Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രകടനപത്രികയോ ‘പോകാന്‍ പറ’

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Nov 2, 2019, 03:47 am IST
inVicharam

 ‘‘ഇടതുപക്ഷം വരട്ടെ എല്ലാം ശരിയാകും” മൂന്നരവര്‍ഷം മുന്‍പ് പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും നിരന്തരം കണ്ട മുദ്രാവാക്യങ്ങളിലൊന്നാണ് മേലുദ്ധരിച്ചത്. അതോടൊപ്പം പ്രകടനപത്രികയും വന്നു. ഇടതു ജനാധിപത്യമുന്നണിയുടെ പ്രകടന പത്രിക ഒന്നാന്തരം എന്ന് ചില മാധ്യമങ്ങള്‍ ഒന്നാം പേജിലടക്കം വെണ്ടക്കപോലെ വലുപ്പത്തില്‍ വാഴ്‌ത്തി. എല്ലാം നടക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രിയായപ്പോള്‍ വല്ലതും നടക്കുമെന്ന് ഉറപ്പിച്ചു. ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പായി തോന്നാന്‍ കാലം ഏറെയൊന്നും കാത്തിരിക്കേണ്ടിവന്നില്ല. ഉദാഹരണം മദ്യനയം തന്നെ. നയം സംബന്ധിച്ച് പ്രകടന പത്രികയില്‍ വാചാലമായി പറയുന്നുണ്ട്. പ്രകടനപത്രികയുടെ 67-ാം പേജില്‍ പറയുന്ന നയം ഇങ്ങനെ.

”മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്‌ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയ ബോധവല്‍ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും. ഡീ അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മദ്യവര്‍ജ്ജന സമിതിയും സര്‍ക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും.

മദ്യം പോലെ സാമൂഹ്യഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്. ഇതിനെതിരെ അതികര്‍ശനമായ നടപടികള്‍ സ്വീകരിക്കും. സ്‌കൂളുകളില്‍ മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണം 8 മുതല്‍ 12 വരെ ക്ലാസുകളില്‍ ഉള്‍പ്പെടുത്തും. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 ആയി ഉയര്‍ത്തും.”

യുഡിഎഫ് ഭരണം ഒഴിയുമ്പോള്‍ 29 ബാറുകള്‍ മാത്രമേ കേരളത്തിലുണ്ടായിരുന്നുള്ളൂ. മൂന്നുവര്‍ഷം എല്‍ഡിഎഫ് ഭരണം നടത്തിയപ്പോള്‍ ബാറുകളുടെ എണ്ണം 540 ആയി വര്‍ധിച്ചു. പ്രകടന പത്രികയില്‍ കണ്ട മദ്യനയവും നടപ്പാക്കിയതും തമ്മിലുള്ള ബന്ധമെന്താണ്. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്‌ക്കുകയാണോ കൂട്ടുകയാണോ ചെയ്തത്. മൂന്നര വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വിറ്റത് 50,000 കോടിക്കടുത്തുള്ള മദ്യം. പുതിയ ബാറുകള്‍ നല്‍കിയവഴി ലഭിച്ചതോ 54 കോടിയും. ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റവഴി മദ്യത്തിന്റെ വില മാത്രമേ ഈ കണക്കില്‍ വരുന്നുള്ളൂ. നാല്‍പ്പതില്‍പ്പരം ക്ലബുകളിലൂടെ വിറ്റതിന്റെ കണക്ക് വേറെയും ഉണ്ട്. യുഡിഎഫ് നിര്‍ത്തലാക്കിയ ബാറിന് പുറത്ത് 158 പുതിയ ബാറുകള്‍ ആരംഭിച്ചതിന്റെ മിടുക്ക് ഇടതുമുന്നണിക്ക് മാത്രം അവകാശപ്പെട്ടത്. 

മദ്യനയത്തില്‍ മാത്രമല്ല പോലീസ് നയവും വിചിത്രമാണ്. ‘ക്രമസമാധാനവും പോലീസും’ എന്ന ശീര്‍ഷകത്തില്‍ പറയുന്നത് ഇപ്രകാരമാണ്. ‘ക്രമസമാധാനനില മെച്ചപ്പെടുത്തുന്നതിന് ശക്തമായി ഇടപെടും. വര്‍ഗീയ പ്രചരണങ്ങളെയും അത്തരം സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കാനുമുള്ള ശ്രമങ്ങളെയും ശക്തമായി നേരിടും. ഭൂമാഫിയകള്‍, ബ്ലേഡ് മാഫിയകള്‍, ഗുണ്ടാസംഘങ്ങള്‍, മദ്യ മയക്കുമരുന്ന്് വിപണന സംഘങ്ങള്‍, പെണ്‍വാണിഭ സംഘങ്ങള്‍ മുതലായ സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടിസ്വീകരിച്ച് സൈ്വരജീവിതം ഉറപ്പാക്കും.

ലോ ആന്‍ഡ് ഓര്‍ഡറും ക്രൈം ഇന്‍വെസ്റ്റിഗേഷനും വേര്‍തിരിക്കും. ഇതിനായി എല്ലാ പോലീസ് സ്‌റ്റേഷനിലും പ്രത്യേക സംവിധാനം ഉണ്ടാക്കും. പോലീസ് സ്‌റ്റേഷനുകളില്‍ പൗരാവകാശരേഖ പ്രസിദ്ധീകരിക്കും. ജനമൈത്രി സുരക്ഷാ പദ്ധതി എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. കേരള സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപകമായി നടപ്പാക്കും. റസി. അസോസിയേഷനുകളുടെ പിന്തുണയോടെ ജനമൈത്രി സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കും. പോലീസ് ജനങ്ങളോട് മര്യാദയോടെ പെരുമാറുമെന്നും ലോക്കപ്പുകളില്‍ മനുഷ്യാവകാശ ധ്വംസനം നടക്കില്ലെന്നും ഉറപ്പുവരുത്തും. 

സംസ്ഥാനത്ത് ഒരു വനിതാ ബറ്റാലിയന്‍ സ്ഥാപിക്കും. മൊത്തം പോലീസ് സേനയുടെ 15 ശതമാനം എന്ന നിരക്കിലേക്ക് വനിതാപോലീസിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കും. സംസ്ഥാനത്ത് വ്യവസായ സംരക്ഷണ സേന രൂപീകരിക്കും. ട്രാഫിക് അപകട നിവാരണത്തിനും നിയന്ത്രണത്തിനുമായി സംസ്ഥാനാടിസ്ഥാനത്തില്‍ പ്രത്യേകം പരിശീലനം നല്‍കപ്പെട്ട പോലീസ് വിഭാഗം രൂപീകരിക്കും. ട്രാഫിക് ഫൈന്‍ ഈടാക്കുന്നതിന് പ്രത്യേകം പരിശീലനം നല്‍കപ്പെട്ട പോലീസ് വിഭാഗം രൂപീകരിക്കും. ട്രാഫിക് ഫൈന്‍ ഈടാക്കുന്നത് ഇലക്ട്രോണിക് സംവിധാനം വഴിയാക്കിമാറ്റിയും കാമറകള്‍ സ്ഥാപിച്ചും അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കും.പോലീസിന് നല്‍കിയ പരാതിയിന്മേല്‍ എടുത്ത നടപടി പൊതുജനങ്ങളെ അറിയിക്കുന്നതിന് ഡിജിറ്റല്‍ പെറ്റീഷന്‍ മോണിറ്ററിംഗ് സംവിധാനം പൊതുജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാകത്തക്കവിധത്തില്‍ നടപ്പിലാക്കും.’

നയവും നടക്കുന്നതും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? ലോക്കപ്പില്‍ മരിച്ചവരുടെ എണ്ണം പ്രത്യേകം പറയേണ്ടതില്ലല്ലോ. അടിച്ചുകൊല്ലുകയും വെടിവച്ച് കൊല്ലുകയും ചെയ്യുന്ന പോലീസും ഭരണവുമല്ലെ ഇടത് മുന്നണി നടത്തിക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികള്‍ പീഡനം മൂലം മരിച്ചാലും പ്രതികള്‍ക്ക് സഹായവും സംരക്ഷണവും സര്‍ക്കാര്‍ വക. പ്രകടനപത്രികയില്‍ പറയുന്നതിന് നേര്‍വിപരീതമായി ചെയ്യാന്‍ പ്രാപ്തിയുള്ള ഭരണക്കാര്‍. പോലീസിനെക്കുറിച്ച് രണ്ടാമത്തെ വലിയ ഘടകമായ സിപിഐയുടെ പരാതിക്ക് ഒരു പഞ്ഞവുമില്ല. പ്രകടനപത്രികയോ പോകാന്‍ പറ എന്ന നയം. ഇടതുമുന്നണി സര്‍ക്കാര്‍ കേരളീയരെയെല്ലാം ശരിയാക്കിക്കൊണ്ടിരിക്കുന്നു, എന്താ പോരെ!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.