Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ദാരിദ്ര്യത്തോട് പടവെട്ടിയ മൂവര്‍സംഘം

വികസ്വരരാജ്യങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ശിശുമരണനിരക്കും ആരോഗ്യവും. സ്ത്രീ ശാക്തീകരണമാണ,് കുട്ടികളുടെ ആരോഗ്യവും ശിശുമരണനിരക്ക് കുറയ്‌ക്കുന്നതിനുമുള്ള പ്രധാനമാര്‍ഗ്ഗമെന്ന് അവര്‍ കണ്ടെത്തി.

വിനീത വേണാട്ട്byവിനീത വേണാട്ട്
Oct 16, 2019, 04:09 am IST
inArticle

ഏതൊരു രാജ്യത്തിന്റേയും വികസനത്തെ നിര്‍ണയിക്കുന്ന പ്രധാനഘടകങ്ങളില്‍ ഒന്നാണ് ആ രാജ്യം ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തില്‍ എത്രത്തോളം വിജയിച്ചു എന്നത്. അവികസിത, വികസ്വരരാജ്യങ്ങളാണ് ഇക്കാര്യത്തില്‍ ഏറെ വെല്ലുവിളി നേരിടുന്നതും. ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് മൂന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുന്നോട്ടുവച്ച പരീക്ഷണാത്മക സമീപനത്തിനാണ് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്ര നൊബേല്‍പുരസ്‌കാരം. അഭിജിത് വിനായക് ബാനര്‍ജി, ഭാര്യ എസ്‌തേര്‍ ദഫ്‌ലോ, മൈക്കേല്‍ ക്രമര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ഇന്ത്യക്കും ഇത് അഭിമാനനിമിഷമാണ്. നൊബേല്‍ നേടുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ വംശജനാണ് അഭിജിത് ബാനര്‍ജി. അമര്‍ത്യാസെന്നാണ് ഇതിനുമുമ്പ് സാമ്പത്തിക നൊബേല്‍ നേടിയ ഇന്ത്യാക്കാരന്‍. സാമ്പത്തികശാസ്ത്രത്തില്‍ നൊബേല്‍ നേടുന്ന രണ്ടാമത്തെ വനിതയാണ് എസ്‌തേര്‍. എലിനര്‍ ഒസ്‌ട്രോം (2009) ആണ് മുന്‍ഗാമി. 

വിവിധ മേഖലകളില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ദാരിദ്ര്യനിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യത്തിനുവേണ്ടി പ്രയത്‌നിക്കുന്നവരാണ് മൂവരും. അഭിജിത്തിന്റേയും എസ്‌തേറിന്റേയും സംഘം ഇന്ത്യയിലും ക്രമറും സംഘവും കെനിയയിലുമായിട്ടായിരുന്നു പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. 

2003ല്‍ ആണ് ദാരിദ്ര്യനിര്‍മാര്‍ജ്ജന നയങ്ങള്‍ രൂപീകരിക്കുന്നതിനായി അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് സ്ഥാപിച്ചത്. എസ്‌തേര്‍, സെന്തില്‍ മുല്ലൈനാഥന്‍ എന്നിവരും ആ ഉദ്യമത്തില്‍ ഭാഗമായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ദാരിദ്ര്യത്തെ എങ്ങനെ ഫലപ്രദമായി നേരിടാം എന്ന വിഷയത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിവരുന്നത്. 

ദാരിദ്ര്യത്തിന് കാരണമാകുന്ന ഘടകങ്ങള്‍ വേര്‍തിരിച്ചുകൊണ്ട് പരിഹാരം കാണുന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ചത്. അടിസ്ഥാനപ്രശ്‌നങ്ങള്‍ കണ്ടെത്തിയാവണം പരിഹാരം. എങ്കില്‍ മാത്രമേ വികസനവും യാഥാര്‍ത്ഥ്യമാകൂ എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. അത് ശരിയാണെന്ന് തെളിയിക്കാനും അവര്‍ക്ക് സാധിച്ചു. ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്ന നിരവധി രാജ്യങ്ങളില്‍, ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനായി അവലംബിച്ച മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിലും അവര്‍ നേട്ടം കൈവരിച്ചു. 

ദരിദ്രര്‍ എന്നും ദരിദ്രരായി തുടരേണ്ട സാഹചര്യം ഇല്ലാതാക്കുക എന്നതിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെയുള്ള മേഖലകളിലും സ്വാധീനം ചെലുത്താന്‍ ഇവര്‍ക്ക് സാധിച്ചു. 

വികസ്വരരാജ്യങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ശിശുമരണനിരക്കും ആരോഗ്യവും. സ്ത്രീ ശാക്തീകരണമാണ,് കുട്ടികളുടെ ആരോഗ്യവും ശിശുമരണനിരക്ക് കുറയ്‌ക്കുന്നതിനുമുള്ള പ്രധാനമാര്‍ഗ്ഗമെന്ന് അവര്‍ കണ്ടെത്തി. നിരവധിഘടകങ്ങള്‍ പരിശോധിച്ച് പരീക്ഷിച്ചശേഷമായിരുന്നു ഈ നിഗമനം. ഇത്തരത്തില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ഉള്‍പ്പടെയുള്ള മേഖലകളില്‍ പരീക്ഷണാത്മക സമീപനമാണ് മൂവരും സ്വീകരിച്ചത്. 

ഇന്ത്യയെക്കുറിച്ചും രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളെക്കുറിച്ചും അഭിജിത്തിനുള്ള അറിവും ഗവേഷണത്തില്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് എപ്രകാരം വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താം എന്നതിന് അഭിജിത് മുന്നോട്ടുവച്ച പരിഹാരമാര്‍ഗ്ഗം പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രൈവറ്റ് ട്യൂട്ടര്‍മാരെ ഏര്‍പ്പെടുത്തുക എന്നതാണ്. ഇന്ത്യയില്‍ അഞ്ച് ദശലക്ഷം കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചതെന്നുമാണ് നൊബേല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി നടത്തിയ നിരീക്ഷണം. ലോകത്ത് 70 കോടി അതി ദരിദ്രരുണ്ടെന്നാണ് കണക്ക്. ദാരിദ്ര്യം കാരണം അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാതെ സ്‌കൂള്‍വിടുന്ന കുട്ടികളും അനേകമുണ്ട്. അടിസ്ഥാനതലത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരം കാണേണ്ടതുണ്ടെന്ന നിര്‍ദ്ദേശമാണ് അഭിജിത്തും എസ്‌തേറും ക്രമറും മുന്നോട്ടുവയ്‌ക്കുന്നത്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യത്തിനെതിരെയുള്ള തങ്ങളുടെ പോരാട്ടെമെന്നാണ് എസ്‌തേര്‍ ദഫ്‌ളോ പറയുന്നത്. 

മാസച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എംഐടി) പ്രഫസര്‍മാരാണ് അഭിജിത്തും എസ്‌തേറും. ഹാര്‍വഡ് സര്‍വ്വകലാശാല പ്രൊഫസറാണ് മൈക്കേല്‍ ക്രമര്‍. 1961ല്‍ കൊല്‍ക്കത്തയിലാണ് അഭിജിത്തിന്റെ ജനനം. കൊല്‍ക്കത്തയിലെ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സില്‍ ഇക്കണോമിക് വിഭാഗം പ്രൊഫസര്‍ ആയിരുന്ന നിര്‍മല ബാനര്‍ജിയുടേയും കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ദീപക് ബാനര്‍ജിയുടേയും മകനായ അഭിജിത് സഞ്ചരിച്ചതും മാതാപിതാക്കളുടെ വഴിതന്നെ. 1981ല്‍ പ്രസിഡന്‍സി കോളേജില്‍നിന്നും ഇക്കണോമിക്‌സില്‍ ബിരുദം നേടി. 1983ല്‍ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍നിന്നും ബിരുദാനന്തര ബിരുദവും. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് ധനതത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയത്. ജെഎന്‍യുവില്‍ പഠിക്കുന്ന കാലത്ത് വൈസ് ചാന്‍സലറെ ഖരാവോ ചെയ്തതിന് 10 ദിവസം തിഹാര്‍ ജയിലില്‍ തടവ് ശിക്ഷയ്‌ക്ക് വിധേയനായ ചരിത്രവും അഭിജിത്തിനുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

Kerala

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.