ബുദ്ധാ ജിനേന്ദ്രാ ഗോരക്ഷഃ പാണിനിശ്ചപതഞ്ജലിഃ
ശങ്കരോ മധ്വനിമ്പാര്‍കൗ ശ്രീരാമാനുജാവല്ലഭൗ
യുഗാബ്ദം 44ാം നൂറ്റാണ്ടില്‍ (ക്രിസ്തുവര്‍ഷം 13 ാം നൂറ്റാണ്ടില്‍) ജീവിച്ചിരുന്ന സുപ്രസിദ്ധ ദാര്‍ശനികനും ദ്വൈതവാദത്തിന്റെ പ്രണേതാവും വൈഷ്ണവാചാര്യനുമായ മാധ്വാചാര്യന്‍, കര്‍ണാടകത്തിലെ ഉടുപ്പിയ്‌ക്ക് അടുത്താണ് ജനിച്ചത്. പതിനൊന്നാമത്തെ വയസ്സില്‍ അദ്ദേഹം അച്യുത പ്രജ്ഞാചാര്യരില്‍ നിന്ന് സംന്യാസ ദീക്ഷ സ്വീകരിച്ചു. വൈഷ്ണവമതപ്രചാരണാര്‍ഥം ദീര്‍ഘകാലം ഭാരതമൊട്ടാകെ സഞ്ചരിച്ചു. അദ്ദേഹം ജീവികളുടെ നിത്യപൃഥക് സത്തയെ പ്രതിപാദിച്ചു. പ്രസ്ഥാനത്രയി (ഉപനിഷത്, ബ്രഹ്മസൂത്രം, ഭഗവത്ഗീത) യുടെ ഭാഷ്യവും രചിച്ചു. മധ്യകാല ഭാരതീയ ഭാഷകളിലെ ഭക്തിസാഹിത്യത്തെ മധ്വാചാര്യരുടെ ദര്‍ശനങ്ങള്‍ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















