Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗ്രാമക്ഷേത്രങ്ങളില്‍ അന്തിത്തിരി മുടക്കിയതാര്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2019, 02:49 am IST
inEditorial

ഹൈന്ദവവിശ്വാസികളോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന കടുത്ത അവഗണനയ്‌ക്ക് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് നിത്യനിദാനത്തിനുള്ള തുക അനുവദിക്കുന്നതില്‍ പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വരുമാനം കുറഞ്ഞ ആയിരത്തിലേറെ ക്ഷേത്രങ്ങള്‍ ഇതുമൂലം അന്തിത്തിരിക്കുപോലും വകയില്ലാത്ത അവസ്ഥയിലാണെന്ന റിപ്പോര്‍ട്ട് ക്ഷേത്രവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായ വാര്‍ത്തയാണ്. ജീവനക്കാരുടെ ശമ്പളത്തിന് മാത്രം തുക ആവശ്യപ്പെട്ടാല്‍ മതിയെന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതോടെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളില്‍ നിത്യനിദാനച്ചെലവുകള്‍ക്ക് പണമില്ലാത്ത അവസ്ഥയായി.  

ഇത് പിണറായി സര്‍ക്കാര്‍ വരുത്തിവച്ച വിനയാണ്. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള 1200ലേറെ വരുന്ന ക്ഷേത്രങ്ങളില്‍ 61 ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയംപര്യാപ്തതയുള്ളവ. ബാക്കിയുള്ള ക്ഷേത്രങ്ങള്‍ പ്രധാനമായും ശബരിമലയിലെ വരുമാനത്തെ ആശ്രയിച്ച് കഴിഞ്ഞുകൂടുന്നവയത്രെ. എന്നാല്‍ യുവതീപ്രവേശനത്തിന്റെ പേരില്‍ ആചാരലംഘനത്തിന് വഴിയൊരുക്കിയ സര്‍ക്കാരിന്റെ നടപടികള്‍ മൂലം ശബരിമല വരുമാനത്തില്‍ 200 കോടി രൂപയുടെ കുറവുണ്ടായി. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലത്തേക്കുള്ള കട ലേലത്തില്‍ നിന്ന് കച്ചവടക്കാര്‍ വലിയൊരുവിഭാഗം പിന്‍വാങ്ങിയതും വന്‍ സാമ്പത്തിക നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടാക്കി. ഇതുമൂലമുള്ള നഷ്ടം 75 കോടി രൂപ എന്നാണ് കണക്കാക്കിയിട്ടുള്ളത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിലേക്കുള്ള വിവിധ വഴികളില്‍ സ്ഥിതിചെയ്യുന്ന നിരവധി ക്ഷേത്രങ്ങളിലെയും വരുമാനം ഗണ്യമായി കുറഞ്ഞു. ഇത്രയും ഭീമമായ വരുമാനനഷ്ടം നികത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ തുക കൈമാറിയിട്ടില്ല. 

പ്രതിമാസം ദേവസ്വം ബോര്‍ഡിലെ ശമ്പളത്തിന് വേണ്ടി മാത്രം 20 കോടി രൂപ വേണം. പെന്‍ഷന് 10 കോടിയും ആവശ്യമുണ്ട്. ഇതിലേക്കായി വര്‍ഷത്തില്‍ 260 കോടി രൂപ ദേവസ്വം ബോര്‍ഡ് ബാങ്കില്‍ അടയ്‌ക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 120 കോടി മാത്രമാണ് അടച്ചത്. ദേവസ്വം കരാറുകാരുടെ കുടിശ്ശിക തീര്‍ക്കാന്‍ ക്ഷേത്രങ്ങളിലെ പൂജാദികാര്യങ്ങള്‍ മുടങ്ങാതിരിക്കാനുള്ള കരുതല്‍ നിക്ഷേപത്തില്‍ നിന്ന് 35 കോടി രൂപയും പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് 19 കോടിയും പിന്‍വലിച്ചു. പൂജാച്ചെലവുകള്‍, ഭൂമി വാങ്ങല്‍, ക്ഷേത്രങ്ങളിലെ അത്യാവശ്യ കാര്യങ്ങള്‍ എന്നിവയ്‌ക്ക് മാത്രമാണ് ഈ കരുതല്‍ തുക ഉപയോഗിക്കേണ്ടത്. മാത്രമല്ല, ഇപ്പോള്‍ കടമെടുത്തിരിക്കുന്ന 35 കോടി രൂപയ്‌ക്ക് ഒമ്പത് ശതമാനം പലിശ നല്‍കേണ്ടതുമുണ്ട്. സ്ഥിരനിക്ഷേപത്തില്‍ നിന്ന് പിന്‍വലിച്ച ഇത്രയും തുകയുടെ പലിശ ബോര്‍ഡിന് നഷ്ടമാകും. കരുതല്‍ നിക്ഷേപത്തെ സംബന്ധിച്ച വ്യവസ്ഥകളെല്ലാം ലംഘിച്ചുകൊണ്ടാണ് ബോര്‍ഡിന്റെ നടപടി. 

ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി ധൃതിപിടിച്ചും വിശ്വാസികളുടെ വികാരം മാനിക്കാതെയും നടപ്പാക്കാന്‍ കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ ബാക്കിപത്രമാണ് ഈ സാമ്പത്തിക പ്രതിസന്ധി. അതിനാല്‍ ആത്യന്തികമായി നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ അന്തിത്തിരി തെളിയാതിരിക്കാനുള്ള കാരണക്കാര്‍ പിണറായി സര്‍ക്കാരും സിപിഎമ്മും തന്നെ. പോലീസിനെ ഉപയോഗിച്ച് അവിശ്വാസികളും ആക്ടീവിസ്റ്റുകളുമായ യുവതികളെ ശബരിമലയില്‍ എത്തിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് തീര്‍ത്ഥാടകരുടെ എണ്ണം കുറയാനും തത്ഫലമായി വരുമാനം കുറയാനും ഇടയാക്കിയത്. ആചാരലംഘനത്തിന് നേതൃത്വം നല്‍കിയും തീര്‍ത്ഥാടകരുടെ വരവിന് വിഘാതം സൃഷ്ടിച്ചും തീര്‍ത്ഥാടനകേന്ദ്രത്തെ സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിച്ചും ഭാരതത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയെ തകര്‍ക്കാനുള്ള നീക്കമാണ് സിപിഎമ്മും പിണറായി സര്‍ക്കാരും നടത്തിയതെന്ന് കേരളത്തിലെ ഹിന്ദുജനത കരുതിയാല്‍ അത് തെറ്റാണെന്ന് പറയാനാകുമോ. ഇപ്പോള്‍ നൂറുകണക്കിന് ഗ്രാമക്ഷേത്രങ്ങളെ അന്തിത്തിരിക്കു പോലും വകയില്ലാത്തവയായി മാറിയതിന് ഉത്തരവാദികളും ഇവര്‍ തന്നെയല്ലേ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.