Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറസ്റ്റിലായത് പരസ്യ സഖാക്കള്‍; ഓടിപ്പോയത് രഹസ്യ സഖാവ്; പാക്കിസ്ഥാന് സ്വാതന്ത്ര്യദിനാശംസ നേര്‍ന്ന് അലന്‍; പോലീസ് നടപടി മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിന് ഒടുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2019, 07:18 pm IST
in Kerala

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ യുവാക്കള്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പോലീസ്. അറസ്റ്റിലായ തിരുവണ്ണൂര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അലന്‍ ശുഹൈബ്, പാറമ്മല്‍ ബ്രാഞ്ച് അംഗം താഹ ഫസല്‍ എന്നിവര്‍ മാവോയിസ്റ്റ് ലഘുലേഖയും പുസ്തകങ്ങളും മാത്രം കൈവശം വയ്‌ക്കുകയല്ല മറിച്ച് സജീവ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്നു പോലീസ് ഉറപ്പിച്ചിരുന്നു. മാസങ്ങള്‍ക്കു മുന്‍പേ ഇവരുടെ മാവോയിസ്റ്റ് ബന്ധത്തെ പറ്റി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നാണു പോലീസ് നല്‍കുന്ന സൂചന. മാസങ്ങളോളം ഇവര്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലുമായിരുന്നു. ഇവര്‍ പങ്കെടുക്കുന്ന പരിപാടികളിലും പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. മാവോയിസ്റ്റ് കൂട്ടായ്‌മയിലെ പരസ്യ സഖാക്കളായിരുന്നു അലനും താഹയും. സിപിഎമ്മിന്റെ മുഖംമൂടി ധരിച്ച് പൊതുസമൂഹത്തില്‍ സൈ്വര്യമായി വിരഹിക്കാന്‍ സാധിക്കുന്നവര്‍. എന്നാല്‍, ഇവരെ അറസ്റ്റ് ചെയ്യുമ്പോള്‍ ഓടിപ്പോയത് ഒളിവില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുന്ന രഹസ്യ സഖാവാണെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. അടുത്തിടെ മാവോയിസ്റ്റുകളെ വെടിവച്ച കൊന്ന സംഭവത്തിനു പിന്നാലെ സ്ലീപ്പര്‍ സെല്ലുകളായുള്ള നഗരകേന്ദ്രീകൃത നക്‌സലുകള്‍ സജീവമാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി അലന്റേയും താഹയുടേയും നീക്കങ്ങള്‍ പോലീസ് ശക്തമായി നിരീക്ഷിച്ചു. ഇതിനിടെയിലാണു മൂന്നാമനും ഒത്ത് അലനും താഹയും ബൈക്കില്‍ രാത്രിയില്‍ യാത്ര ചെയ്യുന്നെന്ന് വിവരം പോലീസിനു ലഭിച്ചത്. പോലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടില്‍ സംബന്ധിച്ചു പ്രചരിപ്പിക്കാനുള്ള ലഘുലേഖയും നോട്ടീസും കൈമാറാനാണ് മൂന്നാമന്‍ എത്തിയതയെന്നാണ് പോലീസ് കരുതുന്നത്. പോലീസ് സംഘത്തെ കണ്ടതും മൂന്നാമന്‍ ഓടിരക്ഷപെട്ടു. എത്ര ചോദ്യം ചെയ്തിട്ടും മൂന്നാമന്‍ ആരാണെന്നു ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ താഹയും അലനും മാവോയിസ്റ്റ് പ്രതിഷേധ യോഗങ്ങള്‍ പങ്കെടുത്തതായി തെളിഞ്ഞിട്ടുണ്ട്. യോഗത്തിന്റെ മിനിറ്റ്‌സ് പോലീസിനു ലഭിച്ചിട്ടുണ്ട്. വയനാട്ടിലും പാലക്കാട്ടും എറണാകുളത്തും നടന്ന രഹസ്യയോഗങ്ങളിലും ഇവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. സായുധ പോരാട്ടം എങ്ങനെയെന്ന് പഠിപ്പിക്കുന്ന പുസ്തകങ്ങളും സജീവ മാവോയിസ്റ്റ് നേതാക്കളുമൊത്തുള്ള ചിത്രങ്ങളും പോലീസ് ഇവരില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഒപ്പം, മാവോയിസ്റ്റുകള്‍ പരസ്പരം ആശയകൈമാറ്റത്തിനു ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ട് ബുക്കുകള്‍ താഹയുടെ വീട്ടില്‍ നിന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതു ഡീ കോഡ് ചെയ്യാന്‍ അന്വേഷണ സംഘം വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. 

അതേസമയം, കശ്മീര്‍ വിഷയത്തില്‍ ദേശവിരുദ്ധമായ നിലപാടാണ് സോഷ്യല്‍ മീഡിയ അടക്കം അലന്‍ സ്വീകരിച്ചെതെന്നും തെളിഞ്ഞിട്ടുണ്ട്. കശ്മീരില്‍ നിന്ന് ഇന്ത്യ പുറത്തു പോകാന്‍ ആഹ്വാനം ചെയ്യുന്ന ചിത്രവും ഒപ്പം ഓഗസ്റ്റ് 14ന് പാക്കിസ്ഥാന് സ്വാതന്ത്ര്യദിനാശംസ നേര്‍ന്നുള്ള ചിത്രവും അലന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പരസ്യമായി മാവോയിസ്റ്റ് പ്രവര്‍ത്തനം സാധ്യമല്ലാത്തതിനാല്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ എന്ന നിലയില്‍ പൊതുസമൂഹത്തില്‍ ഇവര്‍ സജീവമായി വിഷയങ്ങളില്‍ ഇടപെടുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, യുഎപിഎ ചുമത്തിയതില്‍ പോലീസിനു മേല്‍ സിപിഎമ്മില്‍ നിന്നു സര്‍ക്കാരില്‍ നിന്നു സമ്മര്‍ദം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ വഴി കൂടുതല്‍ തെളിവുകള്‍ പോലീസ് പുറത്തുവിടുന്നുണ്ട്. അറസ്റ്റ് ചെയ്യുന്നതിനിടെ മാവോയിസം സിന്ദാബാദ് എന്ന് താഹ വിളിക്കുന്നതിന്റെ വീഡിയൊ പുറത്ത് വന്നിരുന്നു. വളരെ ആവേശത്തോടെ മാവോയിസം സിന്ദാബാദ് എന്ന് താഹ വിളിക്കുന്നതാണ് വീഡിയൊയില്‍ ഉള്ളത്.  പ്രതികളുടെ ലാപ് ടോപ് പരിശോധനയില്‍ ചില ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പോലിസ് നടത്തിയെന്നും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയത് പിന്‍വലിക്കില്ല എന്ന നിലപാടിലേക്ക് പോലീസ് എത്തിയതെന്നാണ് വിവരം. അറസ്റ്റിനെ ന്യായീകരിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി രംഗത്തെത്തിയതും ഇതിന്റെ അടിസ്ഥാനത്തിലെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

Football

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

Kerala

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

പുതിയ വാര്‍ത്തകള്‍

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.