കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിക്കുന്നതിനു മുമ്പ് ഭാര പരിശോധന നടത്തണമെന്ന് ഹൈക്കോടതി. മൂന്ന് മാസത്തിനകെ ഭാര പരിശോധന നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നല്‍കുന്നതാണ് ഈ ഉത്തരവ്.
പാലാരിവട്ടം പാലത്തില്‍ ഭാര പരിശോധന നടത്തുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. ഭാര പരിശോധന നടത്തുന്നതില്‍ സുരക്ഷാ പ്രശ്നം ഉണ്ടെന്നാണ് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചു. സുരക്ഷ മുന്നറിയിപ്പ് കണക്കിലെടുക്കാതെ പരിശോധന നടത്താനാകില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്.
എന്നാല്‍ സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെ കൊണ്ട് ഭാര പരിശോധന നടത്താമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. ഭാര പരിശോധന നടത്തുന്നതിന്റെ ചെലവ് കരാര്‍ കമ്പനിയായ ആര്‍ഡിഎസില്‍ നിന്നും ഈടാക്കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. പാലം പൊളിക്കുന്നതിനെതിരെ അഞ്ച് ഹര്‍ജികളാണ് സമര്‍പ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: