Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണാടകയില്‍ എസ്ഡിപിഐയുടേയും പോപ്പുലര്‍ഫ്രണ്ടിന്റേയും ആയിരത്തിലധികം കേസുകള്‍ സിദ്ധരാമയ്യ മുക്കി; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം ബിജെപിയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച്

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Nov 21, 2019, 08:02 am IST
inIndia

ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ അഞ്ചുവര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഉള്‍പ്പെട്ട ആയിരത്തിലധികം കേസുകള്‍. ബിജെപിയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയും ചേര്‍ന്ന് കേസുകള്‍ പിന്‍വലിച്ചത്. 

2013 മെയ് മുതല്‍ 2018 മെയ്‌വരെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പ് ജനുവരി 25നാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ അവസാന ഉത്തരവ് ഇറക്കിയത്. 2017 ഡിസംബര്‍ 22നാണ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജിപി ശിവപ്രകാശ് ആദ്യ ഉത്തരവ് നല്‍കിയത്. മംഗളൂരു പോലീസ് കമ്മീഷണര്‍, തുമകുരു, കോലാര്‍, രാമനഗര, ചിക്കബെല്ലാപ്പുര, കെജിഎഫ്, മൈസൂരു, ഹാസന്‍, കൊടക്, ചാമരാജ നഗര്‍, ബെളഗാവി, വിജയപുര, ധാര്‍വാഡ്, ഗദക്, ഹാവേരി, കാര്‍വാര്‍, ചിക്കമംഗളൂരു, ഉഡുപ്പി, ബെല്ലാരി, കലബുറഗി, ബിദര്‍, യാദ്ഗിര്‍ ജില്ലകളിലെ എസ്പിമാര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. 

അതാത് ഉദ്യോഗസ്ഥരുടെ പരിധിയിലുള്ള സ്ഥലങ്ങളില്‍ 2013-2018 വരെയുള്ള കാലയളവില്‍ നടന്ന കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ന്യൂനപക്ഷങ്ങളുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനായിരുന്നു നിര്‍ദേശം. 

എന്നാല്‍, ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയില്ല. ഇതോടെ 2018 ജനുവരി രണ്ടിനും 19നും രണ്ട് ഉത്തരവുകള്‍ കൂടി നല്‍കി. ഇതിനു കൃത്യമായ മറുപടികള്‍ ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ലഭിച്ചില്ല. 

കേസ് പിന്‍വലിക്കരുതെന്നാണ് പല പോലീസ് മേധാവികളും റിപ്പോര്‍ട്ടു നല്‍കിയത്. ഇതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും അവര്‍ ചൂണ്ടിക്കാണിച്ചു. ഇതോടെ സിദ്ധരാമയ്യ സംസ്ഥാന പോലീസ് മേധാവിക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജനുവരി 25ന് ഐജിപി ശിവപ്രകാശ് വീണ്ടും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കി.

ഇതോടെ കര്‍ണാടകയിലെ വിവിധ കോടതികളില്‍ വിചാരണയിലിരുന്ന ആയിരത്തിലധികം കേസുകള്‍ പിന്‍വലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടാനുള്ള സിദ്ധരാമയ്യയുടെ അപകടകരമായ രാഷ്‌ട്രീയമെന്നാണ് അന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ പോലും ഇതിനെ വിലയിരുത്തിയത്. 

നഗ്നമായ മുസ്ലിം പ്രീണനമാണ് ഇതിനു പിന്നിലെന്നും ഇത് സംസ്ഥാനത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ബിജെപി നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, കെ.എസ്. ഈശ്വരപ്പ, ഡി.വി. സദാനന്ദഗൗഡ എന്നിവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ബിജെപിയുടെ മുന്നറിയിപ്പിനെ നിസ്സാരമാക്കുകയാണ് സിദ്ധരാമയ്യ ചെയ്തത്.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായിരുന്ന കേസുകള്‍ പിന്‍വലിച്ച നടപടി സിദ്ധരാമയ്യ സര്‍ക്കാരും ഈ പാര്‍ട്ടികളും ഏകദിശയിലാണെന്ന് തുറന്നു കാണിക്കുന്നതെന്ന് അന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

Kerala

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

India

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

Gulf

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

India

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പുതിയ വാര്‍ത്തകള്‍

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.