കൊച്ചി: വളരെ കാലമായിട്ട് കേരളത്തില്‍ ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കുമ്പോള്‍ ഒരു വള്ളത്തില്‍ നിന്നും മറ്റൊരു വള്ളത്തിലേക്ക് എന്ന് പറഞ്ഞ് രണ്ടു വള്ളത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നത് അവസാനിക്കണമെന്ന് സുരേഷ് ഗോപി എംപി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ജി. രാജഗോപാലിന്റെ വിജയിത്തിനായി എളമക്കരയില്‍ ചേര്‍ന്ന കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
പാലയില്‍ മറ്റു പല കാരണങ്ങള്‍ കൊണ്ട് കൈവരിച്ച വിജയത്തെ ഒരിക്കലും ഭരണ നേട്ടമായി കണക്കാക്കി ഇപ്പോഴെത്തെ തെരഞ്ഞെടുപ്പിനെ വിലയിരുത്താന്‍ സാധിക്കില്ല. അങ്ങനെയുള്ള അവകാശവാദങ്ങള്‍ മുഖ്യമന്ത്രി നിരത്തുന്നത് വിലകുറഞ്ഞ രാഷ്‌ട്രീയ പുലമ്പല്‍ മാത്രമാണ്. ലോകം മുഴുവന്‍ കീഴടക്കാന്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞുവെങ്കില്‍ കേരളവും അധികം താമസിക്കാതെ ആ ചങ്ങലയിലെ കണ്ണിയാകും. ഈ ഉപതെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ മുന്നേറ്റം നേടുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
പാര്‍ട്ടിയുടെ ഔദ്യോഗിക ചുമതലകള്‍ ഇല്ലാതിരിക്കുമ്പോള്‍ പോലും പല സമൂഹങ്ങളുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം തന്നെ സമീപിച്ച് നേടിക്കൊടുത്തിട്ടുണ്ട്. രാജഗോപാലിന്റെ വിജയം സംസ്ഥാന സര്‍ക്കാരിനുള്ള ഒരു ടെസ്റ്റ് ഡോസ് ആകണമെന്നും ഒരു പ്രകടനം കാഴ്ചവയ്‌ക്കാനുള്ള അവരസരം രാജഗോപാലിന് നല്‍കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ജി.രാജഗോപാലിനെയും സുരേഷ് ഗോപി എംപിയേയും കൂറ്റന്‍ ഹാരം അണിയിച്ച് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ബിജെപി ഏരിയ പ്രസിഡന്റ് പി.പി. ഗിരീഷ് അധ്യക്ഷനായി. കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ പി.സി.തോമസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കുരുവിള മാത്യൂസ്, എന്‍ഡിഎ നേതാക്കളായ ഉണ്ണിത്താന്‍, അഹമ്മദ് തോട്ടത്തില്‍, ബിജെപി ജില്ലാപ്രസിഡന്റ് വി.എന്‍.വിജയന്‍, ജനറല്‍സെക്രട്ടറി എം.എന്‍.മധു, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് പത്മജ എസ്.മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















