പത്തനംതിട്ട: വാളയാര്‍ സംഭവത്തില്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പന്തളത്ത് പ്രകടനം നടത്തി. ബിജെപി പന്തളം മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്. മെഡിക്കല്‍ മിഷന് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം പന്തളം ജംഗ്ഷനില്‍ സമാപിച്ചു. സമാപന യോഗത്തില്‍ ബിജെപി മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സുഭാഷ് കുമാര്‍ അദ്ധ്യക്ഷനായി. സൗരക്ഷിക സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ. രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സേതു ഗോവിന്ദ്, കൗണ്‍സിലര്‍മാരായ കെ.വി. പ്രഭ, കെ. സീന, ശ്രീലേഖ, സുമേഷ് കുമാര്‍, ബിജെപി പന്തളം ഏരിയാ പ്രസിഡന്റ് മനോജ് മുണ്ടക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: