Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആചാരലംഘനം പട്ടികജാതിക്കാരുടെ ദൗത്യമല്ല

കെ. ഗുപ്തന്‍byകെ. ഗുപ്തന്‍
Nov 28, 2019, 05:43 am IST
inVicharam

കഴിഞ്ഞ മണ്ഡലകാലം മുതല്‍ ശബരിമലയിലെ ആചാരലംഘനം ലക്ഷ്യമാക്കി നടക്കുന്ന ഗൂഢശ്രമത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ചില യുവതികളുടെ വരവിലൂടെ കണ്ടത്. മുസ്ലീംങ്ങള്‍ക്ക് മക്കയും ക്രൈസ്തവര്‍ക്ക് യരുശലേമും പോലെ ഹൈന്ദവജനതയുടെ പരിശുദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല.  ആചാരങ്ങളും വിശ്വാസങ്ങളും ഒരു ജനതയുടെ അസ്തിത്വമാണ്. അതുകൊണ്ടാണ് ആചാര ലംഘനത്തിനെതിരെ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങിയത്. അയിത്തവും തൊട്ടുകൂടായ്‌മയും നിലനിന്നിരുന്ന കാലഘട്ടത്തില്‍, ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടവര്‍ക്കുപോലും ശബരിമലയില്‍ പ്രവേശനവും സാഹോദര്യത്തോടെയും സഹവര്‍ത്തിത്തത്തോടെയുമുള്ള പെരുമാറ്റവും ലഭിച്ചിരുന്നു. ശബരിമല ഒരു പൊതുഇടം എന്ന പരിഗണനയില്‍ “ജനാധിപത്യ മതേതര’ എന്നൊക്കെ ഭാവനാപരമായി വിശേഷിപ്പിച്ചു കൊണ്ട് കേവലം നൈയ്യാമിക പരിധിക്കുള്ളില്‍ ഒതുക്കുന്നതിന് പരിമിതികളേറെയുണ്ട്. കഴിഞ്ഞ മണ്ഡലകാലം മുതല്‍ വാശിയോടെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും ആചാരലംഘനത്തിന് ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നത് ദളിത് ആക്ടിവിസ്റ്റുകളും ദളിത്-പിന്നാക്ക യുവതികളുമാണ്. 

ഗൗരവതരമായ സാമൂഹിക – സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ജനതയാണ് കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹം. ഇവരുടെ ജനസംഖ്യയില്‍ 90 ശതമാനവും കോളനി- ലക്ഷംവീട് കോളനികളില്‍ താമസിക്കുന്നവരാണ്. അവശേഷിക്കുന്നവര്‍ തുണ്ടുഭൂമികളിലാണു കഴിയുന്നത്. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ മേഖല ഇവര്‍ക്ക് അന്യമാണ്. കാര്‍ഷിക – വ്യാപാര- വ്യാവസായിക മേഖലകളില്‍ നാമമാത്ര പ്രാതിനിധ്യം പോലുമില്ല. ഭൂപരിഷ്‌കരണം നടന്നിട്ടും, തെരുവോരത്തും അടുക്കള പൊളിച്ചും ശവസംസ്‌കാരം നടത്തേണ്ട ഗതികേടിലാണെന്ന അനുഭവത്തെ പ്രശ്‌നവത്കരിച്ച് അവരുടെ സാമൂഹ്യാസ്തിത്വം ഉദാഹരിക്കാന്‍ കഴിയും. ആചാര ലംഘനത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്നതാണോ ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍?  ആചാരലംഘനത്തിന് ദളിത് ആക്ടിവിസ്റ്റുകളെയും ചില ദളിത്-പിന്നാക്ക സ്ത്രീകളെയും പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്താണ്?

