Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

നിഗൂഢത നിറഞ്ഞ കിടങ്ങൂര്‍ കാവാലിപ്പുഴ, ആഴവും വെള്ളത്തിന്റെ വേഗതയും ചുഴിയും അടിയൊഴുക്കും പ്രവചനാതീതം, ഇതുവരെ ഇവിടെ മരിച്ചത് ഇരുപതിലേറെ ആളുകള്‍

മീനച്ചിലാറ്റില്‍ ഇത്രയും നിഗൂഢത നിറഞ്ഞ ഒരു സ്ഥലവും വേറെകാണില്ല. കിടങ്ങൂര്‍ ക്ഷേത്രത്തിന് പിറകുവശം ഉത്തമേശ്വരം ക്ഷേത്രത്തിന് സമീപമാണ് കാവാലിപ്പുഴ മണല്‍പ്പുറം.

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
Nov 18, 2019, 04:35 pm IST
inLocal News

കോട്ടയം: മീനച്ചിലാറ്റില്‍ കിടങ്ങൂര്‍ കാവാലിപ്പുഴ മണല്‍പ്പുറം വശ്യതയും നിഗൂഢതയും നിറഞ്ഞതാണ്. ഇവിടെ ഓരോവര്‍ഷവും നടക്കുന്ന മരണങ്ങളും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. ഇരയെ തേടിയെത്തുന്ന മരണമല്ല ഇവിടെ മരണത്തെത്തേടിയെത്തുന്നത് ഇരകളാണ്. ഇതാണ് ഇവിടുത്തെ പ്രത്യേകത. അത്രയ്‌ക്കും നീഗൂഢമായ വശ്യതയാണ് ഈ പുഴയ്‌ക്ക്. 

മീനച്ചിലാറ്റില്‍ ഇത്രയും നിഗൂഢത നിറഞ്ഞ ഒരു സ്ഥലവും വേറെകാണില്ല. കിടങ്ങൂര്‍ ക്ഷേത്രത്തിന് പിറകുവശം ഉത്തമേശ്വരം ക്ഷേത്രത്തിന് സമീപമാണ് കാവാലിപ്പുഴ മണല്‍പ്പുറം. കൊടിയ ഒരു വളവ് കഴിഞ്ഞാല്‍ മണപ്പുറമായി. ഇവിടെ പുഴയുടെ സ്വഭാവം വേര്‍തിരിച്ചെടുക്കാന്‍ അത്രയെളുപ്പമല്ല. ആഴവും വെള്ളത്തിന്റെ വേഗതയും ചുഴിയും അടിയൊഴുക്കും പ്രവചനാതീതം. വളവുതിരിഞ്ഞെത്തുന്ന വെള്ളത്തിന്റെ സ്വഭാവും പലപ്പോഴും രൗദ്രമാണ്. പുറമേ ശാന്തമെങ്കിലും ആഴക്കയത്തില്‍ അതിന്റെ ചടുലതാളം നിര്‍വ്വചിക്കാന്‍ സാദ്ധ്യമല്ല. അടിയൊഴുക്കിന്റെ ശക്തിയും തള്ളലും ഭീകരമാണ്. ഉറപ്പില്ലാത്ത മണ്ണാണ് വെള്ളത്തിനിടിയിലുള്ളത്. ഇടിമണല്‍ എന്നാണ് നാട്ടുകാര്‍ ഇതിനെ വിളിക്കുന്നത്. ഇടിമണ്ണില്‍ ചവിട്ടിയാല്‍ കാല്‍ ഉറയ്‌ക്കില്ല. ഒഴുക്കില്‍പ്പെട്ട് ചുഴിയിലേയ്‌ക്ക് വീഴുന്നു. പിന്നെ രക്ഷയില്ല. 

ഇരുത്തയഞ്ചുവര്‍ഷം മുമ്പ് കിടങ്ങൂരില്‍ തടയണവരുന്നതിന് മുമ്പ് വേനല്‍ക്കാലത്ത് കാവാലിപ്പുഴ നടന്ന് മറുകരയെത്താമായിരുന്നു. നടന്ന് മറുകരയെത്തുമ്പോളും ഇരുവശത്തുമുള്ള കയത്തില്‍ നിറയെ വെള്ളമായിരുന്നു. കൊടിയവേനല്‍ക്കാലത്തും ഈ കയത്തില്‍ നിറയെ വെള്ളമുണ്ടായിരുന്നു. അന്നുമുണ്ടായിരുന്നു ഇന്നത്തെക്കാള്‍ മനോഹരമായ മണപ്പുറം. തെളിഞ്ഞ മണലും ചെത്തിയെടുത്ത രൂപത്തിലുള്ള ഉണ്ടക്കല്ലുമായിരുന്നു ആകര്‍ഷകത്വം. പണ്ട് മണപ്പുറത്ത് തുണിവിരിക്കാന്‍ നാട്ടിയ കമ്പുകള്‍ വളര്‍ന്നതോടെ ഇവിടെ എക്കലടിയാന്‍ തുടങ്ങി. ഓരോ വെള്ളപ്പൊക്കത്തിന് ശേഷവും എക്കലിന്റെ അളവുകൂടിവന്നു. അതൊരു തുരുത്തായി രൂപംകൊണ്ടതോടെ പുഴ ചെറുതായി. 

ഓരോവര്‍ഷവും ഇവിടെ ആളുകള്‍ മരിക്കുന്നു. മരിച്ചവരില്‍ ഒരാളൊഴികെ എല്ലാവരും സ്ഥലവാസികളല്ല. 26 കൊല്ലം മുമ്പ് ഒരു ഒക്ടോബര്‍ 2നാണ് സ്ഥലവാസിയായ ഒരാള്‍ ഇവിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. പുഴയുടെ സ്വഭാവും കൃത്യമായി അറിയുന്ന ആള്‍ ഒഴുക്കില്‍പ്പെട്ടത് ഇടിമണ്ണില്‍ ചവിട്ടി നിന്നപ്പോളാണ്. ഇവിടെ ഇരുപതിലേറെ ആളുകളുടെ ജീവനാണ് പുഴ അപഹരിച്ചത്. താന്തോന്നിപ്പുഴ എന്നും കാവാലിപ്പുഴയ്‌ക്ക് പേരുണ്ടായിരുന്നു. പുഴകാണിച്ചിരുന്നത് താന്തോന്നി സ്വഭാവമായിരുന്നു. തെല്ലും അനുസരണയില്ലാത്ത സ്വഭാവം. മീനച്ചിലാറിന്റെ തുടക്കം മുതല്‍ അവസാനം വരെ ഒട്ടേറെ മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ദുരൂഹമരണങ്ങളും ആത്മഹത്യയും അശ്രദ്ധമൂലമുള്ള മരണങ്ങളും ഇരുകരകളിലുമുള്ളവരുടെ ഉറക്കംകെടുത്തുന്നു.

കുറ്റവാളികളെ തൂക്കിലേറ്റിയിരുന്നത് ഇവിടെ

തെക്കുംകൂര്‍ രാജ്യഭരണത്തില്‍പ്പെട്ടതായിരുന്നു കിടങ്ങൂര്‍. തെക്കുംകൂറിന്റെ തലസ്ഥാനം തളിയായിരുന്നു. രാജാവ് ശിക്ഷ വിധിച്ചിരുന്ന കൊടുംകുറ്റവാളികളെ തൂക്കിലേറ്റിയിരുന്നത് കാവാലിപ്പുഴയുടെ തീരത്തായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇതിനായി ഉപയോഗിച്ചിരുന്ന തൂക്കുമരം വര്‍ഷങ്ങള്‍ക്ക് മുമ്പ്‌വരെ ഇവിടെ ഉണ്ടായിരുന്നതായി സ്ഥലത്തെ മുതിര്‍ന്നവര്‍ പറയുന്നു. 

ഇരുവശത്തും കാടുകേറിയ വിജനമായ മണപ്പുറം ആയതിനാലായിരിക്കും കാവാലിപ്പുഴത്തീരം ഇതിനായി തെരഞ്ഞെടുത്തത്. അനേകം കുറ്റവാളികളെ ഇവിടെ തൂക്കിലേറ്റിക്കാണും. ഒരുപക്ഷേ അതില്‍ നിരപരാധികളും കാണുമായിരിക്കും. ഒരുപക്ഷേ ചാവാലിപ്പുഴയാകും കാവാലിപ്പുഴയായത്. ചാവിന്റെ നിശബ്ദതയാണിവിടെ നിറയുന്നത്. ഇവിടുത്തെ വായുവില്‍ കണ്ണീരും രോക്ഷവും വേദനയും പരിഭവവും അലിയുന്നു. കാവാലിപ്പുഴയുടെ നിഗൂഢത അവസാനിക്കുന്നില്ല. ഓരോ ഇരയേയും കാത്തിരിക്കുകയാണ് കാവാലിപ്പുഴ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.