തിരുവനന്തപുരം: സ്‌കൂള്‍ ക്യാന്റീനുകളിലും മെസ്സുകളിലും ജങ്ക് ഫുഡ് വില്‍പ്പനയ്‌ക്ക് നിരോധനം. ഇതുസംബന്ധിച്ച നിയമം അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. സ്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവിലും ഇതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളിലെ ശാരീരിക- മാനസിക ആരോഗ്യം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഇത്തരം ആഹാരപദാര്‍ഥങ്ങളുടെ സാമ്പിളുകള്‍ കമ്പനികള്‍ കുട്ടികള്‍ക്കു കൊടുക്കാന്‍ പാടില്ലെന്നും പഠനോപകരണങ്ങളില്‍ ഇത്തരം ഭക്ഷണങ്ങളുടെ പരസ്യം കൊടുക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.
പോഷകം വളരെ കുറവും കലോറി കൂടുതലുമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് ജങ്ക് ഫുഡുകള്‍. കോള, ബര്‍ഗര്‍, സോസേജ്, പിസ, ഫ്രെഞ്ച് ഫ്രൈ, പ്രത്യേക രീതിയില്‍ സംസ്‌കരിച്ചതും പാചകം ചെയ്തതുമായ മാംസ ഭക്ഷണങ്ങള്‍, നേരത്തേ പ്യാക്ക് ചെയ്തു വച്ച സ്‌നാക്‌സ്, ചോക്‌ളേറ്റ്, കുക്കീസ് തുടങ്ങിയവയെ ജങ്ക് ഫുഡ് വിഭാഗത്തില്‍പെടുത്താം.
കോള, ചിപ്‌സ്, ബര്‍ഗര്‍, പിസ, ഗുലാബ്ജാമൂന്‍, കാര്‍ബണേറ്റഡ് ജ്യൂസുകള്‍ തുടങ്ങിയവയ്‌ക്കാണ് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. അടുത്ത മാസം മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. കൂടാതെ, കായികമേളകളില്‍ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പരസ്യം അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
















