Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആര്‍സിഇപി കരാറില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2019, 02:22 am IST
in Editorial

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. കരാറിനൊപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്ന ശക്തവും സുവ്യക്തവുമായ നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരിക്കുന്നത്. ബാങ്കോക്ക് ഉച്ചകോടിയിലായിരുന്നു ഇന്ത്യയുടെ തീരുമാനം. ഇത് ഭാരതത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു തീരുമാനമാണ്. ഭാരതം ഉള്‍പ്പെടെ 16 രാജ്യങ്ങളാണ് ഈ കരാറില്‍ പങ്കാളികളാകാനിരുന്നത്. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും വലിയ കരാറായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 2020 ഫെബ്രുവരിയിലാണ് കരാര്‍ ഒപ്പിടേണ്ടത്.

ഏതു കരാറായാലും ഒപ്പിട്ടു കഴിഞ്ഞാല്‍ അതിന്റെ എല്ലാ ഭാഗങ്ങളുമായും യോജിച്ചുപോവുക എന്നതാണ് രീതി. നഷ്ടങ്ങളും കോട്ടങ്ങളും സ്വാഭാവികം. അനുദിനം വികസനത്തിലേക്കും പുരോഗതിയിലേക്കും കുതിക്കുന്ന ലോകക്രമത്തില്‍ കരാറുകള്‍ നിരന്തരം ഉണ്ടാവുകയും പരിഷ്‌കരിക്കപ്പെടുകയും ചെയ്യും. ഓരോരാജ്യത്തിന്റെയും ക്രയവിക്രയങ്ങളിലും ധനകാര്യ ഇടപാടുകളിലും കരാറിന്റെ സത്ത കൂടിയും കുറഞ്ഞുമിരിക്കും. അതൊരു ലോകസത്യമാണ്. ഓരോ നാടിന്റെയും ഉള്‍ത്തുടിപ്പുകള്‍ കണ്ടറിഞ്ഞും അനുഭവിച്ചും മുന്നോട്ടുപോവുന്ന ഭരണാധികാരിക്ക് കരാറുകള്‍ മുന്നോട്ടുവയ്‌ക്കുന്ന സംസ്‌കാരവും രീതിയും അറിയാന്‍ അത്രയൊന്നും വിഷമമുണ്ടാവില്ല. അതിനാല്‍തന്നെ രാജ്യങ്ങള്‍ക്കുണ്ടാകുന്ന ലാഭനഷ്ടങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും കഴിയും. ഇവിടെ ഭാരതത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് അതാണ്. കരാറിനെക്കുറിച്ച് വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവന്ന ആശങ്കകളും ആധികളും വിലയിരുത്തുന്നതിനും അതിനനുസരിച്ച് കാര്യങ്ങള്‍ നീക്കുന്നതിനും കേന്ദ്രഭരണകൂടത്തിന് കഴിഞ്ഞിരിക്കുന്നുവെന്നതാണ് വാസ്തവം.

ആര്‍സിഇപി കരാര്‍ നിലവില്‍ വന്നാല്‍ അടിസ്ഥാനപരമായി ചിലപ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവുമെന്നാണ് വിദഗ്ധരും ചില സംഘടനകളും ചൂണ്ടിക്കാട്ടിയത്. ഭാരതത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയ്‌ക്കാവും ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷങ്ങള്‍ നേരിടേണ്ടിവരികയെന്ന് വിശദീകരിക്കപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം അവലോകനം ചെയ്തും പര്യാലോചിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറില്‍ തല്‍ക്കാലം ഭാരതം ഭാഗമാകുന്നില്ലെന്ന് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശത്തിലെ രണ്ടുമുന്നു വരികള്‍ ഓരോ ഭാരതീയനെയും ആവേശഭരിതനാക്കുന്നതാണ്. ”ഗാന്ധിജിയുടെ രക്ഷായന്ത്രവും എന്റെ മനസ്സാക്ഷിയും കരാറില്‍ ചേരുന്നതില്‍ നിന്ന് എന്നെ തടയുന്നു” എന്നാണദ്ദേഹം പറഞ്ഞത്. ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആണിക്കല്ലായി വര്‍ത്തിക്കുന്ന കര്‍ഷകരുടെ ആത്മാംശം നിറഞ്ഞ വാക്കുകളാണത്. ഗാന്ധിജി വിഭാവനം ചെയ്ത സംശുദ്ധതയുടെ തെളിനാളമായി പരാമര്‍ശത്തെ കാണേണ്ടതുണ്ട്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന് അന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയാനും അനുഭവിക്കാനും ഇത്തരം അവസരങ്ങള്‍ നിമിത്തമാവുന്നു എന്നുവേണം കരുതാന്‍.

കരാറില്‍നിന്ന് ആത്യന്തികമായി ഇന്ത്യ പിന്മാറുമ്പോള്‍ ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെന്നതില്‍ തര്‍ക്കമില്ല. ലോകക്രമത്തില്‍ കൂട്ടായി നില്‍ക്കുന്ന രാജ്യങ്ങളുടെ വിലപേശല്‍ തന്ത്രത്തിനു മുമ്പില്‍ പകച്ചു

പോകാന്‍ ഇടയുണ്ട്. അതിനെതിരെ സൂക്ഷ്മവും സുശക്തവുമായ ഇടപെടലുകള്‍ നടത്തേണ്ടിവരും. അംഗരാജ്യങ്ങളെ ഇന്ത്യയുടെ ചിന്താധാര ബോധ്യപ്പെടുത്തേണ്ടിയും വരും. അങ്ങനെ കൂട്ടായ യത്‌നത്തിലൂടെ മാത്രമേ ഇന്ത്യന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാവൂ. അതിന് പര്യാപ്തമായ ഒരു ഭരണകൂടമാണ് കേന്ദ്രത്തിലുള്ളതെന്നത് ഇതിനകം അനേകം അനുഭവങ്ങളിലൂടെ മനസിലായിട്ടുള്ളതാണ്. വികസന ഇന്ത്യയുടെ പോര്‍മുഖം സംഘര്‍ഷത്തിലേക്കല്ല സൗമനസ്യത്തിലേക്കും സൗഹാര്‍ദ്ദത്തിലേക്കുമാണ് തുറക്കുന്നതെന്ന് ഒട്ടേറെ അവസരങ്ങളിലൂടെ തെളിയിച്ചുകൊടുത്ത പ്രധാനമന്ത്രിയുടെ കൈയില്‍ രാജ്യം ഭദ്രമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെയാണ് അതിന് തെളിവ്. ഇന്ത്യന്‍ സ്വത്വത്തെ തിരിച്ചറിയുന്ന ഭരണാധികാരിക്കേ അതിനു കഴിയൂ എന്നതില്‍ തര്‍ക്കമില്ലതാനും. വരാനിരിക്കുന്ന നാളുകളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളും അവലോകനങ്ങളും നടക്കും. അതിന്റെ ഫലം അനുസരിച്ചിരിക്കും കരാറുമായുള്ള ഇന്ത്യയുടെ ബന്ധം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.