Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്റ്റൈല്‍ മന്നനായി മുണ്ടുടുത്ത് മോദി; മഹാബലിപുരത്ത് ചൈനീസ് പ്രസിഡന്റിന് ഊഷ്മള സ്വീകരണം; നിര്‍ണായക ഉച്ചകോടി നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2019, 04:48 pm IST
inIndia

 ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തമിഴ്നാട്ടിലെത്തി. മഹാബലി പുരത്ത് എത്തിയ ഷി ജിന്‍പിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. തമിഴ് സ്‌റ്റൈലില്‍ വെള്ള ഷര്‍ട്ടും മുണ്ടും ഷോളുമായിരുന്നു മോദിയുടെ വേഷം. മഹബാലിപുരത്തെ കോട്ടകളും ചിരപുരാതന ശില്‍പങ്ങളും ഷി ജിന്‍പിങ്ങിനു മോദി പരിജയെപ്പെടുത്തി. നേരത്തേ, ചെന്നൈ വിമാനത്താവളത്തില്‍  തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അവിടെനിന്ന് ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് അദ്ദേഹം പോയി. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിങ് താമസിക്കുക. നാളെ ഉച്ചകോടി നടക്കുന്നതും അതേ ഹോട്ടലില്‍ തന്നെയാണ്. ഇന്ന് രാവിലെ മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഹോട്ടലില്‍ തങ്ങിയ ശേഷമാണ് വൈകിട്ട് മഹാബലിപുരത്തെ അര്‍ജുനശിലയ്‌ക്കു മുമ്പില്‍ വച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

ഷീ-മോദി ഉച്ചകോടിക്ക് മുന്നോടിയായി വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ ഗതിയില്‍ ഹിന്ദി ഹൃദയഭൂമികയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കേണ്ട നയതന്ത്ര പ്രധാനമായ ചര്‍ച്ചകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥനമായ തമിഴ് നാട്ടിലെ പൗരാണിക നഗരത്തില്‍ എത്തിച്ചതില്‍ നിരവധി സന്ദേശങ്ങള്‍ ചൈനയ്‌ക്കും തമിഴ്‌നാടിനുമായി ഒളിഞ്ഞുകിടപ്പുണ്ട്. 

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള സ്ഥലവും 1,200 മുതല്‍ 1,300 വര്‍ഷം വരെ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള നഗരമാണ് മഹാബലിപുരമെന്ന് ഇപ്പോള്‍ അറിയപ്പെടുന്ന മാമല്ലപുരം.  പല്ലവ രാജാക്കന്മാരുടെ ഭരണകാലത്താണ് ഈ തുറമുഖ നഗരം നിര്‍മിക്കപ്പെട്ടത്. ചൈനയുമായി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വ്യാപാരബന്ധം നടന്നത് ഈ തുറമുഖം വഴിയായിരന്നു. ഇത് തെളിയിക്കുന്ന പുരാവസ്തു തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുമുണ്ട്.

ചൈനയില്‍ ബുദ്ധമത ദര്‍ശനങ്ങളെ എത്തിച്ചത് തമിഴ്‌നാട്ടിലെ പല്ലവ രാജകുമാരനായ ബോധിധര്‍മനാണെന്നാണ് വിശ്വാസം. ഇദ്ദേഹമാണ് ചൈനയില്‍ ബുദ്ധമതത്തിന്റെ ഭാഗമായി ധ്യാനവും മറ്റ് ദര്‍ശനങ്ങളും ചൈനക്കാര്‍ക്ക് പകര്‍ന്നു നല്‍കിയത്. തമിഴ്‌നാട്ടിലെ ആയുധരഹിത യുദ്ധമുറയില്‍ പ്രാവീണ്യം നേടിയിരുന്ന ബോധിധര്‍മന്‍ അത് ചൈനയിലെ ജനങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു.

ഷീ ജിന്‍പിംഗിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പതിനായിരം സുരക്ഷാ ഭടന്മാരെ വിന്യസിച്ചതിനൊപ്പം 500 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളില്‍ നിന്നുള്ള പോലീസുകാര്‍ ഇതിനകം സുരക്ഷാ ചുമതലകള്‍ ഏറ്റെടുത്തു.  ഒമ്പത് ഐഎഎസ് ഉദ്യോഗസ്ഥരുടെയും 34 മുതിര്‍ന്ന പ്രത്യേക ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തിലാണ് ക്രമീകരണം. ഇത് സംബന്ധിച്ച്  ചീഫ് സെക്രട്ടറി കെ. ഷണ്മുഖം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ അഞ്ചാം നമ്പര്‍ ഗേറ്റില്‍ തുടങ്ങി മാമല്ലപുരത്തെ കടല്‍ത്തീരത്തുള്ള ക്ഷേത്രം വരെ മുപ്പത്തിനാല് ഇടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സീ ജിന്‍പിങ്ങിനും സ്വീകരണം ഒരുക്കിയിട്ടുള്ളത്. മാമല്ലപുരത്ത് കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലും നിരീക്ഷണത്തിനുണ്ട്. മോദിയും ഷീയും സന്ദര്‍ശനം നടത്തുന്ന വേദിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല സംസ്ഥാന പോലീസിന്റെ പ്രത്യേക ബറ്റാലിയനും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രിയുടെ എസ്പിജി സംഘത്തിനുമാണ്. ചൈനീസ്  ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സുരക്ഷാ പരിശോധനകള്‍ നടത്തി. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച നടത്തി. കടലോര ഗ്രാമമായ മാമല്ലപുരത്ത് ഇരു രാജ്യത്തലവന്മാര്‍ക്കും വന്‍ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. ഉഭയകക്ഷി സമ്മേളനത്തെ സ്വാഗതം ചെയ്ത്, ബുധനാഴ്ച ഇവിടെ നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികളെ അണിനിരത്തി ദേശീയ സംയോജന റാലിയും സംഘടിപ്പിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.