Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തിരുത്തിയെഴുതണം ചരിത്രാബദ്ധങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2019, 02:04 am IST
in Editorial

ഇതിഹാസങ്ങളിലും കാവ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന പുരാവൃത്തങ്ങളല്ലാതെ ഭാരതത്തിന് പരമ്പരാഗതമായ ചരിത്രരചനാ സംവിധാനങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കൊളോണിയല്‍ കാലത്ത് വിദേശഭരണാധികാരികളും സ്വാതന്ത്ര്യാനന്തരം ഭരണം കൈയാളിയവര്‍ നിയോഗിച്ച അക്കാദമിക പണ്ഡിതന്മാരും നിര്‍മ്മിച്ച ചരിത്രമാണ് ഇന്ന് ഇന്ത്യയുടെ ചരിത്രം. ഈ ചരിത്രമാണ് നമ്മുടെ സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും പഠിപ്പിച്ചുവരുന്നതും. രേഖപ്പെടുത്തപ്പെട്ട ഈ ചരിത്രസഞ്ചയത്തിലെ ശരിതെറ്റുകളെക്കുറിച്ച് ഗൗരവപൂര്‍വ്വമുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍തലത്തില്‍ കഴിഞ്ഞകാലങ്ങളിലൊന്നും നടന്നിട്ടില്ല. എന്നാല്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടി പുറത്തിറക്കിയ പ്രകടനപത്രികയില്‍ ചരിത്രത്തിലെ കുറ്റങ്ങളും കുറവുകളും പരിശോധിച്ച് ഒരു തിരുത്തലിന് വിധേയമാക്കുമെന്ന വാഗ്ദാനമുണ്ട്. ആ വാഗ്ദാനം പാലിക്കപ്പെടുന്നതിന്റെ തുടക്കമായി വേണം കഴിഞ്ഞദിവസം ബനാറസ് ഹിന്ദുസര്‍വ്വകലാശാലയില്‍ നടന്ന സെമിനാറില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാക്കുകളെ കാണാന്‍. നമ്മുടെ ചരിത്രത്തിലെ അബദ്ധങ്ങള്‍ തിരുത്തപ്പെടേണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ചരിത്രം പൂര്‍ണമായും രാജ്യത്തിന്റെ താത്പര്യമനുസരിച്ച് രചിക്കപ്പെട്ടവയല്ല എന്ന തിരിച്ചറിവില്‍നിന്നാണ് അമിത്ഷാ അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വ്യക്തം. ഈ തിരിച്ചറിവ് നേരത്തെ ഉള്ളതുകൊണ്ടാണല്ലോ ബിജെപി അതിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യം പ്രത്യേകമായി പരാമര്‍ശിച്ചത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത ജവഹര്‍ലാല്‍ നെഹ്‌റു തന്റെ പ്രഖ്യാപിതമായ ഇടതുപക്ഷാഭിമുഖ്യം കാരണം അന്നത്തെ അക്കാദമിക നേതൃസ്ഥാനങ്ങളിലെല്ലാം ഇടതുപക്ഷ ചിന്തകരെയും ബുദ്ധിജീവികളെയും അവരോധിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ എഴുതിയുണ്ടാക്കിയ ചരിത്രാബദ്ധങ്ങള്‍ക്കുമേല്‍ ഇവര്‍ വികലവും വികൃതവുമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയായിരുന്നു. അങ്ങനെയാണ് ആര്യന്‍ ആക്രമണം പോലുള്ള ചരിത്രാബദ്ധങ്ങള്‍ ചരിത്രയാഥാര്‍ത്ഥ്യങ്ങളായി ഇന്ത്യയില്‍ നിലനിന്നത്. ആ ചരിത്രം തന്നെയാണ് ഇന്നും നമ്മുടെ സര്‍വ്വകലാശാലകളിലും സ്‌കൂളുകളിലും പഠിപ്പിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് അക്കാദമിക കേന്ദ്രങ്ങളിലും നെഹ്‌റുവിന്റെ കാലം തൊട്ടുള്ള ഇടതുപക്ഷ ആധിപത്യം ഇന്നും തുടരുന്നതിന്റെ ഫലമായാണ് ഇതുവരെയും ചരിത്രത്തിലെ അബദ്ധങ്ങള്‍ തിരുത്തപ്പെടാതെ പോയത്. കഴിഞ്ഞ അഞ്ചുവര്‍ഷം ബിജെപി കേന്ദ്രം ഭരിച്ചിട്ടും ഇന്ത്യയിലെ ചരിത്രരചന ഉള്‍പ്പെടെയുള്ള ബൗദ്ധിക-ചിന്താരംഗത്ത് സ്വാധീനം ചെലുത്തിയിരുന്നത് ഇടതുപക്ഷത്തുള്ളവര്‍ തന്നെയായിരുന്നു. എന്നാല്‍ ഇന്ന് മാറ്റങ്ങളുണ്ടായി തുടങ്ങിയിരിക്കുന്നു. നുണയില്‍ പടുത്തുയര്‍ത്തിയ ചരിത്രഗോപുരങ്ങള്‍ ഒന്നൊന്നായി തകരുന്നതിന് ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. ‘ബ്രിട്ടീഷുകാരെ നാം പഴിക്കാന്‍ പോകുന്നില്ല, സത്യം മാത്രം എഴുതുന്നു, അത് കാലാതിവര്‍ത്തിയായിരിക്കും’ എന്നാണ് അമിത്ഷാ ബനാറസ് സര്‍വ്വകലാശാലയില്‍ ഒത്തുകൂടിയ ചരിത്രകാരന്മാരോട് പറഞ്ഞത്. 

ബിജെപി ഇന്ത്യയുടെ ചരിത്രം പുരാണങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റിയെഴുതാന്‍ പുറപ്പെടുന്നു എന്ന പ്രചാരണം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. ഇത് ഇടതുപക്ഷ ബുദ്ധിജീവികള്‍ പറഞ്ഞുനടക്കുന്ന കള്ളം മാത്രമാണ്. പുരാവൃത്തപഠനം ചരിത്രരചനക്ക് സഹായകമായ ഒരു ഉപാദാനമെന്ന നിലയില്‍ ആധുനിക ചരിത്രകാരന്മാര്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പുതിയകാലത്തെ ചരിത്രരചന പുരാവസ്തുശാസ്ത്രത്തിനപ്പുറം ജീനോളജിയുടെകൂടി സഹായം തേടിക്കൊണ്ടാണ് നടക്കുന്നതെന്ന കാര്യം അറിയാതെയല്ല ഇടതുബുദ്ധിജീവികള്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. ബനാറസ് സര്‍വ്വകലാശാലയിലെ അമിത്ഷായുടെ പ്രസംഗത്തില്‍ ‘വീര്‍ സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857ലെ പോരാട്ടം ചരിത്രമാകുമായിരുന്നില്ല’ എന്ന് പറഞ്ഞതിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ശിപായിലഹള എന്ന് വിളിച്ച് ബ്രിട്ടീഷുകാര്‍ താഴ്‌ത്തിക്കെട്ടിയ 1857ലെ പോരാട്ടത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്നുവിളിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയത് വീര്‍ സവര്‍ക്കറായിരുന്നു എന്ന സത്യമാണ് അമിത്ഷാ അവിടെ വിളിച്ചുപറഞ്ഞത്. അതിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍ ഇടത് ബുദ്ധിജീവികള്‍.

ഇന്ത്യയുടെ സാംസ്‌കാരിക സമ്പന്നതയെ ചെറുതാക്കി കാണിക്കാനും ഒരുരാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യയുടെ നിലനില്‍പ്പിനെ ഇല്ലാതാക്കാനും ആഗ്രഹിക്കുന്ന ഒരുവിഭാഗം നമ്മുടെ അക്കാദമിക ആസ്ഥാനങ്ങളില്‍ കാലാകാലമായി നിലയുറപ്പിച്ചതിന്റെ അനന്തരഫലമാണ് ഇത്തരം തെറ്റായ പ്രചാരണങ്ങള്‍. ഇത് വളരെ ആസൂത്രിതമായി നടക്കുന്ന കാര്യമാണ്. ജെഎന്‍യുവില്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി നടന്ന അദ്ധ്യാപക നിയമനങ്ങളുടെയും വിദ്യാര്‍ത്ഥി പ്രവേശനങ്ങളുടെയും പിന്നാമ്പുറം അന്വേഷിച്ചാല്‍ ഇടത് ഗൂഢാലോചനയുമായി ബന്ധപ്പെട്ട പലസത്യങ്ങളും വെളിച്ചത്തുവരുമെന്ന് ഈയിടെ കേരളത്തിലെ ഒരു എഴുത്തുകാരന്‍ പറഞ്ഞത് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.