മുംബൈ : ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആറ് മാസം പോലും തികയ്ക്കില്ലെന്ന് ജ്യോതിഷര്‍. ത്രികക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്ന സര്‍ക്കാര്‍ ഏപ്രിലോടെ തകരുമെന്ന് മുംബൈ സ്വദേശിയായ സുശീല്‍ ചതുര്‍വേദി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
ഫെബ്രുവരി ഏഴോടെ മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാരില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും മുന്നു പാര്‍ട്ടികളുടേയും നയങ്ങള്‍ ഏകോപിപ്പിച്ച് നിര്‍ത്താന്‍ സാധിക്കാതെ ഏപ്രില്‍ 28 ഓടെ മന്ത്രിസഭ തകരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ന് 6.40നാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. രാഹുവും കേതുവുമുള്ള അശുഭകരമായ ദിനമാണ് നവംബര്‍ 28 എന്നത്. അതിനാല്‍ ഈ സര്‍ക്കാരിന് ഭരണവുമായി മുന്നോട്ട് പോകുന്നതിന് ഏറെ പ്രതിസന്ധികള്‍ തരണം ചേയ്യേണ്ടതായി ഉണ്ട്. ഗ്രഹ നില പ്രകാരം ഉദ്ധവ് താക്കറെ മേശം സമയത്തിലാണ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ത്രികക്ഷി സര്‍ക്കാരിന്റെ പക്കല്‍ ഭൂരിപക്ഷം തികയ്ക്കാനായി ഇപ്പോഴുള്ള സീറ്റുകളില്‍ ഭരണം ആരംഭിക്കുന്നതോടെ നഷ്ടമാകാനാണ് സാധ്യത. നയങ്ങളിലുണ്ടാകുന്ന മാറ്റം അംഗങ്ങളുടെ പിന്തുണ നഷ്ടമാക്കും. ഇതോടെ സര്‍ക്കാരിന് ഭരണം താറുമാറാകുമെന്നും പ്രവചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: