തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനോട് വിയോജിച്ചും അറസ്റ്റിനെ ന്യായീകരിച്ചും മുഖ്യമന്ത്രി. യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പിണറായി നിയമസഭയില്‍ പറഞ്ഞു. കോഴിക്കോട് കേസില്‍ വിശദമായ പരിശോധന നടത്തും. എന്നാല്‍ മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പിടിയിലായ താഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ദേശവിരുദ്ധരെ രക്ഷിക്കുന്നതിന് ഒറ്റക്കെട്ടായി സിപിഎം നിലകൊണ്ടപ്പോഴാണ് പിണറായി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായത്. കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്കലാപ്പിലായത്. ഇതിന് പിന്നാലെയാണ് പിണറായിയുടെ നിയമസഭയിലെ ഇന്നത്തെ വിശദീകരണം.
















