ബീജിങ്(ചൈന): ഇന്ത്യയുടെ യുവ താരങ്ങളായ മനു ഭാക്കര്‍, എളവേനില്‍ വളറിവാന്‍, ദിവ്യനാഷ് പന്‍വര്‍ എന്നിവര്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ സ്വര്‍ണ മെഡല്‍ നേടി.
പതിനേഴുകാരിയായ മനു ഭാക്കര്‍ വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ പുത്തന്‍ ജൂനിയര്‍ ലോക റെക്കോഡോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ 244.7 പോയിന്റ് നേടി. സെര്‍ബിയയുടെ സോറാന വെള്ളിയും ചൈനയുടെ ക്യുയാന്‍ വാങ് വെങ്കലവും നേടി.
ഇരുപതുകാരിയായ എളവേനില്‍ വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് ഒന്നാം സ്ഥാനം നേടിയത്.തായ്‌വാന്റെ ലിന്‍ യിങ് ഷിന്‍ വെള്ളിയും റുമാനിയയുഖെ ലോറ വെങ്കലവും കരസ്ഥമാക്കി.
കൗമാരതാരം ദിവ്യനാഷ് പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് സ്വര്‍ണം കരസ്ഥമാക്കിയത്. 250.1 പോയിന്റുമായാണ് ദിവ്യനാഷ് ഒന്നാമനായത്. ഹങ്കറിയുടെ പെനി രണ്ടാം സ്ഥാനവും സ്ലോവാക്യയുടെ പാട്രിക്ക് മൂന്നാം സ്ഥാനവും നേടി. ലോകകപ്പില്‍ ഇന്ത്യ മൂന്ന് സ്വര്‍ണവുമായി മുന്നിട്ടു നില്‍ക്കുകയാണ്. ചൈനയാണ് രണ്ടാം സ്ഥാനത്ത്.
















