Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മന്ദാരശാലയെന്ന മണ്ണാറശാല

കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്byകെ. രാധാകൃഷ്ണന്‍, ഹരിപ്പാട്
Oct 20, 2019, 03:56 am IST
inSamskriti

ഭാരതത്തിലെ നാഗാരാധനാ കേന്ദ്രങ്ങളില്‍ ബൃഹത്തും പുരാതനുമായ സങ്കേതമാണ് ഹരിപ്പാടുള്ള  മണ്ണാറശാല. മന്ദാരശാലയെന്നാണ് ഈ ക്ഷേത്രത്തിന്റെ പൂര്‍വനാമം. ക്ഷേത്രത്തിന്റെ നാലുദിക്കിലും കാടാണ്. ചെറുജലാശയങ്ങളാലും ഫലവൃക്ഷങ്ങളാലും വള്ളിപ്പടര്‍പ്പുകളാലും പ്രശോഭിതമായിട്ടുള്ള  ഈ കാനനത്തിലെ ക്ഷേത്രവും അതിനുചുറ്റും ഭയഭക്തി ഉണര്‍ത്തിക്കൊണ്ട് അസംഖ്യം നാഗശിലകളും ചേര്‍ന്ന പ്രശാന്തവും പ്രകൃതി രമണീയവുമായി ഈ പുണ്യ സങ്കേതം ഭക്തരില്‍ ശാന്തി നിറയ്‌ക്കുന്നു. 

മണ്ണാറശാല ക്ഷേത്രത്തിന്റെ ഉത്ഭവം സംബന്ധിച്ച ഐതിഹ്യം മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനുമായും അദ്ദേഹത്തിന്റെ കേരളോത്ഥാനവുമായി ബന്ധപ്പെട്ടതാണ്. കഠിന തപസ്സിനെത്തുടര്‍ന്ന് പരശുരാമന്‍ നാഗരാജാവിനെ പ്രത്യക്ഷപ്പെടുത്തി.  വരഫലമായി സമുദ്രത്തില്‍ നിന്നും വീണ്ടെടുത്ത ഭൂപ്രദേശത്തിന്റെ തീഷ്ണമായ ക്ഷാരാംശത്തെ ഇല്ലാതാക്കി അവിടെ ഫലഭൂയിഷ്ടമായ അധിവാസകേന്ദ്രമാക്കി തീര്‍ത്തു. 

വരലബ്ധിയില്‍  സന്തുഷ്ടനായ പരശുരാമന്‍ ഈ മണ്ണില്‍ സകല ജീവജാലങ്ങള്‍ക്കും നാഗരാജാവിന്റെ നിത്യസാന്നിദ്ധ്യവും അനുഗ്രഹവും ഉണ്ടാകണമെന്ന് അപേക്ഷിച്ചു. പരശുരാമന്റെ അഭിലാഷം സഫലമാകുമെന്ന് അരുളപ്പാടുണ്ടായി. നാഗാധിനാഥന്റെ അധിവാസത്തിന് അനുയോജ്യമായ ഇടംതേടിയിറങ്ങിയ പരശുരാമന്‍ നിറയെ മന്ദാരങ്ങള്‍ പൂവിട്ടു നില്‍ക്കുന്ന  ഒരു കാനന പ്രദേശത്തെത്തി. അവിടെ രൂപസൗകുമാര്യം തുളുമ്പുന്ന നാഗരാജ വിഗ്രഹവും ഇടതുവശത്തായി സര്‍പ്പയക്ഷിയേയും പ്രതിഷ്ഠിച്ചു. ഇരിങ്ങാലക്കുട ഗ്രാമത്തില്‍ നിന്നുള്ള പണ്ഡിതോത്തമനായ ഒരു ബ്രാഹ്മണനെ നാഗപൂജയ്‌ക്കായി നിയോഗിക്കുകയും ചെയ്തു. പരശുരാമന്റെ ഉപദേശപ്രകാരം  ആ ബ്രാഹ്മണ ശ്രേഷ്ഠന്‍ തന്റെ ജീവിതത്തെ ഭഗവത് പൂജയ്‌ക്കായി സമര്‍പ്പിച്ചു. പരശുരാമന്‍ നിശ്ചയിച്ച മന്ത്രങ്ങളും പൂജാക്രമങ്ങളുമാണ് ഇവിടെ ഇന്നും പരിപാലിച്ച് പോരുന്നത്. 

മണ്ണാറശ്ശാല ഇല്ലത്തെ മുതിര്‍ന്ന സ്ത്രീയാണ് ക്ഷേത്രത്തിലെ മുഖ്യപൂജാരിണി. വലിയമ്മ എന്നാണ്  സ്ഥാനപ്പേര്.  വലിയമ്മയെ ദര്‍ശിക്കുന്ന  മാത്രയില്‍ നാഗ ദോഷങ്ങളകലുമെന്നാണ് വിശ്വാസം. 15 മണിക്കൂറോളം നീളുന്ന ആയില്യത്തിന്റെ ചടങ്ങുകളില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതും വലിയമ്മയാണ്. 

കരിങ്കല്ലില്‍ കൊത്തിയെടുത്ത, നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ് ഇവിടെയുള്ള  നാഗരൂപങ്ങള്‍. പത്തിവിടര്‍ത്തിയവയും തലയുയര്‍ത്തി പിടിച്ചവയും ശാന്തസ്വരൂപക്കാരും കൂട്ടത്തിലുണ്ട്. മണ്ണാറശാലക്കാവിന് ഇവര്‍ കാവലാളാകുന്നു. ആയില്യത്തോടനുബന്ധിച്ച് വര്‍ഷത്തിലൊരിക്കല്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തി ഇവരെ പ്രീതിപ്പെടുത്തുന്നു. കേരളത്തിലളങ്ങോമിങ്ങോളം ഉണ്ടായിരുന്ന കാവുകളില്‍ നിന്നും മണ്ണാറശാലയിലേക്ക് പറിച്ച് നടപ്പെട്ടവയില്‍ ഭക്തര്‍ സമര്‍പ്പിച്ചതും ക്ഷേത്രത്തിലുണ്ടായിരുന്നതും അടക്കം പതിനായിരക്കണക്കിന് നാഗരൂപങ്ങളാണ് ഉള്ളത്.  

കാവുമാറ്റംവഴി ഇവിടെ എത്തിക്കുന്ന നാഗങ്ങളെ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ കാവിലാണ് പ്രതിഷ്ഠിക്കുന്നത്. പ്രതിഷ്ഠാക്കാവ് എന്നാണ് ഇതിന് പേര്. ക്ഷേത്രത്തിലും കാവുകളിലുമുള്ള നാഗങ്ങള്‍ക്കായി ആയില്യത്തിന് മുമ്പുള്ള വിശേഷാല്‍ പൂജകള്‍ പുണര്‍തം നാളിലാണ് പൂര്‍ണ്ണമാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

Kerala

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

Kerala

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

പുതിയ വാര്‍ത്തകള്‍

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.