 കേരളത്തില്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് ഒട്ടേറെ സമുദായ സംഘടനകളുണ്ട്. അവയില്‍ ഒന്നുപോലും ശബരിമലയിലെ ആചാരലംഘനത്തിന് ആഹ്വാനം  നല്‍കിയിട്ടില്ല. ഹൈന്ദവ ആചാരലംഘനത്തിന് മുന്‍കൈയ്യെടുത്തവരെല്ലാം ദളിത് ക്രൈസ്തവ പശ്ചാത്തലമുള്ളവരോ നക്‌സലറ്റുകളോ മാവോവാദികളോ അരാജകവാദികളോ ആണ്. ദളിത് ക്രൈസ്തവ പശ്ചാത്തലമുള്ളവര്‍ ഹിന്ദുമതവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മുമ്പേ തന്നെ വിച്ഛേദിച്ചവരാണ്.  മതപരിവര്‍ത്തനത്തിന്റെ ചിന്താപദ്ധതികളാണ് അവരെ ഇന്നും നയിക്കുന്നത്. ഉദ്യോഗ സംവരണം മാത്രം ലക്ഷ്യമാക്കി പുനഃപരിവര്‍ത്തനം ചെയ്ത ഇവരുടെ സാമൂഹ്യ ബന്ധങ്ങളും വിശ്വാസതലങ്ങളും ഇപ്പോഴും പഴയ രീതിയില്‍ തുടരുകയും ചെയ്യുന്നു. ഇത്തരം പുനഃപരിവര്‍ത്തിതര്‍ നയിക്കുന്ന പട്ടികജാതി സംഘടനകള്‍ പോലും സംഘടനാപരമായി ഹൈന്ദവാചാര ലംഘനത്തിനു പരസ്യ ആഹ്വാനം നല്‍കാന്‍ മടിച്ചു. കേവലം കടലാസു പുലിയായി മാറിയ നവോത്ഥാന സംരക്ഷണ സമിതി രൂപീകരിക്കുന്നതിന് പിണറായി സര്‍ക്കാരിന്റെ പ്രേരണയായതും ഇവരാണ്. ശബരിമല ആചാരലംഘനത്തിനായി സിപിഎമ്മും പിണറായിയും മുന്‍കൈയ്യെടുത്ത്  രൂപീകരിച്ച നവോത്ഥാന സമിതി, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ ചാപിള്ളയായി. എങ്കിലും പട്ടികജാതിക്കാര്‍ വളരെ ആശങ്കയോടെ കാണേണ്ട ഒന്നാണ് പുനഃപരിവര്‍ത്തിതര്‍ നേതൃത്വം നല്‍കുന്ന സംഘടനകള്‍. നാളെ  പട്ടികജാതി ലിസ്റ്റ് ഭേദഗതി ചെയ്യണമെന്ന ആവശ്യം പോലും ഇത്തരം സംഘടനകളില്‍ നിന്ന് ഉയര്‍ന്നു കൂടായ്‌കയില്ല.

പുത്തന്‍ ഭൂവുടമകളുടെയും അവരുടെ ഗുണ്ടകളുടെയും പോലീസിന്റെയും ആക്രമണങ്ങളെ നേരിട്ട് കര്‍ഷകത്തൊഴിലാളി സമരങ്ങളുടെ മുന്നില്‍ നിന്നത് പട്ടികജാതി – പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അമ്മമാരും സഹോദരിമാരുമാണ്. ശബരിമല ആചാരലംഘനം ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുമെങ്കില്‍ പട്ടികജാതിയില്‍പ്പെട്ട നൂറുകണക്കിന് യുവതികള്‍ ആചാരലംഘനത്തിന് ശബരിമലയിലേക്ക് മാര്‍ച്ച് ചെയ്യുമായിരുന്നു. ഈ ജനതയുടെ പ്രശ്‌നപരിഹാരത്തിന് അഭ്യസ്ഥ വിദ്യരായ ഒരു വിഭാഗം യുവതീയുവാക്കള്‍ തേടിയ കുറുക്കുവഴിയാണ് അവരെ നക്‌സലേറ്റ് പ്രസ്ഥാനത്തിലേക്ക് നയിച്ചത്. പൊതുസമൂഹത്തില്‍ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഈ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് വികസിത വിഭാഗങ്ങളിലെ യുവത അവരുടെ സ്വന്തം ലാവണങ്ങളിലേക്ക് തിരിച്ച് സാധാരണ ജീവിതത്തില്‍ പങ്കാളികളായപ്പോള്‍ കുറുക്കുഴികള്‍ തേടിയവര്‍ നേരിട്ട അനാഥത്വം അവരില്‍ പലരേയും അരാജകവാദികളാക്കി. സ്വന്തം സമൂഹത്തിലോ രാഷ്‌ട്രീയ പൊതുമണ്ഡലത്തിലോ വേരുകളില്ലാത്ത ഇത്തരം അരാജകവാദികളായ യുവതീയുവാക്കളാണ് ആചാരലംഘനം പോലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശദ്രോഹികളുടെ പിണിയാളുകളാകുന്നത്. ഭരണഘടനാ ദിനത്തില്‍ അംബേദ്കര്‍ അനുസ്മരണം നടത്തുന്നതിനു പകരം  നിയമലംഘന പ്രവര്‍ത്തനത്തിനിറങ്ങിത്തിരിച്ച ഇവര്‍ പ്രകടിപ്പിക്കുന്ന ഭരണഘടനാ പ്രതിബദ്ധതയും നിയമവ്യവസ്ഥയോടുള്ള ആദരവും മാവോവാദികളുടേതുപോലെ തികഞ്ഞ കാപട്യമാണ്.

(ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന സഹസംയോജകനും ബിജെപി സംസ്ഥാന സമിതി അംഗവുമാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

Kerala

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

Kerala

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.