്ചത്. 1988ല്‍ മന്ത്രിസഭയിലെത്തിയ പവാര്‍ പിന്നീട് മുഖ്യമന്ത്രിയായി. എന്നാല്‍, 1990ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-സേന സഖ്യം വെല്ലുവിളി ഉയര്‍ത്തി. ഭൂരിപക്ഷം ലഭിക്കാതിരുന്ന കോണ്‍ഗ്രസ്സിന് സ്വതന്ത്രരുടെ പിന്തുണ തേടേണ്ടി വന്നു. ഇതോടെ സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവു ദേശ്മുഖ് തുടങ്ങിയ നേതാക്കള്‍ പവാറിനെതിരെ കലാപമുയര്‍ത്തി. പവാര്‍ ദേശീയ രാഷ്‌ട്രീയത്തിലെത്തുമെന്ന് ഭയന്ന പ്രധാനമന്ത്രി രാജീവിന്റെ നിശ്ശബ്ദ പിന്തുണയും ഇതിന് ഉണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലെ പോര് പവാറിനെ ദുര്‍ബലനാക്കി. രാജീവ് കൊല്ലപ്പെട്ടതിനു പിന്നാലെ പവാര്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായെങ്കിലും ദല്‍ഹി രാഷ്‌ട്രീയത്തിന്റെ പരിചയസമ്പന്നത ഏറെയുണ്ടായിരുന്ന നരസിംഹ റാവു വിലങ്ങുതടിയായി. പ്രതിരോധ മന്ത്രി സ്ഥാനം കൊണ്ട് പവാര്‍ തൃപ്തിപ്പെട്ടു. ദേശീയ രാഷ്‌ട്രീയത്തില്‍ സജീവമായ പവാര്‍ 1999ല്‍ പാര്‍ട്ടിയുമായി വീണ്ടും ഏറ്റുമുട്ടി. വിദേശിയായ സോണിയയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കി. എന്‍സിപി രൂപംകൊണ്ടു. എന്നാല്‍, ഏറെത്താമസിയാതെ എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിലെത്തി. 

മഹാരാഷ്‌ട്രയിലെ സഖ്യത്തില്‍ കോണ്‍ഗ്രസ് തന്നെയായിരുന്നു വല്യേട്ടന്‍. ഇത്തവണ തെരഞ്ഞെടുപ്പില്‍ എന്‍സിപിയെ പൂര്‍ണമായും ആശ്രയിക്കേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നു. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചെങ്കിലും പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ പവാറിനായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷവും പവാര്‍ പറയുന്നിടത്ത് പാര്‍ട്ടി എത്തിച്ചേര്‍ന്നു. സോണിയ പോലും പവാറിന്റെ വാക്കുകള്‍ക്കും തീരുമാനങ്ങള്‍ക്കും കാത്തുകിടന്നു. 

അദ്ദേഹത്തിന്റെ ചില നീക്കങ്ങള്‍ സംശയത്തിനിടയാക്കിയപ്പോള്‍ വിശ്വസിക്കാന്‍ കൊള്ളുമോയെന്ന ചോദ്യവും കോണ്‍ഗ്രസ്സില്‍ നിന്നുയര്‍ന്നു. ഇന്ദിര, രാജീവ്, സോണിയ… നെഹ്‌റു കുടുംബത്തിലെ ഈ മൂന്ന് പ്രബലരുടെ വെട്ടിനിരത്തലിന്റെ ഇരയാണ് പവാര്‍. അതേ കോണ്‍ഗ്രസ്സിനെ ഇന്ന് മഹാരാഷ്‌ട്രയില്‍ തന്റെ കാല്‍ക്കീഴിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ പ്രധാനമന്ത്രിയുമായി പവാര്‍ നടത്തിയ കൂടിക്കാഴ്‌ച്ച എന്തിനെന്ന് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ അന്വേഷിക്കുന്നത് ചരിത്രത്തെ ഭയക്കുന്നതുകൊണ്ടുകൂടിയാണ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.