ചേര്‍ത്തല: കാര്‍ അപകടത്തില്‍ മരിച്ച ഏകമകന്റെ ഓര്‍മകള്‍ക്ക് 10 വയസ്. അപകടബോധവല്‍ക്കരണ പരിപാടികളുമായി മാതാപിതാക്കള്‍. തുറവൂര്‍ തിരുമലഭാഗം ശംഭു മെമ്മോറിയല്‍ ട്രസ്റ്റിന്റ് സ്ഥാപകരായ മാധവ ബാലസുബ്രഹ്മണ്യവും ഭാര്യ പത്മജവുമാണ് മകന്റെ മരണം ഏല്‍പ്പിച്ച ഒറ്റപ്പെടലിനെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കുന്നത്.
2009 ഒക്‌ടോബര്‍ 26ന് ഒറ്റപ്പുന്നയില്‍ കാര്‍ അപകടത്തിലാണ് ഏകമകന്‍ ശംഭുവിനെ ദമ്പതികള്‍ക്ക് നഷ്ടപ്പെടുന്നത്. വാര്‍ധക്യജീവിതത്തില്‍ തണലാകേണ്ടിയിരുന്ന ഏകപുത്രനെ മരണം കൊണ്ടുപോയെങ്കിലും മകന്റെ പേരിലുള്ള ട്രസ്റ്റിലൂടെ റോഡുസുരക്ഷയെ കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കാനുള്ള യാത്രയിലാണ് ഇവര്‍. ഇനിയാര്‍ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്ന ചിന്തയില്‍ നിന്നാണ് മകന്റെ 18-ാം ജന്മദിനമായ 2010 ആഗസ്റ്റ് 21ന് ശംഭു മെമ്മോറിയല്‍ ട്രസ്റ്റ് രൂപംകൊള്ളുന്നത്.
റോഡപകടങ്ങള്‍ കുറയ്‌ക്കാനും ഒഴിവാക്കാനും രക്ഷാപ്രവര്‍ത്തനത്തിനും പ്രാധാന്യം നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ നിരവധി ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജൈവകാര്‍ഷിക ഉത്പങ്ങളിലൂടെ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബോധവല്‍ക്കരണം ഇവര്‍ നടത്തുന്നുണ്ട്.
ശംഭുവിന്റെ 10-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് 26ന് അനുസ്മരണ സമ്മേളനം നടക്കും. രാവിലെ 9.30ന് ബേബി പാപ്പാളിയുടെ നേതൃത്വത്തില്‍ ശംഭുവിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, തുടര്‍ന്ന് ചേരുന്ന സമ്മേളനത്തില്‍ ശംഭു മെമ്മോറിയല്‍ റോഡ് സേഫ്റ്റി റോളിങ് ട്രോഫി അവാര്‍ഡുകള്‍ വിതരണം ചെയ്യും.
മികച്ച സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളായ തെരഞ്ഞെടുക്കപ്പെട്ട സെന്റ് ഫ്രാന്‍സിസ് അസീസി എച്ച്എസ്എസിലെ അബിന്‍ കെ.ദാസ് ജിഎസ്എംഎംജിഎച്ച്എസ്എസിലെ അല്‍വിയ ജോസ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങും. എസ്എന്‍ഡിപി യോഗം കൗസിലര്‍ പി.ടി. മന്മഥന്‍ അധ്യക്ഷനാകും. 11ന് റോഡ് സുരക്ഷാ ബോധവല്‍ക്കരണ സെമിനാറിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും.
















