കൊച്ചി : പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റ് ഭീകരരെ തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ച് കൊന്നതില്‍ പ്രതിഷേധവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി. മാവോയിസ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ലെന്നും പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് ഈ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്.
മാവോയിസ്റ് ആശയങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ ബിനീഷ്, മനുഷ്യാവകാശപരവുമായ അവകാശങ്ങള്‍ ഉറപ്പു നല്കുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യമെന്നും അറിയിച്ചു.
മാവോയിസ്റ്റ് ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്. അവരെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ്. തണ്ടര്‍ബോള്‍ട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് രക്ത പുഷ്പങ്ങള്‍ അര്പ്പിപ്പിക്കുന്നതായും ബിനീഷ് കോടിയേരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: