Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈദിക സാഹിത്യത്തിന്റെ അനശ്വര ചിഹ്നം

ഓങ്കാരം ഉദ്ഗീഥമെന്നും അറിയപ്പെടുന്നു.

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Nov 30, 2019, 02:30 am IST
in Samskriti

ഓമിത്യേകാക്ഷരം ബ്രഹ്മ

വ്യാഹരന്മാമനുസ്മരന്‍

യഃ പ്രയാതിത്യജന്‍ ദേഹം

സ യാതി പരമാം ഗതിം

(അധ്യായം 8, അക്ഷര ബ്രഹ്മയോഗം, ശ്ലോകം 12) 

അന്വയം: 

ബ്രഹ്മ ഓം ഇതി ഏകാക്ഷരം വ്യാഹരന്‍ 

മാം അനുസ്മരന്‍, ച ദേഹം 

ത്യജന്‍ പ്രയാതി സഃ പരാം ഗതിം യാതി

അന്വയാര്‍ഥം: ബ്രഹ്മരൂപമായ ഓംകാരമെന്ന ഒറ്റയക്ഷരത്തെ ഉച്ചരിക്കുന്നവനായി എന്നെ (പരമാത്മാവിനെ)  സ്മരിക്കുന്നവനുമായിട്ട് ശരീരത്തെ ഉപേക്ഷിച്ചു പോകുന്നുവോ അവന്‍ പരമമായ ഗതിയെ (മോക്ഷത്തെ)  പ്രാപിക്കുന്നു.  

പരിഭാഷ:

തൈത്തരീയോപനിഷത്തിലാണ് ‘ ഓം’ പ്രത്യക്ഷപ്പെടുന്നത്. തൈത്തരീയം എട്ടാം അനുവാകമിങ്ങനെ:  ‘ഓമിതി ബ്രഹ്മഃ ഓമിതീദം സര്‍വം ഓമിത്യേതദനുകൃതിര്‍ഹ സ്മവാ അച്യോ ശ്രാവയേത്യ ശ്രാവയന്തി ‘. ഓം എന്നത് പരബ്രഹ്മപരമാത്മാവിന്റെ നാമമായതു കൊണ്ട് സാക്ഷാല്‍ ബ്രഹ്മം തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍ ഭഗവാന്റെ നാമവും ഭഗവദ്‌സ്വരൂപം തന്നെയാകുന്നു. ഈ കാണപ്പെടുന്ന എല്ലാ ലോകങ്ങളും ‘ഓം’ എന്ന ആ ബ്രഹ്മത്തിന്റെ  സ്ഥൂലരൂപമാണ്. ‘ഗിരാം ഏകം അക്ഷരം സമം ഓം’ എന്ന്‌നമുക്ക് ഭംഗിയായി പറയാം. ഭാസുരഭൂമിയായ ഭാരതം ലോകത്തിനു നല്‍കിയിരിക്കുന്ന മുഗ്ധസൗന്ദര്യമുള്ള പരിപാവനമന്ത്രമാണ് ‘ഓം’ . ഉച്ചരിക്കപ്പെടുമ്പോള്‍ മാത്രം സത്ത ഗ്രഹിക്കാന്‍ കഴിയുന്ന ഏകാക്ഷരപദമായ ‘ഓം’വൈദിക സാഹിത്യത്തിന്റെ അനശ്വര ചിഹ്നമാണ്. 

ഓങ്കാരം ഉദ്ഗീഥമെന്നും അറിയപ്പെടുന്നു. ഛാന്ദോഗ്യോപനിഷത്തിന്റെ ഒന്നാം ഖണ്ഡം തുടങ്ങുന്നതിങ്ങനെ: ‘ ഓമിത്യേതക്ഷരമുദ്ഗീഥമുപാസിതം /ഓമിതി ഹൃദ്ഗായതി, തസ്യോപവ്യാഖ്യാനം ‘. ഉദ്ഗീഥമെന്നു പറയുന്ന ‘ഓം’ എന്നു പറയുന്ന അക്ഷരത്തെ ഉപാസിക്കണം. ‘ഓം, ഓം’   എന്ന് ഉദ്ഗീഥം ചെയ്യണം. അകാരഉകാരമകാരങ്ങളുടെ സമവായ സ്വരൂപമാണ് ‘ഓം’.

ഉദ്ഗീഥമെന്ന് വ്യവഹരിക്കുന്ന ഓം ധ്യാനിക്കുമ്പോള്‍ അകാരം ഉകാരത്തിലും ഉകാരം മകാരത്തിലും മകാരം ഉച്ചരിച്ചു പ്രകടമാക്കാനാവാത്ത ശാന്തിയിലും മഗ്നമാവുകയാണ്. ഓങ്കാരം ഒരുവനെ വിദേഹ കൈവല്യം വരെ എത്തിക്കും. 

മിക്കഭാഷകളിലും ആദ്യക്ഷരം ‘അ ‘ കാരമാണ്. ശുദ്ധമായി ഉച്ചരിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള സ്വരാക്ഷരമാണിത്. ഓരോ വാക്കിന്റെയും ഓരോ അക്ഷരത്തിന്റെയും സത്തയായി നിറഞ്ഞു കവിഞ്ഞൊഴുകുന്നത്  അകാരമാണ്.  ‘അക്ഷരാണാം അകാരോസ്മി’  എന്ന് ഭഗവാന്‍ ഭഗവദ്ഗീതയില്‍. ‘ അകര മുതല എഴുത്തെല്ലാം ആതി / പകവന്‍ മുതറ്റേ ഉലകു’  എന്ന് തിരുക്കുറള്‍. ഓങ്കാരത്തിലെ ആദ്യാക്ഷരമായ അകാരത്തില്‍ ഋഗ്വേദം, ഗാര്‍ഹപത്യാഗ്നി, പൃഥിവി എന്നിവ ഉള്‍ക്കൊണ്ടിരിക്കുന്നു. 

യജുര്‍വേദം,. ആകാശം, ദക്ഷിണാഗ്നി, ദേവശ്രേഷ്ഠനായ വിഷ്ണുവിന്റെ സ്വരൂപം എന്നിവ ഓങ്കാരത്തിലെ ‘ഉ’ കാരത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. സാമവേദം, സ്വര്‍ഗം, ആഹവനീയാഗ്നി, പരമേശ്വരന്‍ ഇവയുടെ സ്വരൂപം ‘മ’ കാരത്തിലടങ്ങുന്നു. 

ഓങ്കാരത്തിന്റെ ശബ്ദഘടകങ്ങള്‍ സ്ഥൂലപ്രപഞ്ചത്തേയും സൂക്ഷ്മപ്രപഞ്ചത്തേയും കാരണപ്രപഞ്ചത്തേയും സാക്ഷാത്ക്കരിക്കുന്നുവെന്ന് പറയുമ്പോള്‍ ഭാരതീയ ചിന്തയുടെ ഔന്നത്യവും ധന്യതയുമാണ് വിളംബരം ചെയ്യപ്പെടുന്നത്. ജീവനെ പരമാത്മ ചൈതന്യത്തോടു ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് യോഗധാരണ. പരമാത്മാവിനെ സ്മരിച്ചു കൊണ്ട് ബ്രഹ്മവാചി യായ ഓങ്കാരം ഉച്ചരിക്കുക. യാതൊരുവനും ബ്രഹ്മസായൂജ്യം നേടാനാകും.

                                                                                                                 9446442081

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)
Kerala

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

Kerala

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

Entertainment

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.