സുല്‍ത്താന്‍ ബത്തേരി: വയനാട് സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനു നേരെ കരിങ്കൊടി കാണിച്ചു. മരിച്ച വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന്റെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കരിങ്കൊടി വീശി പ്രതിഷേധിച്ചത്. കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറും വിദ്യാഭ്യാസ മന്ത്രിക്കൊപ്പം ഷെഹ്ലയുടെ വീട് സന്ദര്‍ശിക്കാനെത്തിയിരുന്നു.
മന്ത്രി വാഹനം ബത്തേരി ടൗണില്‍ എത്തിയതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും പോലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു.
ഷെഹ്ല മരിച്ച സംഭവം സംസ്ഥാനത്ത് ഇത്രയും വിവാദമായിട്ടും വകുപ്പ് മന്ത്രിയുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടാകാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം കല്‍പ്പറ്റയില്‍ എംഎസ്എഫ് പ്രവര്‍ത്തകരും ഷെഹ്ല പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളിന് മുന്നില്‍ വെച്ച് യൂത്ത്കോണ്‍ഗ്രസും കരിങ്കൊടി കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: