കലഞ്ഞൂര്‍: അതിരുങ്കലില്‍ സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചു. പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനും ഇടയാക്കുന്നു. മുന്‍പും പലതവണ ഇത്തരത്തില്‍ ഹിന്ദു സംഘടനകളുടെ കൊടിമരങ്ങള്‍ നശിപ്പിച്ചിരുന്നു.
പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നു. കഴിഞ്ഞദിവസം കണ്ണന്‍, അനില്‍ എന്നീ ഡിവൈഎഫ്‌ഐക്കാരാണ് കൊടിമരങ്ങള്‍ നശിപ്പിച്ചതെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാരും വ്യാപാരികളും പറഞ്ഞു. ചാരായവാറ്റ് ഇള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും ഇവര്‍ക്ക് വേണ്ടി സിപിഎം നേതൃത്വം ഇടപെടുന്നതിനാല്‍ പോലീസിന് കേസ് എടുക്കാന്‍ കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
















