സുല്‍ത്താന്‍ ബത്തേരി: ഷെഹല ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രി ഡോക്ടര്‍ ജിസ മുന്‍കൂര്‍ ജാമ്യത്തിനായി ഹെക്കോടതിയിലേക്ക്. ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്തു നിന്നു വീഴ്ച്ചയുണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഇതിനായി മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടി. അതേസമയം ബാലനീതി നിയമത്തിലെ ചുമത്തിയ വകുപ്പുകള്‍ ഗൗരവമുള്ളതാണ്. ജില്ലാ കോടതി നേരിട്ട് സംഭവ സ്ഥലം പരിശോധിച്ചതിനാല്‍ അവിടെ അപേക്ഷ നല്‍കണ്ടന്നും ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നുമുള്ള നിയമോപദേശമാണ് ലഭിച്ചത്. മരുന്നുകളുടെ അഭാവവും മറ്റ് അസൗകര്യങ്ങളും പ്രതിസന്ധിയായി എന്ന് കോടതിയില്‍ വിശദീകരിക്കാനാണ് നിയമോപദേശം ലഭിച്ചത്. തിങ്കളാഴ്ച ഇതുസംബന്ധിച്ചുള്ള ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണ് നിലവില്‍ തീരുമാനം.
അതിനിടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലക്ക് അയച്ച വിവരം ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചിട്ടില്ല. ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക അറിയിച്ചു. എന്നാല്‍ ഷെഹലയെ ആശുപത്രിയില്‍ എത്തിച്ചപ്പേള് താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് പ്രതിവിഷം ഉണ്ടായിരുന്നില്ലെന്ന് ആരോപണം ഡ്യൂട്ടി ഡോക്ടര്‍ തള്ളി.
ഷഹലയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 25 ഡോസ് പ്രതിവിഷം അവിടെ ഉണ്ടായിരുന്നു. മുതിര്‍ന്ന ഒരാള്‍ക്ക് പോലും 10 ഡോസ് പ്രതിവിഷമാണ് ആദ്യം കൊടുക്കുക. കൂടുതല്‍ ആവശ്യമെങ്കില്‍ ജില്ലാ ആശുപത്രിയില്‍ നിന്നോ മറ്റ് പ്രധാന ആശുപത്രികളില്‍ നിന്നോ എത്തിക്കാമായിരുന്നു. ഹോസ്പിറ്റലില്‍ രണ്ട് വെന്റിലേറ്ററും ഉണ്ട്. ഇതില്‍ ഒന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നും ഡിഎംഒയും കളക്ടര്‍ ഡോ. അദീല അബ്ദുള്ളയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: