കോന്നി: ഉപതെരെഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ വിഷയങ്ങളെ മാറ്റിനിര്‍ത്തി മത സാമുദായിക വിഷയങ്ങള്‍ കൊണ്ടുവരാന്‍ യുഡിഎഫും എല്‍ഡിഎഫും ബോധപൂര്‍വ്വം ശ്രമിക്കുകയാണ് എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. കോന്നി എന്‍ഡിഎ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയഅദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പൊതു രാഷ്‌ട്രീയവും വികസനത്തിന്റെ രാഷ്‌ട്രീയവും ചര്‍ച്ച ചെയ്താല്‍ ഇരു മുന്നണികളും പ്രതിക്കൂട്ടിലാകും എന്നതിനാലാണ് ഈ വിഷയങ്ങള്‍ ബോധപൂര്‍വ്വം ചര്‍ച്ചക്ക് എടുക്കാതിരിക്കാന്‍ ഈ രണ്ട് മുന്നണികളും പരിശ്രമിക്കുന്നത്.
രാഷ്‌ട്രീയത്തില്‍ നിന്നും വികസനത്തില്‍ നിന്നും ഒളിച്ചോടാനുള്ള ഈ മുന്നണികളുടെ ശ്രമത്തെ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങങ്ങളിലെ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്ന് ദേശീയ ജനാധിപത്യ സഖ്യം ഉറച്ചു വിശ്വസിക്കുന്നു. ശബരിമലയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കന്മാര്‍ ആവര്‍ത്തിച്ച് നടത്തുന്ന കള്ളപ്രചരണം നിര്‍ത്താന്‍ അവര്‍ തയ്യാറാകണം.
ശബരിമല വിഷയത്തില്‍കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയില്ല എന്ന്ആവര്‍ത്തിച്ച് കള്ളംപ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്യുന്നത്. കേന്ദ്രസര്‍ക്കര്‍ ഏതുവകുപ്പിന്റെ അടിസ്ഥാനത്തിലാണ് നിയമം പാസാക്കേണ്ടത്എന്ന്‌കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം.സുപ്രീംകോടതിവിധിപറയാനിരിക്കന്ന ഒരുവിഷയത്തെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിയമംപാസാക്കിയമുന്‍കാല അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ അതുകൂടി പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. കേരളത്തിലെ കോ ണ്‍ഗ്രസ്‌നേതാക്കളെപ്പോലെ തന്നെ എ.കെ.ആന്റണിയെ പ്പോലെ ഉന്നതരായനേതാക്കളുംഇത്തരം പച്ചക്കള്ളം ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍വേണ്ടി വിളിച്ചുപറയാന്‍ പാടില്ല. അല്ലെങ്കില്‍ അത്തരം കീഴ്‌വഴക്കങ്ങളും നടപടികളും പറയണം. തെരെഞ്ഞെടപ്പ് മുന്നില്‍കണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ആടിനെ പട്ടിയാക്കുന്ന കള്ളപ്രചരണം അടിയന്തിരമായി അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം.
ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കേസില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെട്ടതായി അറിയില്ല. ഏതെങ്കിലും നാമ ജപ യാത്രയിലോ പ്രാര്‍ഥനാ യജ്ഞത്തിന്റെ കോണ്‍ഗ്രസ്സ് നേതാക്കള്‍ നേതൃത്വംകൊടുത്തതായി കണ്ടിട്ടില്ല. പിന്നെ ഇവരെ എന്ത് പേരിലാണ് ആചാര സംരക്ഷകര്‍ എന്ന് പറയുന്നത്. കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ 21 ദിവസവും. അരൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി അഡ്വ.പ്രകാശ് ബാബു 16 ദിവസവും ജയിലില്‍ കിടന്നവരാണ്. എന്‍എസ്എസ് ന്റെ ശരിദൂരനിലപാടിനെ ബിജപി സ്വാഗതം ചെയ്യുന്നു. ആചാര സംരക്ഷണം ശരിദൂരത്തിന്റെ പരിധിയില്‍ വരുന്നതാണ്. ആചാര സംരക്ഷണത്തിനായി ആരാണ് ജയില്‍ വാസമനുഭവിച്ചതെന്ന് ജനങ്ങള്‍ക്കറിയാം.
അഞ്ച് നിയമസഭാമണ്ഡലങ്ങളിലും നല്ലമുന്നേറ്റമാണ് എന്‍ഡിഎ ഉണ്ടാക്കാന്‍പോകുന്നത്. അതിന് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ചെറിയവോട്ടിന് പിന്നില്‍പ്പോയ മണ്ഡലങ്ങളാണ് കോന്നിയും വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവും. ഈ മൂന്നുമണ്ഡലങ്ങളിലും നല്ലഭൂരിപക്ഷത്തോടെ ജയിക്കാന്‍ സാധിക്കും എന്നുതന്നെയാണ് കരുതുന്നത്. എറണാകുളത്തും അരൂരും അവിടുത്തെ പ്രത്യേക രാഷ്‌ട്രീയസാഹചര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് എന്‍ഡിഎയ്‌ക്ക് വിജയിക്കാന്‍സാധിക്കുന്ന സാഹചര്യം ഇന്നുണ്ട്. കാരണം എറണാകുളത്ത് കഴിഞ്ഞപ്രാവശ്യം എല്‍ഡിഎഫിന് പോയവോട്ടുകള്‍കുടി എന്‍ഡിഎയ്‌ക്ക് ലഭിക്കും.
അരൂരിലെ സാമൂഹികസാഹചര്യങ്ങള്‍ ദേശീയജനാധിപത്യസഖ്യത്തിന് അനുകൂലമാണ്. അതിനാല്‍ അരൂരും എറണാകുളത്തും ഒരു അട്ടിമറിവിജയം കൂടി ബിജെപി പ്രതീക്ഷിക്കുന്നു. കേരളത്തിലെ ന്യൂന പക്ഷങ്ങളെ ഇടതും വലതും ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നു. അവര്‍ ഇന്ന് ശരിയായ രാഷ്‌ട്രീയ കാഴ്ചപ്പാടിലേക്കു വരുന്നു. ന്യൂന പക്ഷങ്ങള്‍ ഇത്തവണ ബിജെപി ക്കൊപ്പമുണ്ടെന്നും എം.ടി. രമേശ് പറഞ്ഞു.
ബിജെപി ജില്ലാപ്രസിഡന്റ് അശോകന്‍കുളനട,സംസ്ഥാനസമിതിഅംഗം ടി.ആര്‍. അജിത്കുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
















