Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍വകലാശാല കുടുംബസ്വത്തല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2019, 03:22 am IST
inEditorial

പരീക്ഷാ ക്രമക്കേട്, കോപ്പിയടി തുടങ്ങിയ കാര്യങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നടന്നിട്ടുണ്ട്. രാഷ്‌ട്രീയ രംഗത്ത് തലയെടുപ്പോടെ നില്‍ക്കുന്ന ചിലര്‍ കള്ളത്തരത്തില്‍  മാര്‍ക്കുകള്‍ വാങ്ങി ജയിച്ചിട്ടുമുണ്ട്. എന്നാല്‍ അതൊക്കെ ഒറ്റപ്പെട്ടതും ഒഴിവാക്കേണ്ടതുമായ സംഭവങ്ങളായിട്ടാണ് അധികൃതരും അധികാരികളും കണക്കാക്കിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അങ്ങനെയല്ല. സര്‍വകലാശാലകളുടെ മഹത്വവും പാരമ്പര്യവും ഇല്ലാതാക്കുന്ന രീതിയില്‍ മാര്‍ക്കുദാനം നടത്തുന്നു. അതും വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രി നേരിട്ട് ഇടപെട്ട്. 

കെ.ടി. ജലീല്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ മന്ത്രിയായപ്പോള്‍ മുതല്‍ പരീക്ഷയിലും നിയമനത്തിലുമൊക്കെ ക്രമക്കേട് നടക്കുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ചില ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തിയതുമാണ്. എന്നാല്‍ മന്ത്രിയെ കണ്ണടച്ച് പിന്തുണയ്‌ക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഇപ്പോള്‍ അവസാനമായി വന്നിരിക്കുന്നത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും നേഴ്‌സിംഗ് കുട്ടികള്‍ക്കും മാര്‍ക്ക് വാരിക്കോരി നല്‍കാന്‍ മന്ത്രി ഇടനിലക്കാരനായി എന്നതാണ്. എംജി സര്‍വകലാശാലയില്‍ ഇഷ്ടക്കാരനായ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കൂട്ടിനല്‍കാന്‍ മന്ത്രി സിന്‍ഡിക്കേറ്റിലേക്ക് തന്റെ പ്രൈവറ്റ് സെക്രട്ടറിയെ നേരിട്ടയയ്‌ക്കുകയായിരുന്നു. ഹാജര്‍ബുക്കില്‍ ഒപ്പിട്ട് യോഗത്തില്‍ പങ്കെടുത്ത പ്രൈവറ്റ് സെക്രട്ടറി ആകെപറഞ്ഞത് പ്രസ്തുത കുട്ടിക്ക് ജയിക്കാനാവശ്യമായ ഒരു മാര്‍ക്ക് കൂട്ടിക്കൊടുക്കുക എന്നതാണ്. സെക്രട്ടറിയുടെ ആവശ്യം മന്ത്രിയുടേതാണെന്ന് ബോധ്യമുള്ളതിനാല്‍ സിന്‍ഡിക്കേറ്റ് തലകുലുക്കി. എന്നാല്‍ മന്ത്രിയേക്കാള്‍ മിടുക്കുള്ള ചിലര്‍ സിന്‍ഡിക്കേറ്റിലുള്ളതിനാല്‍ തങ്ങള്‍ക്കിഷ്ടക്കാരായ ചിലരെയുംകൂടി ജയിപ്പിക്കണമെന്നും അഞ്ച്മാര്‍ക്കുവീതം എല്ലാവര്‍ക്കും കൂട്ടിനല്‍കുവാനും തീരുമാനിക്കുകയായിരുന്നു. പരീക്ഷയ്‌ക്ക് തോറ്റവരെ എങ്ങനെയെങ്കിലും ജയിപ്പിക്കാന്‍ നടത്തിയ നീക്കത്തെ അദാലത്ത് എന്നുപറഞ്ഞ് ന്യായീകരിക്കാനാണ് മന്ത്രിയുടെ ശ്രമം. അതിനിടയിലാണ് സമാനരീതിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് ദാനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിന് തോറ്റവര്‍ക്ക് അഞ്ച്മാര്‍ക്കുവീതം നല്‍കുകയായിരുന്നു. തോറ്റവരെ മാര്‍ക്കുകൂട്ടി നല്‍കി ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റുകള്‍ക്ക് അധികാരമില്ലാതിരിക്കെയാണ് മന്ത്രിയുടെ നടപടി. പിടിക്കപ്പെട്ടപ്പോള്‍ സര്‍വകലാശാലയേയും സിന്‍ഡിക്കേറ്റിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമത്തിലാണ് മന്ത്രി ജലീല്‍.

സര്‍വകലാശാല കേന്ദ്രീകരിച്ച് നടക്കുന്ന നിയമന തട്ടിപ്പിന്റെ വാര്‍ത്തകള്‍ കെട്ടടങ്ങും മുന്‍പാണ് മാര്‍ക്കുദാന വിവാദം. കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനമായിരുന്നു അടുത്തകാലം വരെ സര്‍വകലാശാല കേന്ദ്രീകരിച്ച് നടന്ന വലിയ തട്ടിപ്പ്. അതിനെ നിസാരവല്‍ക്കരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന പിഎസ്‌സി തട്ടിപ്പ്. കേരള സര്‍വകലാശാലയുടെ എല്ലാവിധ പിന്തുണയോടെയുമാണ് ഇത് എന്നതാണ് മറ്റൊരു കാര്യം. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ പരീക്ഷയെഴുതിയ എസ്എഫ്‌ഐ വിദ്യാര്‍ഥികളെ റാങ്കുലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പരീക്ഷാ നടത്തിപ്പുകാരെല്ലാം ഒറ്റമനസ്സോടെ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് അന്വേഷണത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോളേജ് യൂണിയന്‍ ഓഫീസില്‍നിന്നും ഉത്തരക്കടലാസ് കണ്ടെടുക്കുകയും എസ്എംഎസിലൂടെ ഉത്തരം കൈമാറി വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി എന്ന് ബോധ്യപ്പെട്ടിട്ടും അന്വേഷണം കാര്യമായി നടത്താന്‍ സര്‍ക്കാരിന് താല്പര്യമില്ല. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടന്നതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. ചോദ്യക്കടലാസ് മുന്‍കൂട്ടി ചോര്‍ത്തിയെടുത്ത് ഉത്തരങ്ങള്‍ നല്‍കുന്ന സംഘമുണ്ടെന്നും പരീക്ഷകളില്‍ നിരീക്ഷകരായി എത്തുന്നവരുടെ പിന്തുണ ഇവര്‍ക്കുണ്ടെന്നുമുള്ളത് ഞെട്ടലോടെ മാത്രമേ കാണാന്‍ കഴിയൂ. അര്‍ഹരുടെ കൈകളില്‍നിന്ന് വിജയവും തൊഴിലും കവര്‍ന്നെടുക്കുന്ന സംഘം ഭരിക്കുന്നപാര്‍ട്ടിയുടെ തണലിലാണ് എന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയും തൊഴിലന്വേഷകരെയും പരിഹസിക്കുന്നതിന് തുല്യമാണ്. പരീക്ഷവേണ്ട, സ്വന്തക്കാര്‍ക്കുമാത്രം തൊഴില്‍മതി എന്ന നിലപാടിലേക്ക് ഭരണനേതൃത്വം മാറുന്നത് ഒരുകാരണവശാലും അനുവദിക്കാനാവില്ല. സര്‍വകലാശാലകളുടെയും പിഎസ്‌സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. സര്‍വകലാശാല ഏതെങ്കിലും പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ കുടുംബസ്വത്തല്ലെന്ന് തിരിച്ചറിയണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.