തിരുവനന്തപുരം : അയോധ്യ, ശബരിമല കേസുകളില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. എക്സിക്യൂട്ടീവിന് വഴങ്ങിക്കൊടുക്കുന്ന വിധത്തിലുള്ള വിധി പ്രസ്താവനയാണ് നടത്തിയിരിക്കുന്നതെന്നും സുപ്രീംകോടതിയെ കാരാട്ട് രൂക്ഷമായി വിമര്‍ശിച്ചു.
‘സുപ്രീംകോടതിയില്‍ സംഭവിക്കുന്നതെന്ത്’ എന്ന ദേശാഭിമാനിയില്‍ നല്കിയ ലേഘനത്തിലാണ് കോടതിവിധി പ്രസ്താവനകള്‍ക്കെതിരെ ഇത്തരത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ഭരണഘടനയുടെ കാവല്‍ക്കാരായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ സുപ്രീം കോടതി പരാജപ്പെടുന്നില്ലേ എന്ന് ആശങ്കയുണ്ടെന്നും പ്രകാശ് കാരാട്ട് തന്റെ ലേഖനത്തില്‍ പറയുന്നുണ്ട്.
സ്വേച്ഛാധിപത്യച്ചുവയുള്ള ഹിന്ദുത്വ ശക്തികളുടെ ഭരണം ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരുന്നപ്പോഴാണ് പൗരന്മാരുടെ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം സുപ്രീംകോടതി വിശ്വാസത്തിന്റേയും മറ്റും കാര്യങ്ങളില്‍ ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തു. അയോധ്യ, ശബരിമല വിധികളില്‍ ഭൂരിപക്ഷവാദത്തോടുള്ള സന്ധി ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും കാരാട്ടിന്റെ ലേഖനത്തില്‍ പറയുന്നുണ്ട്.
അയോധ്യ വിധിയില്‍ വിശ്വാസത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. വിധി മതനിരപേക്ഷതക്കായി നിലകൊള്ളുന്നതിലെ പരാജയം വെളിപ്പെടുത്തുന്നുവെന്ന് കാരാട്ട് നിരീക്ഷിക്കുന്നു. ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ വിശ്വാസത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും കാരാട്ട് വിമര്‍ശിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാനുള്ള ഉചിതമായ അവസരമാണ് ഇതെന്ന് കാരാട്ട് കോടതി പ്രസ്താവനകളെ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: