ന്യൂദല്‍ഹി: മാവോസ്റ്റ് അനുകൂല നിലപാടുമായി സിപിഎം പോളിറ്റ്ബ്യൂറോ. അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് യുഎപിഎ പ്രകാരം പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ തീരുമാനിച്ചത്.
അതേസമയം, സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മാവോയിസ്റ്റ് ആരോപണ വിധേയരായ യുവാക്കള്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും തെറ്റുതിരുത്താന്‍ അവസരം നല്‍കണമെന്നും പിബിയില്‍ ചര്ച്ചയുര്ന്നു.
ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന ജാമ്യാപേക്ഷയാണ് ഇന്നത്തേക്ക് മാറ്റിവച്ചത്. മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന വാദം പ്രോസിക്യൂഷന് ഉന്നയിച്ചു. അതേസമയം യുഎപിഎ ചുമത്താനുള്ള യാതൊന്നും പിടിച്ചെടുത്തിട്ടില്ലെന്നായിരുന്ന പ്രതിഭാഗത്തിന്റെ വാദം.
അതേസമയം, നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നശേഷം വരുത്തിയ നയവ്യതിയാനത്തിലൂടെയാണ് മാവോയിസ്റ്റുകള്‍ ഇസ്ലാമിക ഭീകരസംഘടനകളുമായി കൂടുതല്‍ അടുത്തതെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയില്‍ മോദി ഭരണത്തെ എതിര്‍ക്കുന്ന ആരുമായും ആഗോളതലത്തില്‍ തീവ്രവലതുപക്ഷ നിലപാടിനെതിരെ നിലകൊള്ളുന്നവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്നായിരുന്നു മാവോയിസ്റ്റ് നയവ്യതിയാനം. ഇതോടെ മുസ്ലിം തീവ്രവാദ സംഘടനകള്‍ക്ക് മാവോയിസ്റ്റുകളുമായി സഹകരിക്കുന്നതിന് തടസമില്ലാതായി.
കേരളത്തിലാണ് മാവോയിസ്റ്റുകളുടെ നയവ്യതിയാനം മുസ്ലിം തീവ്രവാദ സംഘടനകള്‍ക്ക് എറെ ഗുണമായത്. മാവോയിസ്റ്റുകളില്‍ ഇപ്പോള്‍ എല്ലാത്തരം ആളുകളുമുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പൊതുജന സ്വീകാര്യതയ്ക്കു വേണ്ടി മാവോയിസ്റ്റുകളെ മറയാക്കി പ്രവര്‍ത്തനം തുടങ്ങും. പിന്നീട് മനുഷ്യാവകാശ ശബ്ദങ്ങള്‍ ഇവരുടേതായി മാറും. അര്‍ബന്‍ മാവോയിസ്റ്റുകളായി പ്രവര്‍ത്തിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാവോയിസ്റ്റുകളുടെ സാമ്പത്തിക സ്രോതസ് അടഞ്ഞു. അത് മറികടക്കുന്നതിനു കൂടിയാണ് മുസ്ലിം തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചത്.
ആഗോളതലത്തില്‍ ഭീകരസംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നതിനും അതുവഴി ഫണ്ട് കണ്ടെത്തുന്നതിനും ഇന്ത്യയിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി കൂട്ടുചേര്‍ന്നതിലൂടെ മാവോയിസ്റ്റുകള്‍ ശ്രമിച്ചു. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ മുസ്ലിം തീവ്രവാദ സംഘടനകളിലെ പ്രവര്‍ത്തകരും മാവോയിസ്റ്റുകളും ചേക്കേറിയിട്ടുണ്ട്. പന്തീരാംകാവില്‍ യുഎപിഎ നിയമത്തില്‍ അറസ്റ്റിലായ ത്വാഹയും അലനും ഇതിന് മുമ്പും മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം നടത്തിയിരുന്നു. സിപിഎം അംഗങ്ങള്‍ക്കിടയിലാണ് വിതരണം ചെയ്തത്. എന്നാല്‍, പാര്‍ട്ടി ഇക്കാര്യം ഗൗരവമായെടുത്തില്ല. അലനും ത്വാഹയും അറസ്റ്റിലായി പാര്‍ട്ടി പ്രതിരോധത്തിലായതോടെയാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഇവര്‍ നേരത്തെ വിതരണം ചെയ്ത ലഘുലേഖകള്‍ പാര്‍ട്ടി പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: