ബിരസാ സഹജാനന്ദോ രാമാനന്ദസ്തഥാ മഹാന്‍
വിതരന്തു സദൈവതേ ദൈവീം സദ്ഗുണസമ്പദം
കാശിനിവാസിയും പ്രസിദ്ധ രാമഭക്തനുമായ ശ്രീരാമാനന്ദന്‍ കലിയുഗം 45ാം ശതാബ്ദത്തില്‍ ജനിച്ചു. വൈഷ്ണവ, ശൈവ സമ്പ്രദായങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന വിരോധത്തെ അകറ്റിയ രാമാനന്ദന്‍ വൈഷ്ണവമതത്തെ കഠിനനിയമങ്ങളില്‍ നിന്ന് മോചിപ്പിച്ച് അതിനെ സര്‍വജനസുലഭമാക്കി. ഭക്തിമാര്‍ഗത്തില്‍ തൊട്ടു കൂടായ്‌മയ്‌ക്കും ജാതിവ്യവസ്ഥയ്‌ക്കും സ്ഥാനമില്ലെന്നും ഭഗവാന്റെ മുമ്പില്‍ എല്ലാവരും തുല്യരാണ് എന്നുമുള്ള തന്റെ ആദര്‍ശങ്ങള്‍ അദ്ദേഹം പ്രാവര്‍ത്തികമാക്കി. രാമാനന്ദനില്‍ നിന്നാണ് കബീര്‍ രാമമന്ത്രം സ്വീകരിച്ചത്. കബീര്‍, പീപ തുടങ്ങിയ അനേകം സംന്യാസിമാരും ഭക്തകവികളും ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. ഗ്രീക്ക് ഭരണകാലത്ത് രാമാനന്ദ സമ്പ്രദായത്തിന്റെ പ്രവര്‍ത്തനം വഴി രാമാനന്ദന്‍ സമൂഹത്തെ ഒറ്റക്കെട്ടായി നിര്‍ത്തി.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















