തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് ഭീകരരായ അലന് ഷുഹൈബിനേയും താഹ ഫസലിനേയും വീണ്ടും പ്രകീര്‍ത്തിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. മാതൃഭൂമി ന്യൂസിലെ ചര്‍ച്ചയിലാണ് താന്‍ മാവോയിസ്റ്റുകളായ അലനേയും ത്വാഹയേയും പിന്തുണക്കുന്നതായി ബിന്ദു അമ്മിണി വ്യക്തമാക്കിയത്.
തന്റെ മിടുക്കനായ വിദ്യാര്‍ഥിയാണ് അലനെന്നും മാവോയിസ്റ്റുകളായ അലനേയും താഹയേയും പിന്തുണക്കുന്നെന്നും വ്യക്തമാക്കിയുള്ള ബിന്ദു അമ്മിണിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിനെ ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്. വി ബാബു സംസാരിച്ചപ്പോഴായിരുന്നു ബുന്ദുവിന്റെ മാവോയിസ്റ്റ് പ്രീണനം വീണ്ടും പുറത്ത് വന്നത്. താന്‍ ഇപ്പോഴും അലനേയും ത്വാഹയേയും പിന്തുണയ്ക്കുന്നെന്ന് അവര്‍ പറഞ്ഞു.
തുടര്‍ന്ന്, ഏത് നീതിന്യായ കോടതിയെ ഉയര്ത്തിപിടിച്ചാണോ ശബരിമലയിലെ കാര്യങ്ങളില്‍ നിങ്ങള്‍ ശഠിക്കുന്നത് അതേ കോടതി തന്നെയാണ് അലനും താഹയും മാവോയിസ്റ്റുകളാണെന്നും പോലീസ് പറയുന്നതില്‍ കാര്യമുണ്ടെന്നും വ്യക്തമാക്കി അവരുടെ ജാമ്യ ഹര്‍ജി തള്ളിയത്, ആര്. വി ബാബു തുറന്നടിച്ചു. ഇതോടെ വായടഞ്ഞപോയ ബിന്ദു അമ്മിണിക്കായി അവതാരകന് ഇടപെടുന്നതും കാണാം.
ശബരിമലയില്‍ നവോത്ഥാനം നടപ്പാക്കുന്നെല്ലാം പറയുന്നത് ദിവാസ്വ്പനമാണ്. അത്തരം ദിവാസ്വപ്നങ്ങള്‍ കാണാനുള്ള അവകാശം ആക്ടിവിസ്റ്റുകള്ക്കുണ്ട്. മഹാകാര്യം എന്തോ ചെയ്തെന്ന് വരുത്തി തീര്‍ക്കാനും നവത്ഥാനത്തിന്റെ പൈതൃകം അവകാശപ്പെടാനുമെല്ലാം ഇത്തരക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഇതെല്ലാം വ്യാമോഹങ്ങളാണെന്നും ആര്. വി ബാബു വ്യക്തമാക്കി. വിഷയത്തിലേക്ക് ജാതി വലിച്ചിഴക്കാനുള്ള പ്രകോപനപരമായ ബിന്ദു അമ്മിണിയുടെ പ്രസ്താവനകളേയും അദ്ദേഹം എതിര്‍ത്തു.
ജാതിപരമായ കാര്യങ്ങള്‍ വലിച്ചിഴക്കാനുള്ള ബിന്ദുവിന്റെ ശ്രമങ്ങള്‍ മാവോയിസ്റ്റ് അജണ്ടയുടെ ഭാഗമാണ്. ശബരിമലയില്‍ നടപ്പാക്കാന്‍ ലക്ഷ്യ വയ്ക്കുന്നതും അതാണ്. അത്തരം ലക്ഷ്യങ്ങള്‍ നടക്കാന്‍ പോകുന്നില്ലെന്നും അംഗീകരിക്കില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ശബരിമലയില്‍ ആചാരലംഘനത്തിന് അനുവദിക്കില്ലെന്നും ബിന്ദു അമ്മിണിയെ പോലുള്ളവര്‍ക്ക് കേരള ജനതയില്‍ ഒരാളുടെ പോലും കൂട്ടുണ്ടാകില്ലെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: