തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ നിര്‍ണയ അംഗീകൃത ഏജന്‍സിയായ കിര്‍ത്താഡ്സില്‍ ഗുരുതര ക്രമക്കേടുകളെന്ന് ആരോപണം. 17 വര്‍ഷം മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഫണ്ടുപോലും ഉപയോഗിച്ചിട്ടില്ല. പട്ടിക വിഭാഗക്കാരുടെ ഉന്നമനത്തിനും അവര്‍ക്കായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സര്‍ക്കാര്‍ പഠന ഗവേഷണ കേന്ദ്രമാണ് കിര്‍ത്താഡ്സ്. വിവിധ പദ്ധതികള്‍ നടപ്പില്‍ വരുത്താനായി സര്‍ക്കാരുകള്‍ കാലങ്ങളായി നല്‍കിവരുന്ന ഫണ്ടുകള്‍ വകമാറ്റിച്ചെലവഴിക്കുകയും സ്ഥാപനത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും എന്താണെന്നുപോലും മനസിലാക്കാതെയുള്ള പ്രവര്‍ത്തനവുമാണ് സ്ഥാപനത്തില്‍ നടക്കുന്നതെന്ന് ആരോപണം. അനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കല്, അലസത എന്നിവയെല്ലാം കിര്‍ത്താഡ്സുമായി ബന്ധപ്പെട്ട എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് അക്കൗണ്ടന്റ് ജനറല്‍ നടത്തിയ കണ്ടെത്തലുകള്‍ ഓഡിറ്റു ചെയ്ത് സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്.
പ്രാക്തന ഗോത്ര വിഭാഗങ്ങളെക്കുറിച്ച് പഠിക്കാനായി 17 വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നല്കിയ മൂന്ന് ലക്ഷം രൂപ ഇപ്പോഴും ചെലവഴിക്കാതെ വച്ചിരിക്കുകയാണ്. പരിശീലനങ്ങളും പദ്ധതികളുമെന്നൊക്കെ പറഞ്ഞ് ലക്ഷങ്ങളാണ് ഓരോവര്‍ഷവും കിര്‍ത്താഡ്സ് സര്‍ക്കാരില്‍ നിന്നും തട്ടുന്നത്. ജാതിയെ കുറിച്ചുള്ള തര്‍ക്കങ്ങളും സംശയങ്ങളും പരിഹരിക്കേണ്ട ഈ സ്ഥാപനത്തില്‍ എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നോ എത്രയെണ്ണം തീര്പ്പാക്കിയിട്ടുണ്ടെന്നോ സംബന്ധിച്ച കണക്കുകള്‍ ഒന്നും വ്യക്തമല്ല. ക്രമക്കേടുകളല്ലാതെ സത്യസന്ധമായ ഒരുകാര്യവും കാണാന്‍ കഴിയുന്നില്ലെന്നും ഓഡിറ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: