Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു ദിവസത്തിനിടെ തൃശൂരില്‍ കാണാതായ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തി; സംഭവത്തില്‍ സോഷ്യല്‍ മീഡിയയാണ് പ്രധാന വില്ലനെന്ന് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2019, 07:13 pm IST
in Kerala

തൃശൂര്‍: ജില്ലയുടെ പലഭാഗത്ത് നിന്നും ഒരേ ദിവസം കാണാതായ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തി. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് പോലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കാണാതാകുന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. സംഭവത്തില്‍ സോഷ്യല്‍ മീഡിയയാണ് പ്രധാന വില്ലനെന്നാണ് പോലീസ് പറയുന്നത്. കണ്ടെത്തിയ നാല് പെണ്‍കുട്ടികളും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പമാണ് പോയതെന്നും പോലീസ് പറയുന്നു.

ഒരേ ദിവസം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി പെണ്‍കുട്ടികളെ കാണാതായ സംഭവം നാട്ടുകാരില്‍ ആശങ്കയ്‌ക്കിടയാക്കിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളാണ് കാണാതായ ആറു പേരും, ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. 24 മണിക്കൂറിനിടയിലാണ് ആറ് പരാതികള്‍ പോലീസിന് ലഭിച്ചത്. തൃശൂരിലെ പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. ഇവര്‍ ആറ് പേരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പോലീസ് ആദ്യം പരിശോധിച്ചത്. എന്നാല്‍ ആറ് പേരും ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലുമായി പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെന്നും ഇവര്‍ തമ്മില്‍ പരസ്പര ബന്ധമില്ലെന്നും വ്യക്തമാവുകയായിരുന്നു.

പരാതിയില്‍ കേസെടുത്ത പോലീസ്, അന്വേഷണം ഊര്‍ജ്ജിതമാക്കി. തൃശൂര്‍ സിറ്റിയിലേയും റൂറലിലേയും ഉദ്യോഗസ്ഥര്‍ക്കായിരുന്നു അന്വേഷണ ചുമതല. കമിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടികള്‍ പോയതെന്ന സൂചന പ്രാഥമിക അന്വേഷണത്തില്‍ തന്നെ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ ആണ്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പോലീസ് കണ്ടെത്തിയ നാല് പെണ്‍കുട്ടികളും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആണ്‍ സുഹൃത്തിനൊപ്പമാണ് പോയിരിക്കുന്നത്. ചാലക്കുടിയില്‍ നിന്നും കാണാതായ പെണ്‍കുട്ടി അയല്‍വാസിക്കൊപ്പമായിരുന്നു പോയത്. പുതുക്കാട് നിന്നും കാണാതായ പെണ്‍കുട്ടിയെ കൊല്ലത്ത് നിന്നും വടക്കാഞ്ചേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കാസര്‍ഗോഡ് നിന്നുമാണ് കണ്ടെത്തിയത്.

തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇത് നാലാം തവണയാണ് ഈ കുട്ടി വീട് വിട്ടുപോകുന്നത്. കുടുംബ പ്രശ്‌നമാണ് കുട്ടി നിരന്തരം ഒളിച്ചോടുന്നതിന് കാരണമെന്ന് പോലീസ് പറയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ സഹായിച്ചത്. പെണ്‍കുട്ടികളെ കാണാതായെന്ന് ചൂണ്ടിക്കാട്ടി പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളുടെ എണ്ണം കൂടിവരികയാണെന്ന് അധികൃതര്‍ പറയുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം രക്ഷിതാക്കളെ അറിയിക്കുക എന്നത് മാത്രമാണ് പോലീസിന് നിയമപരമായി ചെയ്യാനുളളത്. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.