ഝൂലേലാലോഥ ചൈതന്യഃ തിരുവുള്ളവരസ്ഥഥാ
നായന്മാരാളവാരാശ്ച കമ്പശ്ച ബസവേശ്വരഃ
തമിഴിലെ രാമകാവ്യ കര്‍ത്താവാണ് കമ്പര്‍. കമ്പരുടെ രാമായണത്തിന് തമിഴ്നാട്ടില്‍, തുളസീദാസിന്റെ രാമചരിതമാനസത്തിനു ഉത്തരഭാരതത്തില്‍ ലഭിച്ച അതേ സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം തമിഴകത്തെ ശൈവവൈഷ്ണവ സമുദായങ്ങളിലെ മഹാകവിയായിരുന്നു. തമിഴ്നാട്ടിലെ തിരുയുള്ളര് ഗ്രാമത്തില്‍ ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ് കമ്പര്‍ ജനിച്ചത്. ശ്രീരംഗത്തെ പണ്ഡിതര്‍ ഇദ്ദേഹത്തിന് ‘കവി ചക്രവര്‍ത്തി’ പദം നല്കി. ദക്ഷിണഭാരതത്തില്‍ രാമകഥയ്ക്ക് പ്രചാരം നല്‍കിയതിന്റെ മുഴുവന്‍ പ്രശംസയും കമ്പര്ക്കുള്ളതാണ്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: