Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

രാഷ്‌ട്ര നവനിര്‍മ്മാണത്തില്‍ പങ്കാളികളാവാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2019, 01:10 am IST
inVicharam

വിദ്യാഭ്യാസത്തില്‍ സ്വഭാഷ, സ്വഭൂഷ, സ്വസംസ്‌കൃതി എന്നീ ഘടകങ്ങളുടെ അഭാവത്തോടൊപ്പം, സാംസ്‌കാരിക അപചയവും സമൂഹത്തിലെ അധാര്‍മികതയും സദാചാരരഹിതമായ പെരുമാറ്റവും ആണ് സാമൂഹ്യജീവിതത്തിലെ പ്രധാന പ്രശ്നങ്ങള്‍ക്ക് കാരണം. പരസ്ത്രീകളെ അമ്മമാരായി കരുതി (മാതൃവദ് പരദാരേഷു) ബഹുമാനിക്കുന്ന, സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ വലിയ യുദ്ധങ്ങള്‍ നടന്ന, തങ്ങളുടെ ചാരിത്ര്യം കാത്തുസൂക്ഷിക്കാന്‍ ജൗഹര്‍ അനുഷ്ഠിച്ചവരുള്ള നമ്മുടെ രാജ്യത്ത് ഇന്ന് നടക്കുന്ന പലകാര്യങ്ങളും സൂചിപ്പിക്കുന്നത് സ്ത്രീകളും കുട്ടികളും കുടുംബത്തിലും സമൂഹത്തിലും പൂര്‍ണ്ണമായും സുരക്ഷിതരല്ല എന്നാണ്. 

ഇത് നമുക്കെല്ലാവര്‍ക്കും അപമാനകരമാണ്. നാം നമ്മുടെ അമ്മമാരെ പ്രബുദ്ധരും ആത്മവിശ്വാസമുള്ളവരും സ്വാശ്രയശീലരും സ്വയം സംരക്ഷണത്തിന് പ്രാപ്തിയുള്ളവരുമാക്കി തീര്‍ക്കണം. നമ്മുടെ സംസ്‌കാരത്തിന്റെ പവിത്രതയുള്‍ക്കൊണ്ട് സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ പുരുഷന്മാര്‍ക്ക് കഴിയണം.

ഇത്തരത്തിലുള്ള പരിശീലനം കുട്ടിക്കാലം മുതല്‍തന്നെ കുടുംബാന്തരീക്ഷത്തില്‍നിന്ന് ആരംഭിക്കണം. ഇന്നത്തെ അണുകുടുംബങ്ങളില്‍ ഇതിന്റെ അഭാവമുണ്ട്. ഇതിന്റെ ഭയപ്പെടുത്തുന്ന മറ്റൊരു ലക്ഷണം പുതിയ തലമുറയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ആസക്തിയാണ്. ചൈനയെപ്പോലെ സാംസ്‌കാരികമായി ഉന്നത നിലവാരത്തിലുണ്ടായിരുന്ന രാജ്യത്തെ യുവാക്കളെപ്പോലും വിദേശശക്തികള്‍ മയക്കുമരുന്നിന് അടിമകളാക്കി നിശ്ചേഷ്ടരാക്കിമാറ്റിയ ഒരു കാലമുണ്ടായിരുന്നു. നമ്മുടെ കുടുംബങ്ങള്‍ മയക്കുമരുന്നിന്റെ കടുത്ത പ്രലോഭനങ്ങളില്‍നിന്ന് രക്ഷപെടാനും ധാര്‍മ്മികജീവിതം നയിക്കാനും ദൃഢപ്രതിജ്ഞ എടുത്തില്ലെങ്കില്‍ ഈ സാമൂഹ്യതിന്മയുടെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ തടയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തില്‍, സംഘസ്വയംസേവകരുള്‍പ്പെടെ എല്ലാ രക്ഷിതാക്കളും ജാഗ്രതയോടെയും സജീവമായും പ്രവര്‍ത്തിക്കേണ്ടതുണ്ട്.

സമൂഹത്തില്‍ അനുഭവപ്പെടുന്ന വ്യാപകമായ സാമ്പത്തിക അഴിമതിയും, വ്യക്തിചാരിത്ര്യം ഇല്ലായ്‌മയും ഈ സാംസ്‌കാരിക തകര്‍ച്ചയില്‍നിന്നാണ് ഉരുത്തിരിയുന്നത്. കാലാകാലങ്ങളില്‍, കാലാനുസൃതമായി നിയമങ്ങള്‍ നിര്‍മ്മിച്ച് അഴിമതിക്കാര്‍ക്ക് കഠിനശിക്ഷ നല്‍കാന്‍ കഴിയണം. അഴിമതിക്കെതിരായ മികച്ച തിരുത്തല്‍നടപടികള്‍ ഉയര്‍ന്നതലത്തില്‍ എടുക്കുന്നുണ്ടെങ്കിലും, അഴിമതികള്‍ താഴ്ന്നതലത്തില്‍ തുടരുന്നുണ്ട്. ഈ നിയന്ത്രണ നടപടികള്‍പോലും ദുരുപയോഗപ്പെടുത്തി ചിലസമയങ്ങളില്‍ അഴിമതി വര്‍ദ്ധിക്കാം. കര്‍ശനമായ നിയമങ്ങള്‍ പാലിക്കുന്നതിനിടെ സത്യസന്ധരായ ആളുകള്‍ കഷ്ടപ്പെടുകയും ബുദ്ധിമുട്ടുകളില്‍ അകപ്പെടുകയും നിയമത്തെയും ധാര്‍മ്മികതയെയും അവഗണിക്കുന്നവര്‍ വ്യവസ്ഥയെ മറികടന്ന് തഴച്ചുവളരുകയും ചെയ്യുന്ന അവസ്ഥ കാണാറുണ്ട്. ഇത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വം അല്ല. അര്‍ഹതയില്ലാതെ, കൂടുതല്‍ പരിശ്രമിക്കാതെ, കൂടുതല്‍ സമ്പാദിക്കാനുള്ള അത്യാഗ്രഹം നമ്മുടെ മനസ്സില്‍ രൂപംകൊള്ളുന്നതാണ് അഴിമതിയുടെ മൂലകാരണം. സാമൂഹ്യബോധവത്കരണത്തിലൂടെയും വീടുകളില്‍, കുടുംബങ്ങളില്‍ നല്ല മാതൃകകള്‍ സൃഷ്ടിക്കുന്നതിലൂടെയും അഴിമതിക്ക് തടയിടാന്‍ സാധിക്കും.

സമൂഹത്തെ ബോധവത്കരിക്കുന്നതിലും നല്ല ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലും മാധ്യമങ്ങള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. മാധ്യമങ്ങള്‍, കേവലം സെന്‍സേഷണല്‍ വാര്‍ത്തകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള കച്ചവട മനോഭാവത്തില്‍നിന്ന് പുറത്തുവരികയും ഭാവാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പങ്കുചേരുകയും ചെയ്യുന്നത് സമുഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വേഗതപകരും.

സാമൂഹിക അന്തരീക്ഷത്തെ ആരോഗ്യകരമാക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. അതുപോലെതന്നെ പ്രധാനമാണ് ബാഹ്യപരിസ്ഥിതിയും. മുഴുവന്‍ മാനവസമൂഹവും പരിസ്ഥിതിയുടെ ആരോഗ്യകരമായ നിലനില്‍പ്പിനുവേണ്ടി മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. എല്ലാ രാജ്യങ്ങളുടെയും പാരിസ്ഥിതികനയങ്ങളില്‍ ഉചിതവും സമഗ്രവുമായ മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട വിഷയമാണ് ഇത്. എന്നിരുന്നാലും, സാധാരണക്കാരുടെ ദൈനംദിന ജീവിതത്തില്‍ കൈക്കൊള്ളുന്ന ചെറിയ ചെറിയ മാറ്റങ്ങളും ഈ ദിശയില്‍ ഫലപ്രദമാണ്. സംഘസ്വയംസേവകരും നിരവധികാര്യങ്ങള്‍ ഈ രംഗത്ത് ചെയ്യുന്നുണ്ട്. അവരുടെ എല്ലാവരുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനായി ‘പര്യാവരണ്‍ ഗതിവിധി’ എന്നൊരു സംരംഭം ആരംഭിച്ചിരിക്കുന്നു.

കഴിഞ്ഞ ഒന്‍പത് പതിറ്റാണ്ടായി, രാഷ്‌ട്രീയ സ്വയംസേവക സംഘം സമൂഹത്തില്‍ ഏകാത്മത, സദ്ഭാവന, സദാചരണം, സദ്‌വ്യവഹാരം (നല്ല പെരുമാറ്റം) എന്നിവ സൃഷ്ടിക്കുന്നതിനും രാജ്യത്തോടുള്ള വ്യക്തമായ കാഴ്ചപ്പാടും ഭക്തിയും ഉണര്‍ത്തുന്നതിനുമായി പ്രവര്‍ത്തിക്കുന്നു. സ്വയംസേവകരുടെ സേവനമനസ്ഥിതിയും അര്‍പ്പണമനോഭാവവും രാജ്യമെമ്പാടുമുള്ളവരുടെ വിശ്വാസം ആര്‍ജ്ജിച്ചിട്ടുണ്ട്. എന്നിരുന്നാലും, സംഘവുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലാത്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ സംഘത്തോട് അവിശ്വാസം, ഭയം, ശത്രുത എന്നിവ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പലരും നടത്തുന്നു. സംഘം ഹിന്ദുസമൂഹത്തെ സംഘടിപ്പിക്കുന്നു, ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം നിരന്തരമായി നടക്കുന്നുണ്ട്.  പ്രത്യേകിച്ച് മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവരോട് വിദ്വേഷം വളര്‍ത്തുക എന്നതാണ് സംഘം ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്നത്. അടിസ്ഥാനരഹിതവും അപമാനകരവുമായ നിരവധി ആരോപണങ്ങളിലൂടെ ഹിന്ദുസമൂഹത്തെയും ഹിന്ദുത്വത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ നികൃഷ്ടമായ പദ്ധതിക്കുപുറകില്‍ വ്യക്തമായ ചിന്താപ്രക്രിയയുണ്ട്. ഈ ചിന്താപദ്ധതിയുടെ പ്രയോക്താക്കള്‍ നമ്മുടെ സമൂഹത്തെ ഭിന്നിപ്പിച്ച് അവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സഫലീകരിക്കാന്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. ഇത് വളരെ വ്യക്തമാണ്, മനഃപൂര്‍വ്വം കണ്ണടച്ചിരിക്കുന്നവര്‍ക്ക് മാത്രമേ അത് മനസ്സിലാക്കാന്‍ സാധിക്കാതിരിക്കുകയുള്ളു.

രാഷ്‌ട്രത്തിന്റെ സ്വത്വം, നമ്മുടെ എല്ലാവരുടെയും സാമൂഹിക സ്വത്വം, രാജ്യത്തിന്റെ തനിമ എന്നിവ സംബന്ധിച്ച സംഘത്തിന്റെ കാഴ്ചപ്പാടും പ്രഖ്യാപനവും വ്യക്തവും ചിന്തിച്ചുറച്ചതുമാണ്. ഭാരതം ഹിന്ദുരാഷ്‌ട്രമാണ്. സംഘത്തിന്റെ വീക്ഷണത്തില്‍, ഹിന്ദു എന്ന പദം സ്വയം ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നവരില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഭാരതത്തില്‍പ്പെട്ടവര്‍, ഭാരതീയപൂര്‍വികരുടെ പിന്‍ഗാമികള്‍, ഭാരതത്തിന്റെ പരമവൈഭവത്തിനായി പ്രവര്‍ത്തിക്കുന്നവര്‍, എല്ലാ വൈവിധ്യങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും സ്വാഗതം ചെയ്യുകയും ശാന്തിയും സമാധാനവും പുലരുന്നതിന് തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍, ഈ ഭാരതീയരെല്ലാം ഹിന്ദുക്കളാണ്. അവരുടെ ആരാധനാരീതി, ഭാഷ, ഭക്ഷണശീലങ്ങള്‍, ജീവിതശൈലി, ജന്മസ്ഥലം എന്നിവ പലതാകാം. പക്ഷേ അവര്‍ ഹിന്ദുക്കളാണ്. ശക്തനും ശക്തമായസമൂഹവും നിര്‍ഭയരാണ്. കളങ്കമേശാത്ത, ശക്തരായ ആളുകള്‍ ആരെയും ഭയപ്പെടുത്തുകയില്ല. അരക്ഷിതാവസ്ഥയില്‍ നിന്നുണ്ടാകുന്ന ഭയം കാരണം ദുര്‍ബലരായ ആളുകള്‍ മാത്രമേ മറ്റുള്ളവരെ ഭയപ്പെടുത്താന്‍ പരിശ്രമിക്കൂ. സംഘം മുഴുവന്‍ ഹിന്ദുസമൂഹത്തെയും ശക്തവും സദ്ഗുണസമ്പന്നവുമാക്കിമാറ്റുന്നു. അത് ആരെയും ഭയപ്പെടുകയോ ഭയപ്പെടുത്തുകയോ ചെയ്യില്ല, മറിച്ച് ദുര്‍ബലരെയും ഭയപ്പെടുന്നവരെയും രക്ഷിക്കും.

ഹിന്ദു എന്ന പദത്തെ മതത്തിന്റെ ചട്ടക്കൂടില്‍ ഒതുക്കാനുള്ള ശ്രമം ബ്രിട്ടീഷുകാരുടെ കാലംമുതല്‍തന്നെ ഉണ്ടായിരുന്നു. അത്തരം ഒരു ഭാവന നമ്മുടെ ബുദ്ധിയെ വഴിതെറ്റിക്കും. സമൂഹത്തില്‍ ഒരു വിഭാഗം ഉണ്ട്, അവര്‍ ഈ വാക്ക് അംഗീകരിക്കുന്നില്ല. അവര്‍ ഉപയോഗിക്കുന്നത് ഭാരതീയന്‍ എന്നാണ്.

 ചില ആളുകള്‍ ഭാരതീയ സ്വഭാവത്തെയും സംസ്‌കാരത്തെയും അടിസ്ഥാനമാക്കിയുള്ള നാഗരികതയെ ഇംഗ്ലീഷില്‍ ഇന്‍ഡിക് എന്ന് വിളിക്കുന്നു. ഭയം അല്ലെങ്കില്‍ ആശയക്കുഴപ്പം എന്നിവ കാരണം സ്വയം ബദല്‍പദങ്ങള്‍ ഉപയോഗിക്കുന്നവരും ഹിന്ദു എന്ന പദം നിരാകരിക്കുന്നവരും സംഘത്തിന് സ്വീകാര്യരാണ്. വാക്കുകള്‍ വ്യത്യസ്തമായിരിക്കാം, വഴികളും ആചാരങ്ങളും ആരാധനാരീതികളും വ്യത്യസ്തമായിരിക്കാം. ഭക്ഷണശീലങ്ങളും ജീവിതരീതികളും വ്യത്യസ്തമായിരിക്കാം, ജന്മദേശം വ്യത്യസ്തമായിരിക്കാം, സംസ്ഥാനവും ഭാഷയും വ്യത്യസ്തമായിരിക്കാം, എന്നാല്‍ സമൂഹത്തിലെ ആ വിഭാഗങ്ങളെ നമ്മില്‍നിന്നും വ്യത്യസ്തമായി സംഘം കാണുന്നില്ല. എല്ലാവരേയും നമ്മുടെ സ്വന്തമായി കണ്ട് സംഘത്തിന്റെ പ്രവര്‍ത്തനം തുടരുന്നു. ഈ അടുപ്പവും സമന്വയവും രാഷ്‌ട്രത്തിന്റെ സ്വഭാവമാണ്. അതാണ് ഹിന്ദുത്വം. നമ്മുടെ പുരാതനരാഷ്‌ട്രത്തിന്റെ മഹത്വം സംരക്ഷിക്കുകയും ധര്‍മ്മത്തെ ആചരിച്ച് പ്രകൃതിയെയും സംസ്‌കാരത്തെയും മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ആത്യന്തികലക്ഷ്യം.

ലോകത്തെ സംബന്ധിച്ചിടത്തോളം ഭാരതം ഒരു കേവല ആവശ്യകതയാണ്. സ്വപ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും ശക്തമായ അടിത്തറയില്‍ ഭാരതം നിലകൊള്ളണം. അതിനാല്‍, രാജ്യത്തെക്കുറിച്ചുള്ള ഈ വ്യക്തമായ ആശയവും അഭിമാനവും മനസ്സില്‍ വെച്ചുകൊണ്ട്, സമൂഹത്തില്‍ മുഴുവന്‍ സത്‌സ്വഭാവം, നല്ല പെരുമാറ്റം, ഐക്യം എന്നിവയുടെ വികാരങ്ങള്‍ ശക്തമാക്കേണ്ടത് ആവശ്യമാണ്. ഈ ശ്രമങ്ങളിലെല്ലാം സംഘസ്വയംസേവകര്‍ക്ക് ഒരു പ്രധാനപങ്കുണ്ട്, അത് തുടരുകയും ചെയ്യണം. ഇതിനുള്ള പദ്ധതികള്‍ വിജയകരമാക്കുന്നതില്‍ സംഘസ്വയംസേവകര്‍ സജീവമാണ്. അതാതു കാലത്തെ വെല്ലുവിളികള്‍ സ്വീകരിച്ച് ഓരോ സ്വയംസേവകനും ഇതിനായി പ്രവര്‍ത്തിക്കണം.

ഈ ചുമതലയുടെ ഉത്തരവാദിത്തം ഒരു വ്യക്തിക്കോ സംഘടനക്കോ വിട്ടുകൊടുത്ത് ഒരു നിശ്ശബ്ദനായ കാഴ്ചക്കാരനായിരിക്കുന്ന മനഃസ്ഥിതി ദൂരെ കളയുകയാണ് പരമപ്രധാനം. രാജ്യത്തിന്റെ പുരോഗതി കൈവരിക്കുക, സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക, പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക, ഇവയെല്ലാം പുറംകരാര്‍ കൊടുത്ത് ചെയ്യാന്‍ സാധിക്കില്ല. കാലാകാലങ്ങളില്‍ ഒരാള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ നയിക്കാനുള്ള ചുമതല ഏറ്റെടുക്കാം, എന്നാല്‍ വ്യക്തമായ കാഴ്ചപ്പാടും നിസ്വാര്‍ത്ഥവും സത്യസന്ധവുമായ പരിശ്രമവും അഭേദ്യമായ ഐക്യവും ഉള്ള പ്രബുദ്ധസമൂഹം സുശക്തമായി ഇടപെടാന്‍ സന്നദ്ധരായില്ലെങ്കില്‍ സമ്പൂര്‍ണ്ണവും ശാശ്വതവുമായ വിജയം കൈവരിക്കുക അസാധ്യമാണ്.

ഇതിനനുയോജ്യമായ അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ കഴിവുള്ള കാര്യകര്‍ത്താക്കളെ സൃഷ്ടിക്കുന്നതിനാണ് സംഘം ഊന്നല്‍ കൊടുക്കുന്നത്. സമൂഹത്തില്‍ ഈ കാര്യകര്‍ത്താക്കള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അവയുടെ സ്വാധീനവും ഇന്ന് നമ്മെയും നമ്മുടെ കുടുംബത്തെയും നമ്മുടെ രാഷ്‌ട്രത്തെയും, ലോകത്തെയും സന്തുഷ്ടരാക്കുന്നതിനുള്ള ശരിയായ മാര്‍ഗമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

കാലഘട്ടത്തിന്റെ ആവശ്യകതകള്‍ കണക്കിലെടുത്ത്, നാമെല്ലാവരും ഈ ശ്രേഷ്ഠവും പവിത്രവുമായ ദൗത്യത്തില്‍ പങ്കെടുക്കണം എന്നത് നിങ്ങളോടെല്ലാവരോടുമുള്ള അഭ്യര്‍ത്ഥനയാണ്.

യുഗപരിവര്‍ത്തന്‍ കീ ബേലാ മേം 

ഹം സബ് മില്‍കര്‍ സാഥ് ചലേം

ദേശധര്‍മ്മ കീ രക്ഷാ കേ ഹിത് 

സഹതേ സബ് ആഘാത ചലേം

മില്‍കര്‍ സാഥ് ചലേം 

മില്‍കര്‍ സാഥ് ചലേം 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.