ആലപ്പുഴ: അഴിമതിയും ധൂർത്തും കാട്ടാൻ സർക്കാർ പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിക്കുകയാണെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ. അഴിമതി നടത്താൻ വേണ്ടി നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി പിന്നീട് അത് ഉപേക്ഷിക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
പൊതുധനം ധൂർത്തടിക്കുന്ന സർക്കാർ സംവിധനങ്ങൾക്ക് എതിരെ പ്രതിക്ഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മാലിന്യ സംഭരണകേന്ദ്രമായി മാറിയ ആധുനിക അറവുശാലയ്‌ക്കുമുന്നിൽ റീത്ത് വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിനോദ്. ആലപ്പുഴ നഗരത്തിൽ ആധുനിക അറവുശാലയ്‌ക്കു വേണ്ടി മാത്രം പലതവണകളായി ചെലവാക്കിയത് 190 ലക്ഷത്തില(1.5 Cr + 35 Lak +…)ധികം രൂപയാണ്. പക്ഷേ ഒരു കൊല്ലം പോലും തുടർച്ചയായി പ്രവർത്തിക്കുവാൻ ഇതിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ മാലിന്യങ്ങൾ സംഭരിക്കുന്നതിനുള്ള കേന്ദ്രമായി ഇത് മാറിയിരിക്കുന്നു. ലക്ഷങ്ങളുടെ അഴിമതിയാണ് ഇതിനു പിന്നിൽ നടന്നിട്ടുള്ളതെന്ന് വളരെ മുൻപേ തന്നെ ആരോപണമുണ്ടായിട്ടും ഒരു അന്വേഷണവും നടന്നിട്ടില്ല.
ജൻഡർ പാർക്ക്, കോ-ഓപ്പറേറ്റീവ് ബാങ്ക് കെട്ടിടം ആലപ്പുഴ നഗരസഭ സ്റ്റേഡിയം തുടങ്ങി നിരവധി ഉദാഹരണങ്ങൾ ഇത് തെളിയിക്കുന്നു. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കെ.ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ ജ്യോതി രാജീവ്, പി.കണ്ണൻ, സി.പ്രസാദ്, ബാലചന്ദ്രപ്പണിക്കർ, റാം സുന്ദർ, മുരളീധരൻ, ആശ ബാബു, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
















