Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അന്തിമ ചിരി ആരുടേത്? കര്‍ണാടക ഭയന്ന് മഹാസഖ്യം

കെ.സുജിത്byകെ.സുജിത്
Nov 27, 2019, 07:14 am IST
inIndia

ന്യൂദല്‍ഹി: മഹാരാഷ്‌ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും രാജിവച്ചെങ്കിലും മഹാസഖ്യത്തിന് അത് നല്‍കുന്നത് താല്‍ക്കാലികാശ്വാസം മാത്രം. സര്‍ക്കാര്‍ രൂപീകരിച്ചാലും രാഷ്‌ട്രീയത്തില്‍ ഭിന്ന ധ്രുവങ്ങളിലുള്ള ശിവസേനയ്‌ക്കും എന്‍സിപിക്കും കോണ്‍ഗ്രസ്സിനും എത്രത്തോളം മുന്നോട്ടുപോകാന്‍ സാധിക്കുമെന്നത് പാര്‍ട്ടികളെ സംബന്ധിച്ച് തലവേദനയാണ്. ബിജെപി വിരുദ്ധ നീക്കത്തിന്റെ ടേണിങ് പോയിന്റായി കൊട്ടിഘോഷിക്കപ്പെട്ട കര്‍ണാടക പരീക്ഷണം പാളിയതും അവരെ അലട്ടുന്നുണ്ട്. ഇപ്പോഴത്തെ രാഷ്‌ട്രീയക്കളികളിലെ ആവേശം അതേ പോലെ നിലനിര്‍ത്താന്‍ അവിയല്‍ സഖ്യത്തിന് സാധിക്കില്ലെന്നതാണ് അനുഭവം. മറുവശത്ത് തന്ത്രങ്ങളുമായി മോദിയും അമിത് ഷായും ഫഡ്‌നാവിസും ഉള്ളപ്പോള്‍ പ്രത്യേകിച്ചും. 

കര്‍ണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ധിയുമായി ഏറെ സാമ്യമുണ്ട് ഇപ്പോഴത്തെ മഹാരാഷ്‌ട്ര  നാടകങ്ങള്‍ക്ക്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയത് ബിജെപി. എന്നാല്‍ മൂന്നാമതായ ജെഡിഎസ്സിനെ മുഖ്യമന്ത്രി പദം നല്‍കി മോഹിപ്പിച്ച് കോണ്‍ഗ്രസ് ജനവിധി അട്ടിമറിച്ചു. മഹാരാഷ്‌ട്രയില്‍ ജനങ്ങള്‍ അനുഗ്രഹിച്ചത് ബിജെപി-ശിവസേനാ സഖ്യത്തെ. ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിച്ച ശിവസേനയെ അടര്‍ത്തിയെടുക്കാന്‍ ഇവിടെയും പ്രയോഗിച്ചത് മുഖ്യമന്ത്രി പദമാണ്. ജനങ്ങളുടെ അന്തിമ വിധി അട്ടിമറിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി രാഷ്‌ട്രീയ കരുക്കളുമായി കളത്തിലിറങ്ങിയത്.

2018 മെയില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദിയുരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും മൂന്നാം ദിവസം രാജിവെക്കേണ്ടി വന്നു. ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിക്ക് 15 ദിവസം നല്‍കിയെങ്കിലും ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് യെദിയുരപ്പ രാജിവെച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയെങ്കിലും തുടക്കം മുതല്‍ കല്ലുകടി തുടങ്ങി. ഭരണസ്തംഭനം തുടര്‍ക്കഥയായി. ഒടുവില്‍ ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി കോണ്‍ഗ്രസ്സിനെ പരസ്യമായി തള്ളിപ്പറയുന്ന അവസ്ഥയിലെത്തി. ഏതാനും ഭരണപക്ഷ എംഎല്‍എമാര്‍ ബിജെപിയിലെത്തിയതോടെ സര്‍ക്കാര്‍ വീണു. യെദിയുരപ്പ വീണ്ടും മുഖ്യമന്ത്രിയായി. 

മഹാരാഷ്‌ട്രയില്‍ വിശ്വാസവോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ നാലാം ദിവസമാണ് ഫഡ്‌നാവിസ് രാജിവെച്ചത്. മഹാരാഷ്‌ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ അനുകൂലമായ സാഹചര്യമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്. ജെഡിഎസ്സുമായി ആശയപരമായ ഭിന്നതയുണ്ടായിരുന്നില്ല. എന്നാല്‍ ശിവസേനയുമായുള്ള സഖ്യത്തില്‍ ഇതല്ല സ്ഥിതി. തര്‍ക്ക മന്ദിരം തകര്‍ത്തത് അഭിമാനമായി കരുതുന്ന സേനയെ വര്‍ഗീയ പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസ് ആക്ഷേപിച്ചിരുന്നത്. 

ഹിന്ദു വിരുദ്ധ പാര്‍ട്ടിയെന്നാണ് ഇക്കാലമത്രയും കോണ്‍ഗ്രസ്സിനെതിരെ സേന പ്രചാരണം നടത്തിയത്. രണ്ട് പാര്‍ട്ടികളുടെയും അടിത്തറയില്‍ കാര്യമായ ആഘാതമേല്‍പ്പിക്കുന്നതാണ് അധികാരത്തിനായുള്ള ഇപ്പോഴത്തെ ഒത്തുചേരല്‍. മഹാസഖ്യത്തിനെതിരെ കോണ്‍ഗ്രസ്സില്‍ കടുത്ത ഭിന്നതയും ഉടലെടുത്തിരുന്നു. ആഴ്ചകളെടുത്താണ് പൊതുമിനിമം പരിപാടി പോലും തയാറാക്കിയത്. കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും ന്യൂനപക്ഷ പ്രീണനവും ശിവസേനയുടെ ഹിന്ദുത്വ രാഷ്‌ട്രീയവും തമ്മിലുള്ള സംഘര്‍ഷത്തില്‍ അവസാന ചിരി ആരുടേതാകുമെന്നതാണ് മഹാരാഷ്‌ട്ര കാത്തിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

Kerala

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

പുതിയ വാര്‍ത്തകള്‍

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.