തിരുവനന്തപുരം: നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആകെ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയതില്‍ കേരളം നമ്പര്‍ വണ്‍. 2015 മുതല്‍ 2017 വരെയുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകളാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. 2017ലെ ഐപിസി കുറ്റകൃത്യങ്ങളുടെ കണക്ക് പ്രകാരം കേരളത്തിന്റെ സ്ഥാനം നാലാം സ്ഥാനത്ത് ആണെങ്കിലും സംസ്ഥാനത്തു പ്രത്യേക, പ്രാദേശിക നിയമങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കുകള്‍ കൂടി വന്നതോടെയാണു ആകെ കുറ്റകൃത്യങ്ങളുടെ കണക്കില്‍ കേരളം ഒന്നാമത് എത്തിയത്.
2017ല്‍ ഐപിസി നിയമപ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 235846 ആണ്. 310084 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഉത്തര്‍പ്രദേശാണ് ഒന്നാമത്. മഹാരാഷ്‌ട്ര-288879, മധ്യപ്രദേശ്-269512 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍. രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്ത ഐപിസി കേസുകളുടെ 7.7% കേരളത്തിലാണ്. ഐപിസി കുറ്റകൃത്യങ്ങളില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറവ് രേഖപ്പെടുത്തിട്ടുണ്ടെങ്കിലും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മറ്റു കേസുകളുടെ എണ്ണത്തില്‍ വര്‍വര്‍ധനവാണ് ഉള്ളത്.
2017ല്‍ സംസ്ഥാനത്തു പ്രത്യേക, പ്രാദേശിക നിയമങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തത് 417654 കേസുകളാണ്. ഇതു മറ്റു സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാംസ്ഥാനത്തുള്ള ഉത്തര്‍പ്രദേശില്‍ രേഖപ്പെടുത്ത് 289998 കേസുകള്‍ മാത്രമാണ്. 242040 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തമിഴ്‌നാട് ആണ് ഈ വിഭാഗത്തില്‍ മൂന്നാമത്.
ആകെ കേസുകള്‍ കണക്കിലെടുക്കുമ്പോള്‍ ഐപിസി പ്രകാരം 235846 പ്രത്യേക, പ്രാദേശിക നിയമങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത 417654 കേസുകളും ചേര്‍ത്ത് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം 6.53 ലക്ഷമാണ്. ഇതോടെ കേരളം രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുയാണ്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിപ്പത്തിലും ജനസംഖ്യയിലും വലുതായ ഉത്തര്‍പ്രദേശ് വെറും ആറ് ലക്ഷത്തിലധികം കേസുകളുമായി രണ്ടാം സ്ഥാനത്തും 4.6 ലക്ഷം കേസുകളുള്ള മഹാരാഷ്‌ട്ര മൂന്നാം സ്ഥാനത്തുമാണ്. എന്നാല്‍, പരാതിയുമായി വരുന്ന എല്ലാവരുടേയും സംതൃപ്തിക്കായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ടാണു കണക്കുകള്‍ വര്‍ധിക്കുന്നതെന്നാണു പോലീസ് ഭാഷ്യം. പ്രതിഷേധത്തിനിടെ കലാപ കേസുകളുടെ എണ്ണത്തിലും സംസ്ഥാനം ഒന്നാമതാണ്. ഇത്തരം 1,991 കേസുകള്‍ സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്തു. അമിത വേഗതയ്‌ക്കും 1,64,174 കേസുകളുമായി കേരളം ഒന്നാമതെത്തി.ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയും കോഴിക്കോടും ഇടംപിടിച്ചിട്ടുണ്ട്. കൊച്ചി- 59612, കോഴിക്കോട്-10618 എന്നിങ്ങനെയാണ് കേസുകള്‍. ഗാര്‍ഹിക പീഡന കേസുകൡ കേരളം മൂന്നാമതും ഗാര്‍ഹിക പീഡന കേസുകളില്‍ കേരളം രണ്ടാമതുമാണ്.
















