Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭീകരതയുടെ പത്തി നുള്ളിയെറിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2019, 03:58 am IST
inEditorial

          കേരളം എല്ലാംകൊണ്ടും മികച്ചുനില്‍ക്കുന്ന സംസ്ഥാനമെന്ന അഭിമാനം ഇനിയെത്രകാലം നിലനില്‍ക്കുമെന്ന് കണ്ടുതന്നെ അറിയണം. അത്തരം ഭീതിദമായ വാര്‍ത്തകളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ശ്രദ്ധയില്‍പ്പെട്ട വാര്‍ത്ത അതീവ ഗൗരവാവഹമാണ്. കേരളത്തില്‍ ബംഗ്ലാദേശ് ഭീകരസംഘടനയുടെ ശക്തമായ സ്വാധീനം ഉണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്‍കിയിരിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലാണ് ഭീകരസംഘടനയായ ജമാഅത്തുല്‍ മുജാഹിദ്ദീന്‍ (ജെഎംബി), അതിന്റെ ദംഷ്‌ട്രകള്‍ ഇറക്കിയിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്ന ചെല്ലപ്പേരില്‍ അഭിമാനിച്ചിരിക്കുന്ന നമുക്കുമുമ്പില്‍ പത്തി വിടര്‍ത്തിയാടുകയാണ് ഭീകരത. അനുവദിച്ചുകൂടാ ആ പ്രവണത.

       കേരളത്തിലങ്ങിങ്ങോളം ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുണ്ട്. നമ്മുടെ നല്ല മനസ്സ് അവരെ നമ്മോടൊപ്പം ചേര്‍ത്ത്‌നിര്‍ത്തിയെങ്കിലും അന്യവിഭാഗത്തില്‍പ്പെട്ടവരെന്ന നിലയ്‌ക്കുതന്നെയാണ് അവരില്‍ ബഹുഭൂരിഭാഗവും പെരുമാറുന്നതെന്ന ആക്ഷേപം പലകോണുകളില്‍നിന്നും ഉയരുന്നുണ്ട്. ഈ തൊഴിലാളികളെ മൊത്തം ബംഗാളികള്‍ എന്നാണ് വിളിക്കുന്നത്. ഇങ്ങനെ കേരളത്തില്‍ കഴിയുന്നവരില്‍ ഏറിയും കുറഞ്ഞും കുറ്റവാളികളും കുറ്റവാസനയുള്ളവരും ഉണ്ടെന്നുള്ളത് രഹസ്യമൊന്നുമല്ല. ബംഗാളികള്‍ എന്നുപറയുമെങ്കിലും ബംഗ്ലാദേശില്‍നിന്നുള്ളവരാണ് നാല്‍പത് ശതമാനത്തിലേറെ. ആ രാജ്യത്ത് നടത്തിയ കുറ്റങ്ങളില്‍നിന്ന് രക്ഷപ്പെടാനും മറ്റും ഇന്ത്യയിലേക്കു വരുന്നവരുടെ സുരക്ഷിത താവളമായി കേരളം മാറിയിരിക്കുന്നു. ഇത്തരക്കാര്‍ ഉള്‍പ്പെട്ട എത്രയെത്ര കേസുകളാണ് ഉണ്ടായിരിക്കുന്നത്. ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്റെ വീടാക്രമിച്ച് അദ്ദേഹത്തെയും ഭാര്യയേയും മൃതപ്രായരാക്കിയശേഷം വന്‍ കവര്‍ച്ച നടത്തിയവര്‍ ബംഗ്ലാദേശികളായിരുന്നു. കണ്ണൂരിലെ പൊലീസ് സംഘം അതിസാഹസികമായാണ് കുറ്റവാളികളെ അവിടെപോയി പിടിച്ചത്. 

ജോലിയന്വേഷിച്ച് ഇവിടെയെത്തുന്നവരുടെ വ്യക്തിവിവരങ്ങള്‍ നേരാംവണ്ണം അന്വേഷിക്കാത്തതുകൊണ്ടാണ് നിര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്. തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ളവ അതത് പോലീസ് സ്‌റ്റേഷനുകളില്‍ കാണിച്ച് രജിസ്റ്റര്‍ ചെയ്യണമെന്നൊക്കെയുണ്ടെങ്കിലും ഫലത്തില്‍ അതൊന്നും നടക്കുന്നില്ല. ഭീകരസംഘടനകള്‍ ഇതരസംസ്ഥാനക്കാരെ പലവിധത്തില്‍ വലയില്‍വീഴ്‌ത്തുകയാണ്. ചിലപ്പോള്‍ അത്തരക്കാര്‍ നിരപരാധികളാവും. എന്നാല്‍ ഭീകരസംഘടന കെണിയില്‍പ്പെടുത്തിയിട്ടുണ്ടാവും. സാമ്പത്തിക സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നല്‍കിയാണ് ഇത്തരക്കാരെ ഭീകരസംഘടന വീഴ്‌ത്തുന്നത്. 25 കൊല്ലം മുമ്പ് ഗുരുവായൂരില്‍ നടന്ന കൊലക്കേസിലെ പ്രതി ഭീകരസംഘടനയില്‍പ്പെട്ടയാളാണെന്ന് അടുത്തദിവസമാണ് പുറത്തുവന്നത്. ഒരു പ്രമുഖന്‍ ക്വട്ടേഷന്‍ നല്‍കിയതുപ്രകാരമാണ് കൊലപാതകം നടത്തിയത്. ഭീകരസംഘടനയുടെ ഉദ്ദേശ്യത്തിനനുസരിച്ചും മറ്റുള്ളവര്‍ക്കുവേണ്ടിയും ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനത്ത് സജീവമാകുമ്പോള്‍ ജീവനും സ്വത്തും അരക്ഷിതത്വത്തിലാവുകയാണ്.

       ഇന്നേവരെ ഇവിടം ഭരിച്ചവരൊന്നും ഇക്കാര്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല എന്നു പറഞ്ഞുകൂടാ. പലതരത്തിലുള്ള താല്‍പര്യങ്ങളുടെയും പുറത്ത് അതൊക്കെ അവഗണിക്കുകയായിരുന്നു. ദേശീയ താല്‍പര്യത്തോടെ ഇക്കാര്യത്തില്‍ ശ്രദ്ധവേണമെന്ന് ആവശ്യപ്പെടുന്നവരെ ഭരണകൂടം ശത്രുപക്ഷത്ത് നിര്‍ത്തുകയായിരുന്നു. കേരളം തീവ്രവാദ സംഘടനകളുടെ പറുദീസയായതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഇവിടുത്തെ ഭരണകൂടങ്ങള്‍ക്ക് മാറിനില്‍ക്കാനാവില്ല. ഇപ്പോള്‍പോലും കേന്ദ്ര ഏജന്‍സിയാണ് ഭീകരസാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത് എന്നോര്‍ക്കണം. തൊട്ടാല്‍ പൊട്ടുന്ന സ്‌ഫോടന മുനമ്പിലാണ് മലയാളികളെന്ന തിരിച്ചറിവോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്‌തെങ്കില്‍ മാത്രമേ സമാധാനത്തോടെ ഇനിയുള്ള കാലം കഴിയാനാവൂ. 

        ഇതര സംസ്ഥാനങ്ങളില്‍നിന്ന് ദിനംപ്രതിയെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അതിന്റെ പിന്നാലെ അന്വേഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. ഇത്തരക്കാരെ നിയന്ത്രിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കും നിയതമായ ലൈസന്‍സിങ് സമ്പ്രദായം ഏര്‍പ്പെടുത്തണം. സാമൂഹിക ജീവിതത്തിന് ഭീഷണിയാവുന്ന എന്തും മുളയിലേ നുള്ളാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. നികുതിപിരിക്കാനും ആയത് വര്‍ധിപ്പിക്കാനുമുള്ള സംവിധാനം മാത്രമായി മാറരുത് സര്‍ക്കാരുകള്‍. എല്ലാ രാഷ്‌ട്രീയ പരിഗണനകളും മാറ്റിവെച്ച് ഇക്കാര്യത്തില്‍ ഗൗരവമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമൂഹം ഛിന്നഭിന്നമാവുന്നത് കാണേണ്ടിവരുമെന്ന് ഓര്‍മിപ്പിക്കട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.