Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നാടിന്റെ നെഞ്ചിലെ വിങ്ങലായി സുജിത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2019, 04:00 am IST
inEditorial

വിട, ഓമനയായ സുജിത്; രാജ്യം ഒന്നടങ്കം അവനുവേണ്ടി പ്രാര്‍ഥിച്ചിട്ടും ഫലമുണ്ടായില്ലല്ലോ. ജീവിതത്തിനും മരണത്തിനുമിടയിലെ ഭൂഗര്‍ഭ അറയില്‍ ശ്വാസംമുട്ടി ആ രണ്ടര വയസ്സുകാരന്‍ ഇക്കാണായ ലോകത്തുനിന്ന് യാത്രയായി. തിരുച്ചിറപ്പള്ളിയിലെ കണ്ണീര് രാജ്യമൊന്നാകെ ഏറ്റെടുത്ത് അവന്റെ മാതാപിതാക്കള്‍ക്ക് സാന്ത്വനം പകരുകയാണ്. ജീവന് പകരംവെക്കാന്‍ ഒന്നുമാവില്ലെങ്കിലും നെഞ്ചുപൊട്ടിക്കരയുന്ന അവര്‍ക്കായി പ്രാര്‍ഥനയുടെ സ്വാസ്ഥ്യം പകരാം. കുഴല്‍കിണറില്‍ വീണുള്ള അപകടങ്ങള്‍ കേരളത്തില്‍ കുറവാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇടക്കിടെ കേള്‍ക്കുന്നുണ്ട്. വലിയ കൃഷിയിടങ്ങളും ഫാം ഹൗസും ഒക്കെയുള്ളിടങ്ങളില്‍ കുഴല്‍കിണറുകള്‍ വ്യാപകമാണ്. വെള്ളം കിട്ടാതെ വരുമ്പോള്‍ ഇവ മൂടാതെ അലക്ഷ്യമായി ഇടുന്ന പ്രവണതയാണ് അപകടത്തിന് മുഖ്യ കാരണം. ജാഗ്രതാപൂര്‍ണമല്ലാത്ത സമീപനത്തിന് വിലകൊടുക്കേണ്ടി വരുന്നത് കുരുന്നുജീവനാണ്. 

കണ്ണിനുമുമ്പില്‍ അപകടം വായ പിളര്‍ന്നുനില്‍ക്കുമ്പോഴും പുലര്‍ത്തുന്ന അലസമായ നിസ്സംഗതയാണ് പലദുരന്തങ്ങള്‍ക്കും കാരണം. ഇത്തരം അപകടസ്ഥലങ്ങളില്‍ കുട്ടികള്‍ കളിക്കുന്നത് തടയാന്‍ കഴിയണം. അപകടകരമായി നില്‍ക്കുന്ന കുഴല്‍കിണറുകള്‍ മൂടിവെക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. പലപ്പോഴും ഭൂവുടമകള്‍ തങ്ങളുടെ സ്ഥലത്ത് ഇത്തരം കിണറുകള്‍ കുഴിക്കുകയും ഉപയോഗശൂന്യമായവ അങ്ങനെതന്നെ ഇടുകയുമാണ് പതിവ്. പണിക്കെത്തുന്നവരുടെ കുട്ടികള്‍ അപകടത്തില്‍ പെടുകയും ചെയ്യുന്നു. ജാഗ്രതക്കുറവുകൊണ്ട് ഉണ്ടാകുന്ന ഇത്തരം ദുരന്തങ്ങള്‍ക്കുനേരെ അധികൃതര്‍ കണ്ണടയ്‌ക്കുന്ന സമീപനം മാറ്റിയേ പറ്റൂ. കുഴല്‍കിണറുകള്‍ക്ക് യുക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടാവണം. ഉപയോഗശൂന്യമായവ മൂടി സുരക്ഷിതമാക്കിയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പുതിയത് കുഴിക്കാന്‍ അനുമതി നല്‍കാവൂ. അപകടത്തിനുശേഷം വേണ്ടിവരുന്ന രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവയ്‌ക്കായി ഭീമമായ ചെലവും മനുഷ്യാധ്വാനവും വിനിയോഗിക്കപ്പെടുന്നതിന്റെ നൂറിലൊരംശം ജാഗ്രതയും മേല്‍നോട്ടവുമുണ്ടെങ്കില്‍ ദുരന്തമൊഴിവാക്കാം. 

കുഴല്‍കിണര്‍ ദുരന്തങ്ങള്‍ ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്തിട്ടും കര്‍ശന നടപടികളില്ലാത്തത് വല്ലാത്ത അസ്വസ്ഥതയാണുണ്ടാക്കുന്നത്. കുഞ്ഞുമക്കള്‍ മരണത്തിന്റെ ആഴങ്ങളിലേക്ക് പോവുന്നത് ആര്‍ക്കാണ് സഹിക്കാനാവുക? ചിത്രശലഭങ്ങളെപോലെ പാറി നടക്കേണ്ടവര്‍ മറ്റുള്ളവരുടെ നോട്ടക്കുറവുകൊണ്ട് പ്രാണന്‍ വെടിയുമ്പോള്‍ സമൂഹവും ഭരണകൂടവുമല്ലേ കുറ്റവാളികള്‍? ഈ സ്ഥിതി മാറേണ്ടതല്ലേ? നാടിന്റെ ഭാവിഭാഗധേയം നിശ്ചയിക്കേണ്ടവരല്ലേ അകാലത്തില്‍ ഇങ്ങിനിവരാത്തവണ്ണം നമ്മില്‍നിന്ന് പറന്നകലുന്നത്.

തിരുച്ചിറപ്പള്ളിയിലെ സുജിത് ഇത്തരം സംഭവത്തിലെ അവസാന രക്തസാക്ഷിയാവണം. ഇനിയൊരു കുരുന്നിന് ഇത്തരം ദുര്‍ഗതിയുണ്ടാവരുത്. അതിന് ശക്തമായ നടപടികളുമായി ഭരണകൂടം തന്നെ മുന്നോട്ടുവരണം. പശ്ചാത്താപത്തിന്റെ വേദന ഉള്ളില്‍ നിറച്ചുകൊണ്ട് വേണം നടപടികളുമായി മുന്നോട്ടുപോകാന്‍. ഓരോ സംസ്ഥാനവും ഇക്കാര്യത്തില്‍ കാര്യക്ഷമമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഇക്കാര്യത്തില്‍ നിസ്സംഗ മനോഭാവം സ്വീകരിക്കരുത്. അങ്ങനെയായാല്‍ വളര്‍ന്നുവരുന്ന തലമുറയോടുള്ള കൊടും പാതകമാവും. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ. സുജിത്തിന്റെ രക്ഷിതാക്കളുടെ മനോവേദന ഏറ്റെടുക്കുകയും സാന്ത്വനിപ്പിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും വേണം. അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ കാലവിളംബമില്ലാതെ ചെയ്യുന്നതിനാവണം മുന്‍ഗണന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.