Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അയോധ്യയുടെ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2019, 02:01 pm IST
inEditorial

യുദ്ധം ചെയ്യാന്‍ പറ്റാത്തിടം എന്നാണ് അയോധ്യയെക്കുറിച്ച് പറയുന്നത്. അതുകൊണ്ടുതന്നെയാണ് ആ പേര് വന്നതും. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഫലഭൂയിഷ്ഠമായ ഭൂമിയാണ് അയോധ്യ. അതിനൊത്ത ഒരു സാംസ്‌കാരികധാര അയോധ്യയെ ചുറ്റിപ്പുണര്‍ന്നു കിടപ്പുണ്ട്. അതിന്റെ ഉള്ളറകള്‍ കണ്ടെത്തിയ നിലപാടാണ് പരമോന്നത ന്യായാലയത്തിന്റെ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. തികച്ചും സ്വാഗതാര്‍ഹവും ഹൃദയത്തിലേറ്റാവുന്നതുമായ വിധിയാണത്. ഇതിന്റെ ഗുണാത്മക സന്ദേശം ഇന്ത്യന്‍ സ്വത്വത്തിന്റെ പ്രൗഢിയും പകിട്ടും ഉത്തരോത്തരം വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

ശ്രീരാമജന്മഭൂമിയില്‍ എന്താണ് ഉയര്‍ന്നു വരേണ്ടത് എന്ന ചോദ്യം പോലും അപ്രസക്തമാണ്. കാരണം ഈ നാടിന്റെ അസ്തിത്വം തന്നെയാണ് ശ്രീരാമന്‍. രാമസങ്കല്‍പ്പവും രാമസംസ്‌കാരവും ഇവിടുത്തെ ഓരോ മണ്‍തരിയിലും തുടിച്ചു തുള്ളുന്നതാണ്. ശ്രീരാമനില്ലാതെ എന്ത് അയോധ്യ, എന്ത് ഭാരതം? ഏത് മതാത്മക പാത പിന്തുടര്‍ന്നാലും ഏത് സംസ്‌കാര പാതയിലൂടെ ചരിച്ചാലും രാമചരിതവും രാമനാമവും അവര്‍ക്കുള്ളില്‍ മിടിച്ചു കൊണ്ടിരിക്കും എന്നതത്രേ ചിരന്തന സത്യം. ശ്രീരാമജന്മഭൂമിയെന്ന് അനാദികാലം മുതല്‍ ഉയര്‍ന്നു കേട്ട പരിപൂതമായ ഒരു സ്ഥലത്തെക്കുറിച്ച് വിവാദം ഉയര്‍ത്തുകയെന്നതു പോലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ അങ്ങനെയുണ്ടായി. അതിന് ഒരു പാട് മാനങ്ങളുണ്ട്; ബോധപൂര്‍വം പരുവപ്പെടുത്തിയ മാനങ്ങള്‍.

ഈ മണ്ണും ഇതിന്റെ ചൂരും ചൂടും അനുഭവിക്കാന്‍ കഴിയുകയെന്നതാണ് ആദ്യം വേണ്ട സംസ്‌കാരം. ആ വഴിയിലൂടെ നീങ്ങിയെങ്കില്‍ മാത്രമേ മഹിത പാരമ്പര്യത്തിന്റെ തുടിപ്പാര്‍ന്ന മുഖം ദര്‍ശിക്കാനാവൂ. അതിനാദ്യം ഈ നാടിനെ അറിയണം. നിര്‍ഭാഗ്യവശാല്‍ അതിനല്ല ആരും തുനിഞ്ഞിറങ്ങുന്നത്. നമ്മെപ്പറ്റി മറ്റുള്ളവര്‍ പറഞ്ഞതും ചൂണ്ടിക്കാണിച്ചതുമായ സംഭവഗതികളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. ഒരു നാടിന്റെ തനിമയും ഗരിമയും അന്യ നാട്ടുകാര്‍ പറഞ്ഞു തരണമെന്ന രീതിയിലേക്ക് താഴുമ്പോള്‍ യഥാര്‍ഥത്തില്‍ ഈ നാടിന്റെ അസ്തിത്വം തന്നെയാണ് ഇടിഞ്ഞു വീഴുന്നത്. ശ്രീരാമജന്മഭൂമിയുടെ കാര്യത്തിലും സംഭവിച്ചത് ഇതു തന്നെയാണ്. ഭാരതത്തിന്റെ നിസ്തുലവും പ്രൗഢഗംഭീരവുമായ പാരമ്പര്യത്തെ തള്ളിപ്പറയുന്ന ഒരു രീതിയിലേക്ക് തലമുറകളെ നയിച്ചതിന്റെ ദുരന്തഫലമാണ് നാമിന്നനുഭവിക്കുന്നത്. ഏത് സംസ്‌കാരമായാലും നാടിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുക എന്നതല്ല കാണുന്നത്. തങ്ങളുടെ വിശ്വാസപ്രമാണത്തിലേക്ക് നാടിനെ വലിച്ചുകൊണ്ടു 

പോവുന്ന പ്രവണതയാണ്. ശ്രീരാമജന്മസ്ഥാനില്‍ മറ്റെന്തൊക്കെയോ ഉയരണമെന്ന തീവ്രമത ചിന്താഗതിയും അതിനെ പരിപോഷിപ്പിക്കുന്ന രാഷ്‌ട്രീയ ദുഷ്ടലാക്കുമാണ് ഇതപ്പര്യന്തമുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ടത്.

ശ്രീരാമന്‍ ജനിച്ചതിനും വളര്‍ന്നതിനും തെളിവു ചോദിക്കുന്ന ബാലിശനിലപാടിലേക്ക് ചിലര്‍ എത്തിച്ചേര്‍ന്നത് അവരുടെ സംസ്‌കാരത്തിന്റെ അഭാവമാണ്. ബ്രിട്ടീഷ് നിലപാടിന്റെ അനന്തരഫലമായാണ് ഇത്തരം നിഷേധാത്മക സമീപനങ്ങള്‍ ഉയര്‍ന്നു വന്നത്. ഉത്ഖനനത്തില്‍ ഉള്‍പ്പെടെ രാമജന്മസ്ഥാനില്‍ നിന്ന് ലഭിച്ച അതിശക്തമായ തെളിവുകള്‍ യുക്താനുസരണം വക്രീകരിച്ച് വ്യാഖ്യാനിക്കുകയും ഇരുളിലേക്ക് വലിച്ചെറിയുകയും ചെയ്തു ക്ഷുദ്രശക്തികള്‍. അത്തരം കുത്സിത തന്ത്രങ്ങളുടെ പുറംപൂച്ചാണ് ഇപ്പോള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു തരിപ്പണമായിരിക്കുന്നത്. ഒരു രാജ്യത്തിന്റെ സാംസ്‌കാരിക ധാരയെ അട്ടിമറിക്കാന്‍ പലതരത്തിലുള്ള നീക്കങ്ങള്‍ നടത്തിയവര്‍ ഒരിക്കല്‍ പോലും യാഥാര്‍ഥ്യത്തിന്റെ അംശം കണക്കിലെടുത്തില്ല എന്നറിയണം.

ശ്രീരാമനും രാമജന്മഭൂമിയും ജനമനസ്സുകളില്‍ കോറിയിടുന്ന വികാരത്തെ ലോകത്തുള്ള ഒരു ശക്തിക്കും അട്ടിമറിക്കാനാവില്ല എന്നതിന് ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. രാമജന്മഭൂമിക്കു മുകളില്‍ വോട്ടു രാഷ്‌ട്രീയത്തിന്റെ മ്ലേച്ഛമേലാപ്പിട്ട് മൂടാനാണ് രാജ്യത്തെ ബഹുഭൂരിപക്ഷം രാഷ്‌ട്രീയ കക്ഷികളും ശ്രമിച്ചത്. ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനായി അടിസ്ഥാന സങ്കല്‍പ്പങ്ങളെ പോലും മാറ്റിമറിച്ചുകൊണ്ട് അവര്‍ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചു. രാമജന്മഭൂമിക്കു വേണ്ടി ത്യാഗനിര്‍ഭരമായ പോരാട്ടം നടത്തിയവരെ ശത്രുപക്ഷത്ത് നിര്‍ത്തി വെടിവച്ചു വീഴ്‌ത്തി. അവരുടെ മൃതദേഹങ്ങള്‍ മണല്‍ച്ചാക്കുകെട്ടി നദിയിലേക്ക് വലിച്ചെറിയുക വരെ ചെയ്തു. രാമജന്മസ്ഥാനിലെ പവിത്ര ക്ഷേത്രത്തിനു വേണ്ടി ജീവത്യാഗം ചെയ്ത കോത്താരി സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള അനേകം ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്. ആത്യന്തികമായി അത്തരമൊരു വിധിക്കേ സാംഗത്യമുള്ളൂ.

രാമജന്മസ്ഥാനില്‍ നിന്നുയരുന്ന സന്ദേശം ലോകസമാധാനത്തിന്റേതാണ്. മഹാത്മാഗാന്ധിയുള്‍പ്പെടെയുള്ള മഹാത്മാക്കള്‍ ഉയര്‍ത്തിക്കാട്ടിയ സന്ദേശം അതിന്റെ എല്ലാ ഗരിമയോടും കൂടി ഉയര്‍ന്നു നില്‍ക്കുകയാണ്. രാമരാജ്യം എന്ന സുന്ദരവും സുതാര്യവുമായ ഒരു ഭരണക്രമത്തിന്റെ ഉദ്‌ഘോഷമാണ് സുപ്രിംകോടതി വിധിയിലൂടെ നമുക്ക് ശ്രവിക്കാനാവുന്നത്. അനേക വര്‍ഷമായി വരണ്ട് തപിച്ചു കിടക്കുന്ന ഭൂമിയില്‍ മഴ പെയ്യുമ്പോഴുണ്ടാകുന്ന ആ കുളിര്‍മയാണ് ജനകോടികള്‍ ഏറ്റുവാങ്ങുന്നത്. രാമജന്മസ്ഥാനും അതുയര്‍ത്തിവിടുന്ന ആത്മശുദ്ധീകരണ സന്ദേശവും ആവോളം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാനാണ് ശ്രമിക്കേണ്ടത്. ഇതൊരു വിജയ-പരാജയപ്രശ്‌നമോ ആരുടെയെങ്കിലും മേല്‍ക്കോയ്‌മയുടെ കാര്യമോ അല്ല. ഭാരതത്തിന്റെ തനിമയെ അതിന്റെ വിശാലാര്‍ഥത്തില്‍ കാണാനുള്ള ഉള്‍ക്കാഴ്ച ജനങ്ങള്‍ക്കു കൈമാറുകയാണ്. ഇവിടുത്തെ ജനതതി അത് നെഞ്ചേറ്റുകയും ലോകത്തിന് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകാശമാനമായ മുഖം കാണിച്ചു കൊടുക്കുകയുമാണ്. പ്രഭാവശാലിയായ ഭാരതത്തിന്റെ കുതിച്ചു ചാട്ടത്തിന് എന്നെന്നും ശ്രീരാമസന്ദേശം തന്നെയാണ് കരുത്ത്. അത് സംശയാതീതമായി വ്യക്തമാക്കപ്പെടുകയാണ് ചരിത്ര വിധിയിലൂടെ. അതിന്റെ തെളിമ നമ്മെ പുരോഗതിയിലേക്ക് നയിക്കുമെന്നതില്‍ തര്‍ക്കമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.