ധാക്ക: ബംഗ്ലാദേശ് ഭീകരാക്രമണം നടത്തിയവരെ വധശിക്ഷയ്്ക്ക് വിധിച്ചു. 2016 ജൂലൈ ഒന്നിന് ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ കഫെയില്‍ ബോംബ് സ്ഫോടനത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ ജമാ അത്ത് ഉള് മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ 7 പേര്‍ക്ക് മുഖ്യ പങ്കാളിത്തം ഉള്ളതായി തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഭീകര വിരുദ്ധ പ്രത്യേക ട്രൈബ്യൂണലാണ് വിധി പ്രസ്താവന നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലും പരിസരത്തും കര്‍ശ്ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഭീകരാക്രമണത്തില്‍ ഇറ്റലി, ജപ്പാന്, യുഎസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഒരു ഇന്ത്യക്കാരനുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും. പ്രതികള്‍ യാതൊരു തരത്തിലുള്ള ദയയും ഇവര്‍ അര്‍ഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവനയ്ക്കിടെ അറിയിച്ചു.
സംഭവത്തില്‍ എട്ട്പേരെയാണ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഒരാളെ വിട്ടയച്ചിരുന്നു. ആക്രമണം നടന്നതോടെ ഐസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് എത്തിയിരുന്നു. എന്നാല്‍ ബംഗ്ലാദേശില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്നായിരുന്നു തുടക്കം തന്നെ ബംഗ്ലാദേശ് പോലീസിന്റെ നിലപാട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജമാ അത്ത് ഉള് മുജാഹിദ്ദീനെ കുറ്റക്കാരായി കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: