കൊച്ചി: വരാപ്പുഴയില്‍ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ മകള്‍ ആര്യനന്ദ(5)യെ നെഞ്ചോട് ചേര്‍ത്ത് സുരേഷ് ഗോപി എംപി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ജി. രാജഗോപാലിന്റെ വിജയിത്തിനായി എളമക്കരയില്‍ ചേര്‍ന്ന യകുടുംബയോഗത്തിലാണ് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരസ്പര്‍ശത്തിന് ജനം സാക്ഷിയായത്.
ശ്രീജിത്തിനെ കൊലപ്പെടുത്തിയത് അറിഞ്ഞ് വീട്ടിലെത്തിയ സുരേഷ് ഗോപി ആര്യനന്ദയുടെ പഠനം ഏറ്റെടുത്തിരുന്നു. അതിന്റെ കാര്യങ്ങള്‍ക്കായാണ് ശ്രീജിത്തിന്റെ ഭാര്യ അഖിലയും അച്ഛന്‍ രാമകൃഷണനും അമ്മ ശ്യാമളയ്‌ക്കും ഒപ്പം ആര്യനന്ദ എത്തിയത്. കുട്ടിയ കണ്ട ഉടന്‍ വാരിപ്പുണര്‍ന്നു. സുഖവവിരം അന്വേഷിച്ചു. പഠനത്തിന്റെ കാര്യം താന്‍ ഏറ്റതാണെന്നും ഓഫീസിലേക്ക് എത്രയും വേഗം ഡീറ്റയില്‍സ് നല്‍കാനും നിര്‍ദ്ദേശിച്ചു. കേന്ദ്രീയ വിദ്യാലയത്തില്‍ പഠനത്തിനുള്ള സൗകര്യം ഒരുക്കാമെന്നും സുരേഷ്‌ഗോപി ഉറപ്പ് നല്‍കിയാണ് കുടുംബത്തെ യാത്രയാക്കിയത്.
















