കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ നടന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത പ്രസിഡന്റ്സ് കളര്‍ പുരസ്കാരദാന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും അഭാവം ശ്രദ്ധേയമായി. മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ജന്മനാട്ടില്, ഏഷ്യയിലെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രത്തില്‍ നടന്ന സുപ്രധാനമായ ചടങ്ങിലെ അഭാവമാണ് ചര്‍ച്ചാവിഷയമായത്. അക്കാദമിയുടെ പ്രോഗ്രാം ചാര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ പേരും പങ്കെടുക്കുന്ന സമയവും പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞദിവസം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനൊപ്പം തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി കണ്ണുര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാല്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ മന്ത്രിമാര്‍ ആരും എത്തിയില്ല.
നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാത്തതെന്നാണ് പറയുന്നത്. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മുഖ്യമന്ത്രിദല്ഹിയില് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിക്ക് വിമാന മാര്‍ഗം കണ്ണൂരിലെത്തി രാഷ്ട്രപതിയുടെ ചടങ്ങിനെത്താന്‍ എന്താണ് ബുദ്ധിമുട്ടെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. അവാര്‍ഡ്ദാന വേദിക്ക് പുറത്ത് നടന്ന പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട പ്രത്യേക തപാല്‍ കവറിന്റെ പ്രകാശന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പങ്കെടുത്തിരുന്നു എന്നത് മാത്രമാണ് ഇന്നലെ രാഷ്ട്രപതിയുടെ പരിപാടിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: