Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബുദ്ധിജീവികള്‍ക്ക് നാക്കിറങ്ങിയോ?

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Oct 12, 2019, 02:59 am IST
inVicharam

വടക്കേ ഇന്ത്യയില്‍ ആളില്ലാ ലവല്‍ക്രോസില്‍ വണ്ടിയിടിച്ച് കാട്ടുപന്നി ചത്താലും വലിയവായില്‍ വര്‍ത്തമാനം പറയുന്നവരുണ്ട്. കേരളത്തിലെ ബുദ്ധിജീവികള്‍ അതിന് മുന്നിലുണ്ടാകും. ബുദ്ധിജീവികളില്‍ ഒട്ടും മോശമല്ലാത്ത വ്യക്തിയാണ് പ്രൊഫ. എം.എന്‍. കാരശേരി. വാക്കിലും പ്രവൃത്തിയിലും മാന്യന്‍.

നല്ലൊരു എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമാണ് എം.എന്‍. കാരശ്ശേരി. മുഴുവന്‍ പേര്: മുഹ്‌യുദ്ദീന്‍ നടുക്കണ്ടിയില്‍ എന്ന കാരശ്ശേരിക്കാരന്‍ ഏതെങ്കിലുമൊരു കക്ഷിയുടെ വെറും വാലോ ചൂലോ ആയിട്ട് ഇപ്പോള്‍ നടക്കുന്നതായി തോന്നുന്നില്ല. കോഴിക്കോട് സര്‍വ്വകലാശാലയില്‍ മലയാളം അദ്ധ്യാപകനായിരുന്ന കാരശ്ശേരി അലീഗഡ് സര്‍വകലാശാലയിലെ പേര്‍ഷ്യന്‍ സ്റ്റഡീസ് വിഭാഗത്തില്‍ വിസിറ്റിങ് പ്രഫസറാണ്.

ചേന്ദമംഗലൂര്‍ ഹൈസ്‌കൂള്‍, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്, കാലിക്കറ്റ് സര്‍വ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളില്‍ പഠനം. മലയാളഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും എം.ഫിലും പാസ്സായി. കോഴിക്കോട് മാതൃഭൂമിയില്‍ സഹപത്രാധിപരായി ജോലി ചെയ്തിട്ടുണ്ട്. 1978ല്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കോഴിക്കോട് മലയാള വിഭാഗത്തില്‍ അധ്യാപകനായി. തുടര്‍ന്ന് കോടഞ്ചേരി ഗവണ്‍മെന്റ് കോളേജ്, കോഴിക്കോട് ഗവണ്‍മെന്റ് ഈവനിങ് കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകവൃത്തി നോക്കി. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്റ്ററേറ്റ് ലഭിച്ചു.

മാപ്പിള സാഹിത്യം, മാപ്പിള ഫലിതം, മതം, വര്‍ഗീയത, മതേതരത്വം, സാഹിത്യം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ആനുകാലികങ്ങളിലും പത്രങ്ങളിലും ലേഖനങ്ങള്‍ എഴുതാറുണ്ട്. ഇസ്ലാമിലെ രാഷ്‌ട്രീയം, ശരീഅത്ത് തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകള്‍ മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനു കാരണമായിട്ടുണ്ട്. മുസ്ലിമായി വളര്‍ന്നെങ്കിലും മതത്തിലോ അതിന്റെ അനുഷ്ഠാനങ്ങളിലോ യാതൊരു താത്പര്യവുമില്ല എന്ന് കാരശ്ശേരി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിംഗളുടെ മതനിയമസംഹിതയായ ശരീഅത്തിലെ സ്ത്രീവിരുദ്ധമാനങ്ങളെയും ജനാധിപത്യവിരുദ്ധതയെയും ജീര്‍ണതകളെയും തുറന്നെതിര്‍ക്കുന്ന എം.എന്‍. കാരശ്ശേരി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതില്‍ പിശുക്കൊന്നും കാട്ടാറില്ല. എന്നാലും നരേന്ദ്രമോദിയുടെ പാര്‍ട്ടിക്കാരാരും അദ്ദേഹത്തെ വാക്കുകൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ല. പക്ഷേ, പലപ്പോഴും എഴുത്തുകൊണ്ടും വാക്കുകൊണ്ടും സിപിഎമ്മുകാര്‍ക്ക് സന്തോഷം പകരുന്ന കാരശ്ശേരിയെ വേദനിപ്പിച്ചത് സിപിഎമ്മുകാര് തന്നെയാണ്. കാരശ്ശേരി മാത്രമല്ല, അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകരും അവഹേളിക്കപ്പെട്ടു.

പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള കക്കാടംപൊയിലിലെ അനധികൃത തടയണ സന്ദര്‍ശിക്കാനെത്തിയ എം.എന്‍. കാരശ്ശേരിക്കും ഒപ്പമുണ്ടായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും നേരെയാണ് അക്രമം. സി.ആര്‍. നീലകണ്ഠന്‍, ഡോ. ആസാദ്, കെ. അജിത, പ്രൊഫ. കുസുമം ജോസഫ്, ടി.വി. രാജന്‍ എന്നിവരടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ പി.വി. അന്‍വറിന്റെ കൂലിക്കാരാണെന്ന് എം.എന്‍. കാരശ്ശേരി ആരോപിക്കുകയും ചെയ്തു.

ആക്രമണത്തില്‍ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട് പ്രകടനം നടത്തി. ആള്‍ക്കൂട്ടം ആക്രമിക്കുകയും കുസുമം ജോസഫിനെ അസഭ്യം പറയുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു. തങ്ങള്‍ സമരത്തിന് പോയതല്ല, തടയണ സംബന്ധിച്ച നിജസ്ഥിതി അന്വേഷിക്കുന്നതിന് പോയതാണെന്നും അദ്ദേഹം പറഞ്ഞു. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള തടയണയും ക്വാറിയുമടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങളെക്കുറിച്ച് നേരിട്ട് മനസിലാക്കാനാണ് കാരശ്ശേരിയും മറ്റും പോയത്.

എം.എന്‍. കാരശ്ശേരി ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സിപിഎമ്മില്‍ കൂട്ടരാജി എന്ന വാര്‍ത്ത, പ്രതിക്കൂട്ടില്‍ ആരെന്ന് വ്യക്തമാക്കുന്നു. വെണ്ടേക്കുംപൊയിലില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ 50 പേര്‍ രാജിവച്ച് സിപിഐയില്‍ ചേര്‍ന്നു എന്നതാണ് വാര്‍ത്ത. ഡിവൈഎഫ്‌ഐ വെണ്ടേക്കുംപൊയില്‍ യൂണിറ്റ് സെക്രട്ടറി കെ.സി. അനീഷ് അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ടത്.

മേഖലയിലെ സിപിഎം നേതാക്കള്‍ പി.വി. അന്‍വര്‍ എംഎല്‍എയുടെ ക്വട്ടേഷന്‍ സംഘമായി പ്രവര്‍ത്തിക്കുകയാണെന്ന് പാര്‍ട്ടി വിട്ട പ്രവര്‍ത്തകര്‍ ആരോപിച്ചു. മേഖലയിലെ ആദിവാസികളുടെ ശുദ്ധജലലഭ്യത ഇല്ലാതാക്കിയാണ് ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചത്. വാട്ടര്‍ തീം പാര്‍ക്ക്, റിസോര്‍ട്ടുകള്‍, പന്നി ഫാം, കുടിവെള്ള ഫാക്ടറി തുടങ്ങിയ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പാര്‍ട്ടിക്ക് പലതവണ പരാതി നല്‍കിയിട്ടും ഇടപെട്ടില്ല.

പ്രദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ നേരില്‍ കാണാന്‍ സാംസ്‌കാരിക പ്രവര്‍ത്തകരെ ഇനിയും ഇവിടേക്ക് ക്ഷണിക്കുമെന്നും അവര്‍ക്കു സംരക്ഷണമൊരുക്കുമെന്നും രാജിവച്ചവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാരശ്ശേരിയേയും മറ്റും ആക്രമിച്ചതിനെതിരെ ആരും ആര്‍ക്കും കത്തയയ്‌ക്കുകയോ അമര്‍ഷം പ്രകടിപ്പിക്കുകയോ ചെയ്തതായി കണ്ടില്ല. ബുദ്ധിജീവികളുടെ നാവുതന്നെ ഇറങ്ങിപ്പോയോ എന്നതാണ് ചോദിക്കാന്‍ തോന്നുന്നത്.

കേരളത്തിലെ അറിയപ്പെടുന്ന എത്രയോ സാഹിത്യകാരന്മാര്‍ സിപിഎമ്മുകാരാല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എം.വി. ദേവന്‍, ഉമേശ്ബാബു, നടന്‍ ശ്രീനിവാസന്‍ എന്നിവരെയെല്ലാം വേട്ടയാടിയിട്ടുണ്ട്. നിരവധി ആള്‍ക്കൂട്ടക്കൊലയും സിപിഎമ്മുകാര്‍ നടത്തിയിട്ടുണ്ട്. ആള്‍ക്കൂട്ട കൊലയുടെ പേരില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് കേസെടുക്കുന്നതിലേക്ക് എത്തിയതില്‍ ബിജെപിക്കോ കേന്ദ്ര സര്‍ക്കാരിനോ പങ്കൊന്നുമില്ലെങ്കിലും പ്രധാനമന്ത്രിക്കെതിരെ പിന്നെയും ആരോപണം ഉന്നയിക്കുന്നവരുണ്ട്. ഏതായാലും ആ കേസില്‍ രാജ്യദ്രോഹവകുപ്പില്ലെന്നാണ് ഒടുവില്‍ അറിയുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച കോടിയേരി ബാലകൃഷ്ണന്‍, ആക്രമിക്കപ്പെട്ട സാഹിത്യകാരന്മാരെ ആശ്വസിപ്പിക്കാനൊന്നും മുതിര്‍ന്നതായി കണ്ടില്ല. അക്രമികള്‍ സ്വന്തം പാര്‍ട്ടിക്കാരാകുമ്പോള്‍ എങ്ങനെ പ്രതികരിക്കും! സാഹിത്യകാരന്മാരെങ്ങനെ മുഷ്ടിചുരുട്ടും. കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാല്‍ പഠിക്കും എന്നുകേട്ടിട്ടുണ്ട്. കണ്ടാലും കൊണ്ടാലും പഠിക്കാത്ത കേരളത്തിലെ സഖാക്കള്‍ ബംഗാളിന്റെയും ത്രിപുരയുടെയും പാതയിലേക്കാകും യാത്ര.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.